ഭിന്നതകൾ മറന്ന് കോൺഗ്രസ്- ജെ.ഡി.എസ്. സഖ്യത്തിന് ശക്തിപകർന്ന് സംയുക്തറാലി

ബെംഗളൂരു: കോൺഗ്രസ്, ജനതാദൾ എസ് സഖ്യത്തിന് ശക്തിപകർന്ന് സംയുക്തറാലി. സഖ്യത്തിനുശേഷം മാണ്ഡ്യ, ഹാസൻ, മൈസൂരു, തുമകൂരു എന്നിവിടങ്ങളിലുണ്ടായ ഭിന്നതകളും തർക്കങ്ങളും ഇരുപാർട്ടി നേതൃത്വത്തെയും ആശങ്കയിലാക്കിയിരുന്നു. ഇതേത്തുടർന്നാണ് ഇരുപാർട്ടിയും സംയുക്ത റാലി സംഘടിപ്പിക്കാൻ തീരുമാനിച്ചത്.

പ്രാദേശിക തലത്തിൽ ഉയർന്ന ഭിന്നതകളും തർക്കങ്ങൾക്കും പരിഹാരം കാണുകയാണ് റാലിയുടെ ലക്ഷ്യം. കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധിയും ജനതാദൾ എസ് ദേശീയ അധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡയും പ്രവർത്തകർ ഒന്നിച്ച് നിൽക്കണമെന്നാവശ്യപ്പെട്ടു. നേതാക്കൾ ബി.ജെ.പി.യെ പരാജയപ്പെടുത്തുന്നതിന് ഒന്നിച്ച് നിൽകേണ്ടതിന്റെ ആവശ്യകത പ്രവർത്തകരോട് പറഞ്ഞു.

  ബെംഗളൂരുവിനെ ഞെട്ടിച്ച് നദിയിൽ 3000 ടൺ മാലിന്യക്കൂമ്പാരം; ലക്ഷ്യം സംസ്കരണച്ചെലവ് ഒഴിവാക്കൽ, വ്യാപക പ്രതിഷേധം

ബി.ജെ.പി.ക്കെതിരേ രൂക്ഷവിമർശവും ഉന്നയിച്ചു. മുഖ്യമന്ത്രിയാകാൻ പാർട്ടിക്കും നേതാക്കൾക്കും ബി.ജെ.പി. നേതാവ് കോടികൾ നൽകിയതായ ബി.എസ്. യെദ്യൂരപ്പയുടെ ഡയറിക്കുറിപ്പ് കോൺഗ്രസ് അധ്യക്ഷൻ വീണ്ടും ഉന്നയിച്ചു. ബി.ജെ.പി. നേതാവിന് ആരാണ് കോടികൾ നൽകിയത്. കോടിശ്വരൻമരായ സുഹൃത്തുക്കളായ വ്യവസായികൾക്കുവേണ്ടിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രവർത്തിക്കുന്നത്, രാഹുൽ പറഞ്ഞു.

കർഷകർക്കും സാധാരണ ജനങ്ങൾക്കുംവേണ്ടി കേന്ദ്ര സർക്കാറിന് പണമില്ല. റഫാൽ ഇടപാടിൽ 30,000 കോടി രൂപയാണ് അനിൽ അംബാനിക്ക് നൽകിയത്. 2014-ലെ തിരഞ്ഞെടുപ്പിനുമുമ്പ് 15 ലക്ഷം രൂപ തരുമെന്നായിരുന്നു വാഗ്ദാനം. ആർക്കെങ്കിലും പണം കിട്ടിയോ? നോട്ട് അസാധുവാക്കൽ, ജി.എസ്.ടി. എന്നിവ ജനങ്ങൾക്ക് സമ്മാനിച്ചത് ദുരിതമാണെന്നും രാഹുൽഗാന്ധി പറഞ്ഞു.

  ഇനി ഡി കെ യുഗം; ഭരണഘടന ഉയർത്തിപിടിച്ച് മഖ്യമന്ത്രിയായി ഡി.കെ. ശിവകുമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

ബി.ജെ.പി.യെ അധികാരത്തിൽ നിന്ന്‌ മാറ്റേണ്ടത് ആവശ്യമാണ്. ഇതിനായി നമ്മൾ ഒന്നിച്ച് പ്രവർത്തിക്കണമെന്ന് കുമാരസ്വാമി ആവശ്യപ്പെട്ടു. സംസ്ഥാനത്ത് 46,000 കോടി രൂപയുടെ കാർഷികവായ്പ എഴുതിത്തള്ളി. എന്നാൽ, സംസ്ഥാനത്തെ കളിയാക്കാനാണ് പ്രധാനമന്ത്രി ശ്രമിച്ചത്. കർഷകർക്കുവേണ്ടി ഒന്നും ചെയ്യാൻ കേന്ദ്രസർക്കാറിന് കഴിഞ്ഞിട്ടില്ല. പ്രധാനമന്ത്രയുടെ പ്രസംഗത്തിൽ ജനങ്ങൾ വീഴരുതെന്നും അദ്ദേഹം പറഞ്ഞു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ടോൾ പ്ലാസകളില്ല, യാത്ര തികച്ചും സൗജന്യം! പക്ഷേ കാത്തിരിക്കുന്നത് വൻ നികുതി ഭാരം; ബെംഗളൂരുവിൽ വരാൻ പോകുന്ന മാറ്റങ്ങൾ ഇങ്ങനെ
[masterslider id="10"]

Related posts