ഇമ്രാൻ ഖാനെ പുകഴ്ത്തിയ കോളേജ് പ്രൊഫസറെ മുട്ടില്‍ നിറുത്തിച് കെെകൂപ്പി “മാപ്പ്” പറയിപ്പിച്ചു

ബെംഗളൂരു: പാക്കിസ്ഥാൻ പ്രദനമന്ത്രി ഇമ്രാൻ ഖാനെ പുകഴ്ത്തിയും ഇന്ത്യയുടെ കേന്ദ്ര ഭരണത്തെ വിമർശിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന് കോളേജ് പ്രൊഫസറെ മുട്ടില്‍ നിറുത്തിച്ചു ശേഷം കെെകൂപ്പി പറയിപ്പിച്ചു “മാപ്പ്”.

വിജയപുരയിലെ എഞ്ചിനീയറിങ്ങ് കോളേജിലെ പ്രൊഫസറെയാണ് മാപ്പ് പറയിപ്പിച്ചത്. നൂറോളം പ്രതിഷേധക്കാര്‍ ചുറ്റും കൂടിനിന്ന് ബലംപ്രയോ​ഗിച്ചാണ് പ്രൊഫസറെകൊണ്ട് മാപ്പ് പറയിച്ചത്. സംഭവത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.

  ശമ്പളമല്ല, ശ്രദ്ധിക്കപ്പെടാത്ത ദിനചര്യകളാണ് വില്ലൻ; ബെംഗളൂരുവിൽ പണം ചോരുന്ന വഴി ചൂണ്ടിക്കാട്ടി യുവാവ്

പ്രൊഫസര്‍ക്കെതിരെ മുദ്രവാക്യങ്ങള്‍ വിളിക്കുന്നതും ദൃശ്യങ്ങളില്‍ ഉണ്ട്. കോളേജില്‍നിന്ന് പ്രൊഫസറെ സസ്പെന്‍ഡ് ചെയ്യണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. ചൊവ്വാഴ്ച കോളേജ് തുറക്കുന്നതോടെ പ്രതിഷേധക്കാരുടെ ആവശ്യം പരി​ഗണിക്കുമെന്ന് കോളേജ് പ്രിന്‍സിപ്പാള്‍ പറഞ്ഞു.

അതേസമയം, സംഭവത്തില്‍ ഇതുവരെ പരാതി ലഭിച്ചിട്ടില്ലെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോ​ഗസ്ഥന്‍ അറിയിച്ചു. സംഭവത്തില്‍ പ്രതിഷേധവുമായി ബിജെപി നേതാവ് വിവേക് റെഡിയും പ്രതികരിച്ചു. പ്രതിസന്ധിഘട്ടത്തില്‍ ഇന്ത്യയിലെ ജനങ്ങളെക്കുറിച്ചും സൈന്യത്തെക്കുറിച്ചും വളരെ വികാരഭരിതമായ കാര്യങ്ങള്‍ പ്രചരിപ്പേക്കണ്ടതിന് പകരം അധ്യാപകന്‍ പാക്കിസ്ഥാനെയും ഇമ്രനെയും പാടി പുകഴ്ത്തിയത് ശരിയായില്ല എന്ന് അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഒഴിപ്പിക്കപ്പെട്ടവർ വീണ്ടും കാൽനടപ്പാതകളിലേക്ക്; തെരുവ് കച്ചവടക്കാരിൽ നിന്ന് 5000 രൂപ വീതം പിരിക്കുന്നതായി പരാതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നമ്മ മെട്രോയിൽ പരസ്യമായ പ്രണയപ്രകടനം; യുവദമ്പതികൾക്കെതിരെ കടുത്ത പൊതുജനരോഷം, വീഡിയോ വൈറൽ
[masterslider id="10"]

Related posts