ബെംഗളൂരു: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ സംസ്ഥാനത്ത് കൂറുമാറ്റത്തിന്റെ കാലമായി. ബി.ജെ.പി. നേതാവ് ബി. ശ്രീരാമുലുവിന്റെ അടുത്ത അനുയായിയായിരുന്ന തിപ്പസ്വാമി കോൺഗ്രസിൽ ചേർന്നതോടെയാണ് നേതാക്കളുടെ കളംമാറ്റത്തിന് തുടക്കമായത്. വരും ദിവസങ്ങളിൽ കൂടുതൽ പേർ കളംമാറുമെന്നാണ് പാർട്ടി നേതൃത്വങ്ങളിൽനിന്ന് ലഭിക്കുന്ന വിവരം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിനെത്തുടർന്ന് തിപ്പസ്വാമി സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ചിരുന്നു. തുടർന്നാണ് കോൺഗ്രസിലേക്ക് ചേക്കേറിയത്. 2013-ൽ ശ്രീരാമുലുവിന്റെ ബി.എസ്.ആർ. കോൺഗ്രസ് സ്ഥാനാർഥിയായി മൊളകുൽമുരുവിൽനിന്ന് വിജയിച്ച തിപ്പസ്വാമി മേഖലയിലെ പിന്നാക്ക നേതാവാണ്. ബല്ലാരി, ചിത്രദുർഗ ജില്ലകളിലായി ബി.ജെ.പി.യിൽ നിന്ന് കൂടുതൽപേർ പാർട്ടിയിൽ ചേരുമെന്ന് കോൺഗ്രസ്…
Read MoreMonth: March 2019
സുമലത മാണ്ഡ്യയിൽ പ്രചാരണം തുടങ്ങി; സീറ്റ് വിട്ടുകൊടുക്കില്ലെന്ന് ഉറച്ച് കുമാരസ്വാമി
ബെംഗളൂരു: മാണ്ഡ്യ ലോക്‌സഭാ സീറ്റിനെച്ചൊല്ലി കോൺഗ്രസും ജനതാദൾ- എസും തർക്കം തുടരുന്നതിനിടെ സുമലത മാണ്ഡ്യയിൽ പ്രചാരണം തുടങ്ങി. പ്രാദേശിക കോൺഗ്രസ് നേതാക്കളുടെ പിന്തുണയോടെ ക്ഷേത്രങ്ങളും മഠങ്ങളും സന്ദർശിച്ചും ആരാധകരുമായി കൂടിക്കാഴ്ച നടത്തിയുമാണ് അവർ ജനങ്ങളുടെ പിന്തുണ തേടുന്നത്. സുമലതയുടെ ഭർത്താവും അന്തരിച്ച കോൺഗ്രസ് നേതാവുമായ അംബരീഷ് മൂന്ന് തവണയാണ് മാണ്ഡ്യയിൽനിന്ന് വിജയിച്ചത്. അദ്ദേഹത്തിന്റെ തട്ടകത്തിൽ ഇക്കുറി മത്സരിക്കുമെന്ന ഉറച്ച നിലപാടിലാണ് സുമലത. കന്നഡ സിനിമാലോകവും പിന്തുണ അറിയിച്ചിട്ടുണ്ട്. മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയെ കണ്ട് മാണ്ഡ്യയിൽ മത്സരിക്കണമെന്ന ആഗ്രഹവും അവർ പ്രകടിപ്പിച്ചതാണ്. എന്നാൽ തങ്ങളുടെ സിറ്റിങ്…
Read Moreഇമ്രാൻ ഖാനെ പുകഴ്ത്തിയ കോളേജ് പ്രൊഫസറെ മുട്ടില്‍ നിറുത്തിച് കെെകൂപ്പി “മാപ്പ്” പറയിപ്പിച്ചു
ബെംഗളൂരു: പാക്കിസ്ഥാൻ പ്രദനമന്ത്രി ഇമ്രാൻ ഖാനെ പുകഴ്ത്തിയും ഇന്ത്യയുടെ കേന്ദ്ര ഭരണത്തെ വിമർശിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന് കോളേജ് പ്രൊഫസറെ മുട്ടില്‍ നിറുത്തിച്ചു ശേഷം കെെകൂപ്പി പറയിപ്പിച്ചു “മാപ്പ്”. വിജയപുരയിലെ എഞ്ചിനീയറിങ്ങ് കോളേജിലെ പ്രൊഫസറെയാണ് മാപ്പ് പറയിപ്പിച്ചത്. നൂറോളം പ്രതിഷേധക്കാര്‍ ചുറ്റും കൂടിനിന്ന് ബലംപ്രയോഗിച്ചാണ് പ്രൊഫസറെകൊണ്ട് മാപ്പ് പറയിച്ചത്. സംഭവത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. പ്രൊഫസര്‍ക്കെതിരെ മുദ്രവാക്യങ്ങള്‍ വിളിക്കുന്നതും ദൃശ്യങ്ങളില്‍ ഉണ്ട്. കോളേജില്‍നിന്ന് പ്രൊഫസറെ സസ്പെന്‍ഡ് ചെയ്യണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. ചൊവ്വാഴ്ച കോളേജ് തുറക്കുന്നതോടെ പ്രതിഷേധക്കാരുടെ ആവശ്യം പരിഗണിക്കുമെന്ന് കോളേജ് പ്രിന്‍സിപ്പാള്‍ പറഞ്ഞു. അതേസമയം,…
Read Moreജെയ്ഷെ മുഹമ്മദ് തലവന്‍ മൗലാന മസൂദ് അസര്‍ മരിച്ചു?
ജെയ്ഷെ മുഹമ്മദ് തലവന്‍ മൗലാന മസൂദ് അസര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ സ്ഥാപകനും നേതാവുമാണ് മസൂദ് അസർ. മൗലാന മസൂദ് അസര്‍ പാകിസ്താനിലുണ്ടെന്ന് പാകിസ്താന്‍ വിദേശകാര്യ മന്ത്രി സ്ഥിരീകരിച്ചിരുന്നു. കടുത്ത വൃക്കരോഗിയാണ് മസൂദ് എന്നാണ് പാക്കിസ്ഥാന്‍ വ്യക്തമാക്കിയത്. പാക്കിസ്ഥാനില്‍ നിന്നാണ് ഇയാള്‍ മരിച്ചതായുള്ള വിവരങ്ങള്‍ പുറത്ത് വരുന്നത്. ഇത് സംബന്ധിച്ച ശബ്ദ സന്ദേശങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. പാക്കിസ്ഥാനിലെ സൈനിക ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അസര്‍ എന്നാണ് സൂചന. എന്നാല്‍ മരണവിവരം പാക്കിസ്ഥാന്‍ സ്ഥിരീകരിച്ചിട്ടില്ല. ഇന്ത്യയിലെ പുല്‍വാമ ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതും മസൂദ് അസറായിരുന്നു. കടുത്ത അസുഖ ബാധിതനായ മസൂദ് അസറിന്…
Read Moreപാക്കിസ്ഥാന്‍ അനുകൂല മുദ്രാവാക്യം മുഴക്കി ഹിന്ദു പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണി മുഴക്കിയ യുവാവിനെ അറസ്റ്റ് ചെയ്തു.
ഉഡുപ്പി: സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പാക്കിസ്ഥാന്‍ അനുകൂല മുദ്രാവാക്യം മുഴക്കി ഹിന്ദു പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണി മുഴക്കിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വീട്ടില്‍ നിന്നുമാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. വീഡിയോ ചിത്രീകരിക്കാന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍, മുഖം മറയ്ക്കാന്‍ ഉപയോഗിച്ച ടവല്‍ എന്നിവയും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഉഡുപ്പി മാല്‍പേയ്ക്ക് സമീപം തോട്ടം സ്വദേശിയായ ശ്രീജന്‍ കുമാര്‍ പൂജാരി (18) യാണ് അറസ്റ്റിലായത്. ഉഡുപ്പി മാല്‍പേ ബീച്ചില്‍ ബോംബ് വയ്ക്കുമെന്നും ഒന്നരമിനിറ്റോളം ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ഇയാള്‍ ഭീഷണി മുഴക്കിയിരുന്നു. വീഡിയോ…
Read Moreവിധാൻസൗധയിൽ ജോലിയിൽ പ്രവേശിക്കുന്ന ആദ്യ ട്രാൻസ്‌ജെൻഡറായി ‘പരിചയ’!!
ബെംഗളൂരു: വിധാൻസൗധയിൽ ജോലിയിൽ പ്രവേശിക്കുന്ന ആദ്യ ട്രാൻസ്‌ജെൻഡറായി 28 വയസ്സുള്ള പരിചയ. പത്തുവർഷത്തോളം ബെംഗളൂരുവിൽ പലജോലികൾ ചെയ്ത ശേഷമാണ് വിധാൻ സൗധയിൽ ജോലി കിട്ടിയത്. മൈസൂരു സ്വദേശിയായ പരിചയ വനിതാ ശിശുവികസന വകുപ്പിലാണ് ജോലിയിൽ പ്രവേശിച്ചത്. സുരക്ഷാജീവനക്കാരനായ മഹാദേവന്റെയും പച്ചക്കറിക്കച്ചവടക്കാരിയായ അലമേലമ്മയുടെയും മകനായിട്ടായിരുന്നു ജനനം. 17 വയസ്സുള്ളപ്പോഴാണ് ബെംഗളൂരുവിലെത്തിയത്. മല്ലേശ്വരത്തെ ഒരു അനാഥാലയത്തിൽ ജോലിചെയ്യവേയാണ് ട്രാൻസ്‌ജെൻഡർമാർക്കു വേണ്ടി പ്രവർത്തിക്കുന്ന സംഘടനയായ ’സമര’യെ പരിചയപ്പെടുന്നത്. സംഘടനയിൽ അംഗമായ പരിചയ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തുകയായിരുന്നു. അനാഥാലയത്തിലെ ജോലി ഉപേക്ഷിച്ച പരിചയ കെങ്കേരിയിൽ സുഹൃത്തിനൊപ്പമായിരുന്നു താമസിച്ചിരുന്നത്. നല്ല ജോലി ലഭിക്കണമെന്ന്…
Read Moreചികിത്സ തേടി നഗരത്തില്‍ എത്തുന്ന നിര്‍ധനര്‍ക്ക് ഇനി ഈ മേല്‍ക്കൂരയ്ക്കു താഴെ സുരക്ഷിതമായ ഒരിടമുണ്ട്;സ്നേഹത്തിന്റെ,കരുതലിന്റെ,മാനുഷികമൂല്യങ്ങളുടെ സൌധം ..ശിഹാബ് തങ്ങള്‍ സെന്‍റെര്‍ ഫോര്‍ ഹ്യുമാനിറ്റി ഇന്ന് ഉത്ഘാടനം ചെയ്യും.
ബെംഗളൂരു : നഗരത്തിലെ സാമൂഹ്യ പ്രവര്‍ത്തന രംഗത്ത് ആള്‍ ഇന്ത്യ കെ എം സി സി യുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു മുഖവുരയുടെ ആവശ്യമുണ്ട് എന്ന് തോന്നുന്നില്ല.വിദഗ്ദ ചികിത്സക്ക് ഉള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തല്‍,ചികിത്സ ചിലവുകളില്‍ ഇളവ് ലഭ്യമാക്കി ക്കൊടുക്കല്‍,സ്കോളര്‍ ഷിപ് വിതരണം,റംസാന്‍ റിലീഫ് കിറ്റ്,സാമ്പത്തിക പ്രതിസന്ധികളില്‍ ഉള്ളവര്‍ക്ക് സഹായങ്ങള്‍ ലഭ്യമാക്കല്‍,മരണപ്പെടുന്ന രോഗിളുടെ മൃതദേഹം നാട്ടില്‍ എത്തിക്കുന്ന പ്രവര്‍ത്തനങ്ങള്‍,ഇഫ്താര്‍ വിരുന്നുകള്‍ തുടങ്ങിയ നിരവധി ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ എ ഐ കെ എം സി സി എന്നും മുന്നില്‍ ഉണ്ട്. ആതുര സേവന ജീവകാരുണ്യ രംഗത്ത് ജാതി…
Read Moreബന്ദിപ്പുരിൽ കാട്ടുതീയെത്തുടർന്ന് നിർത്തിവെച്ചിരുന്ന ജംഗിൾ സഫാരി പുനരാരംഭിച്ചു
ബെംഗളൂരു: ബന്ദിപ്പുരിൽ കാട്ടുതീയെത്തുടർന്ന് നിർത്തിവെച്ചിരുന്ന ജംഗിൾ സഫാരി പുനരാരംഭിച്ചു. തീ പടർന്നതോടെ ഫെബ്രുവരി 23-നായിരുന്നു സഫാരി താത്കാലികമായി നിർത്തിയത്. വെള്ളിയാഴ്ച 120-ലധികം പേർ സഫാരി നടത്തിയതായി ബന്ദിപ്പുർ ടൈഗർ റിസർവ് ഡയറക്ടർ ടി. ബാലചന്ദ്ര പറഞ്ഞു. കാട്ടുതീയെ തുടർന്ന് ചിലസന്ദർശകർ നേരത്തേ ബുക്ക് ചെയ്തത് റദ്ദാക്കിയിരുന്നു. സന്ദർശകർക്കായി രാവിലെയും വൈകീട്ടും മൂന്ന് സഫാരി വീതമാണ് ഉള്ളത്. ഇതിനായി എട്ടു ബസുകളും അഞ്ചു ജീപ്പുകളുമുണ്ട്. കാട്ടുതീ കൂടുതൽ നാശംവിതച്ച ഗോപാലസ്വാമി ബെട്ടയിലും സന്ദർശകർക്ക് പ്രവേശനം അനുവദിച്ചു തുടങ്ങി.
Read Moreസംസ്ഥാനത്ത് മെഡിക്കൽ സീറ്റിന് പുറമെ എൻജിനീയറിങ് ഫീസിലും വർധന!!
ബെംഗളൂരു: സംസ്ഥാനത്ത് എൻജിനീയറിങ് കോഴ്‌സുകളുടെ ഫീസ് പത്ത് ശതമാനം വർധിപ്പിച്ചു. സ്വകാര്യ എൻജിനീയറിങ് കോളേജുകളുടെ ആവശ്യം കണക്കിലെടുത്താണ് ഫീസ് വർധിപ്പിച്ചത്. ഫീസ് വർധന നിലവിൽ വരുന്നതോടെ സ്വകാര്യ കോളേജുകളിലെ സർക്കാർ ക്വാട്ടയിലെ ഫീസ് 53460 രൂപയിൽ നിന്ന് 58800 രൂപയായി വർധിക്കും. മനേജ്‌മെന്റ് ക്വാട്ടയിലെ ഫീസ് 183600-ൽ നിന്ന് 201960 രൂപയായി വർധിക്കും. അടുത്ത അധ്യയനവർഷം മുതൽ പുതിയ ഫീസ് നിലവിൽ വരുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ജി.ടി. ദേവഗൗഡ പറഞ്ഞു. എൻജിനീയറിങ് കോഴ്‌സുകളുടെ ഫീസിൽ 25 ശതമാനം വർധനയാണ് കോളേജ് മാനേജ്‌മെന്റുകൾ ആവശ്യപ്പെട്ടത്.…
Read Moreശ്രീ നാരായണ ഗുരുവിന്റെ പേരില്‍ നഗരത്തില്‍ ഇനി ഒരു കവല;ജീഡിമര സ്റ്റോപ്പ് ഇനി ബ്രഹ്മശ്രി നാരായണഗുരു ജങ്ഷന്‍ എന്നറിയപ്പെടും.
ബെംഗളൂരു : കേരളത്തില്‍ ജനിച്ചു “ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്” എന്ന് വിളംബരം ചെയ്ത ശ്രീ നാരായണ ഗുരുവിന് കര്‍ണാടകയുടെ ആദരം.നഗരത്തിലെ ബന്നാര്‍ഘട്ട റോഡിനെയും ഇന്നെര്‍ റിംഗ് റോഡിനെയും ബന്ധിപ്പിക്കുന്ന ജീ ഡി മര എന്നാ ബസ് സ്റ്റോപ്പ് ഇനി ബ്രഹ്മശ്രീ ശ്രീനാരായണ ഗുരു ജങ്ങ്ഷന്‍ എന്ന് അറിയപ്പെടും. പുനര്‍ നാമകരണം ചെയ്തതിന്റെ ഉത്ഘാടനം മേയര്‍ ഗംഗംബികെ മല്ലികാര്‍ജുന്‍ നിര്‍വഹിച്ചു.ബി ടി എം എം എല്‍ എ സൌമ്യ റെഡ്ഡി,കോര്‍പറെറ്റര്‍ മാരായ ലക്ഷ്മി നടരാജ്,ഭാഗ്യലക്ഷ്മി മുരളി,നാരായണ രാജു,ദേവദാസ്,ശ്രീ നാരായണ സമിതി…
Read More