സംസ്ഥാനത്ത് മെഡിക്കൽ സീറ്റിന് പുറമെ എൻജിനീയറിങ് ഫീസിലും വർധന!!

fees collage

ബെംഗളൂരു: സംസ്ഥാനത്ത് എൻജിനീയറിങ് കോഴ്‌സുകളുടെ ഫീസ് പത്ത് ശതമാനം വർധിപ്പിച്ചു. സ്വകാര്യ എൻജിനീയറിങ് കോളേജുകളുടെ ആവശ്യം കണക്കിലെടുത്താണ് ഫീസ് വർധിപ്പിച്ചത്.

ഫീസ് വർധന നിലവിൽ വരുന്നതോടെ സ്വകാര്യ കോളേജുകളിലെ സർക്കാർ ക്വാട്ടയിലെ ഫീസ് 53460 രൂപയിൽ നിന്ന് 58800 രൂപയായി വർധിക്കും. മനേജ്‌മെന്റ് ക്വാട്ടയിലെ ഫീസ് 183600-ൽ നിന്ന് 201960 രൂപയായി വർധിക്കും.

  ബെംഗളൂരുവിന്റെ കാൽപന്ത് ചരിത്രം: സ്റ്റാർട്ടപ്പുകൾക്കും ഐടി പാർക്കുകൾക്കും മുന്നേ പിറന്ന ഫുട്ബോൾ നഴ്സറി

അടുത്ത അധ്യയനവർഷം മുതൽ പുതിയ ഫീസ് നിലവിൽ വരുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ജി.ടി. ദേവഗൗഡ പറഞ്ഞു. എൻജിനീയറിങ് കോഴ്‌സുകളുടെ ഫീസിൽ 25 ശതമാനം വർധനയാണ് കോളേജ് മാനേജ്‌മെന്റുകൾ ആവശ്യപ്പെട്ടത്.

ഏഴാം ശമ്പള കമ്മിഷൻശുപാർശ നടപ്പാക്കുന്നത് സാമ്പത്തികബാധ്യതയുണ്ടാക്കുമെന്നും അതിനാൽ ഫീസ് വർധന ആവശ്യമാണെന്നും മാനേജ്‌മെന്റുകൾ ആവശ്യപ്പെട്ടു. അഞ്ച് ശതമാനം വർധനയാണ് സർക്കാർ മുന്നോട്ടുവെച്ചതെങ്കിലും ചർച്ചയിൽ പത്ത് ശതമാനത്തിൽ ധാരണയിലെത്തുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കലബുറഗി ഖഡക് റൊട്ടി ഇനി വിദേശങ്ങളിലേക്ക്; ലോകവിപണി കീഴടക്കാൻ 'നാടൻ രുചി' ഒരുങ്ങുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നടൻ അജിത്തിന്റെ അമ്മയുടെ വിയോഗം: ആശ്വസിപ്പിക്കാൻ മുഖ്യമന്ത്രി വിജയ്‌യും കൂടെ തൃഷയും വീട്ടിലെത്തി
[masterslider id="10"]

Related posts