ബെംഗളൂരു: കുരങ്ങുപനി കാരണം ശിവമോഗയിൽ മരിച്ചവരുടെ എണ്ണം 12 ആയി. അരലഗൊഡു പഞ്ചായത്ത് പരിധിയിലാണ് കുരങ്ങുപനി ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. സാഗർ താലൂക്കിൽ മൂന്നു ദിവസത്തിനിടെ മൂന്നുപേർ മരിച്ചു. ഞായറാഴ്ച അരലഗൊഡു പഞ്ചായത്തിലെ സീതമ്മ പൂജാരി (58) മരിച്ചതാണ് ഏറ്റവും ഒടുവിലത്തേത്. ഇതേസ്ഥലത്ത് കുരങ്ങുപനിയുടെ ലക്ഷണങ്ങളുമായി ആറുപേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണെന്നാണ് വിവരം. ശനിയാഴ്ച പൂർണിമയും (38) വെള്ളിയാഴ്ച പാർശ്വനാഥ് ജെയിനും (68) കുരങ്ങുപനിയെ തുടർന്ന് മരിച്ചിരുന്നു. അടുത്തടുത്ത ദിവസങ്ങളിൽ മരണംസംഭവിച്ചതിനാൽ ജനങ്ങൾ ജാഗ്രതയിലാണ്. വനംവകുപ്പിലെയും കുടുംബാരോഗ്യ…
Read MoreMonth: March 2019
“ഞാൻ പാക്കിസ്ഥാനോടൊപ്പം” എന്ന ഫേസ്ബുക്ക് പോസ്റ്റിട്ട മലയാളിയുടെ ബേക്കറി മടിവാളയിൽ അടിച്ചുതകർത്തു.
ബെംഗളൂരു : പാക് സൈനികരുടെ ഫോട്ടോയും കൂടെ ഞാൻ പാക്കിസ്ഥാൻ ഒപ്പം എന്ന അടിക്കുറിപ്പോടെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതിന് മലയാളിയായ കണ്ണൂർ ചക്കരക്കൽ സ്വദേശി മുനീറിനെ ഉടമസ്ഥതയിലുള്ള പ്ലാസ ബേക്കറിക്ക് നേരെയാണ് ശനിയാഴ്ച രാത്രി 10 പേരടങ്ങുന്ന സംഘത്തിന് ആക്രമണമുണ്ടായത് ബേക്കറിയുടെ ഗ്ലാസ് അലമാരകൾ തകർത്ത സംഘം പലഹാരങ്ങൾ നശിപ്പിച്ചു മുനീറിനെ സഹോദരൻ അബ്ദുൾ സലീമാണ് ഞാൻ പാകിസ്ഥാനോടൊൊപ്പം എന്ന അടിക്കുറിപ്പോടെ പാക് സൈനികന്റെ ഫോട്ടോ ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തത്. http://h4k.d79.myftpupload.com/archives/31487 പോസ്റ്റിട്ടതിന് മുനീറിനും സലീമിനുമെതിരെയും ബേക്കറി തകർത്തതിന് 10 പേർക്കെതിരെയും മഡിവാള…
Read Moreമുന്‍ കേന്ദ്ര മന്ത്രി വി.ധനഞ്ജയ കുമാര്‍ അന്തരിച്ചു;വിടവാങ്ങിയത് ഒരു കാലത്ത് യെദിയൂരപ്പയുടെ വലം കൈ ആയിരുന്ന രാഷ്ട്രീയ നേതാവ്;അവസാന കാലത്ത് ബി ജെ പി വിട്ടു കോണ്‍ഗ്രസില്‍ ചേര്‍ന്നു.
മുന്‍ കേന്ദ്ര മന്ത്രി വി.ധനഞ്ജയ കുമാര്‍ അന്തരിച്ചു;വിടവാങ്ങിയത് ഒരു കാലത്ത് യെദിയൂരപ്പയുടെ വലം കൈ ആയിരുന്ന രാഷ്ട്രീയ നേതാവ്;അവസാന കാലത്ത് ബി ജെ പി വിട്ടു കോണ്‍ഗ്രസില്‍ ചേര്‍ന്നു. മംഗളൂരുവിൽ ബിജെപിക്ക് സംഘടനാ സംവിധാനമുണ്ടാക്കാൻ ഏറെ സംഭാവനകൾ ചെയ്തു ധനഞ്ജയ് കുമാർ. തീരദേശ മേഖലയിൽ നിന്ന് തുടർച്ചയായി നാലു വിജയങ്ങൾ ലോക്സഭയിലേക്കു നേടിയ നേതാവ്. 1991ൽ കോൺഗ്രസിന്റെ ജനാർദ്ദന പൂജാരിയെ പരാജയപ്പെടുത്തിയാണ് ബിജെപിക്കായി ലോക്സഭയിലെത്തിയത്.
Read Moreബി.എം.എഫ് ട്രാഫിക് ബോധവത്കരണ റാലി യും തെരുവ് നാടകവും സംഘടിപ്പിച്ചു.
ബെംഗളൂരു: മലയാളികൾക്കിടയിൽ ബെംഗളൂരു എന്ന് പറയുമ്പോൾ ആദ്യം ഓർമവരുന്ന കാര്യങ്ങളിൽ ഒന്നാകും ഇവിടെത്തെ ട്രാഫിക് ബ്ലോക്കുകൾ. നാം ഓരോരുത്തർക്കും ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് റോഡ്. ഒരു ദിവസത്തിൽ അധികസമയവും നമ്മൾ റോഡിൽ തന്നെയാവും ചിലവഴിക്കുന്നത്. ഓരോ ദിവസവും നിരത്തിലിറങ്ങുന്ന വാഹനങ്ങളുടെ എണ്ണവും ദിനംപ്രതി കൂടിക്കൊണ്ടിരിക്കുന്നു. അതിന് ആനുപാതികമായി എന്ന രീതിയിൽ തന്നെ റോഡ് ആക്‌സിഡന്റുകളും ഇന്ന് അധികരിച്ചു കൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തിൽ ജനങ്ങൾക്കിടയിലേക്ക് ഒരു ട്രാഫിക് ബോധവൽക്കരണ പരിപാടിയുമായി ബി എം എഫ് വരുന്നത്. BMF – ബാംഗ്ലൂർ മലയാളി ഫ്രണ്ട്സ് ചാരിറ്റബിൾ ട്രസ്റ്റും ബാംഗ്ലൂർ…
Read Moreപാകിസ്ഥാനി ബാര്‍ബര്‍ ഷോപ്പിലെത്തി ‘അഭിനന്ദന്‍ മീശ’ വെച്ച് മലയാളികള്‍!!
സൗദി: അഭിനന്ദന്‍ വര്‍ത്തമാന്‍റെ മീശയ്ക്ക് ആരാധകര്‍ ഏറെയാണ്. അഭിനന്ദന്‍റെ മീശ വെയ്ക്കണമെന്ന് പലരും ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ആ ആഗ്രഹം നിരവേറ്റിയിരിക്കുകയാണ് സൗദി മലയാളികളായ രണ്ട് യുവാക്കള്‍. എന്നാല്‍ ഈ മീശകഥയ്ക്ക് കുറച്ചുകൂടെ ഹീറോയിസം കൂടുതലുണ്ട്. കാരാണം ഈ യുവാക്കള്‍ അഭിനന്ദന്‍ സ്റ്റൈലില്‍ മീശ വെട്ടിയത് സൗദിയിലെ പാകിസ്ഥാനി ബാര്‍ബര്‍ ഷോപ്പിലെത്തിയാണ്. ഈ മീശയും വച്ച് താമസസ്ഥലത്തെത്തി പാകിസ്ഥാനികളുടെ മുന്നിലൂടെ സവാരി നടത്തണമെന്നതാണ് ഇവരുടെ അടുത്ത ആഗ്രഹം. യുവാക്കളുടെ സുഹൃത്താണ് ഈ ഫോട്ടോയും അടിക്കുറിപ്പും സോഷ്യല്‍ മീഡിയയില്‍ പങ്ക് വെച്ചിരിക്കുന്നത്. പാക്കിസ്ഥാന്‍ പിടിയിലായി…
Read Moreമാണ്ഡ്യയില്‍ സ്വകാര്യബസ് മറിഞ്ഞ് നാല്പതോളം പേര്‍ക്ക് പരിക്ക്.
ബെംഗളൂരു : മാണ്ഡ്യയില്‍ സ്വകാര്യബസ് മറിഞ്ഞ് നാല്പതോളം പേര്‍ക്ക് പരിക്ക്.ബെംഗളൂരു-മൈസുരു പാതയില്‍ ഇന്നലെ വൈകുന്നേരം ആണ് സംഭവം.മദ്ദൂരില്‍ ഐശ്വര്യാ ലക്ഷ്മി സ്കൂളിനു സമീപം ബസ് നിയന്ത്രണം വിട്ട് മറിഞ്ഞത്. പരിക്കേറ്റവരെ മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു,മദ്ദൂര്‍ പോലീസ് കേസെടുത്തു,കഴിഞ്ഞ വര്ഷം നവംബറില്‍ പാണ്ഡവപുരയില്‍ ബസ് കനാലിലേക്ക് മറിഞ്ഞ് മുപ്പതു പേര്‍ മരിച്ചിരുന്നു.
Read Moreമാണ്ഡ്യക്ക് പിന്നാലെ നോര്‍ത്ത് ബെംഗളൂരുവിലും പൊടിപാറും;മുന്‍ പ്രധാനമന്ത്രി ദേവഗൌഡയെ നേരിടാന്‍ തയ്യാറാണ് എന്ന് കേന്ദ്രമന്ത്രി സദാനന്ദ ഗൌഡ.
ബെംഗളൂരു : മാണ്ഡ്യയില്‍ മുഖ്യമന്ത്രി കുമാരസ്വാമിയുടെ മകനും സിനിമ താരവുമായ നിഖില്‍ ഗൌഡക്ക് എതിരെ റിബല്‍ സ്റ്റാര്‍ പരേതനായ അമ്ബരീഷിന്റെ വിധവ സുമലത മത്സരിക്കാന്‍ ഉള്ള സാധ്യത തെളിഞ്ഞതോടെ അവിടെ തെരഞ്ഞെടുപ്പില്‍ തീപാറും എന്ന് ഉറപ്പായി. പിന്നാലെ മറ്റൊരു മണ്ഡലം കൂടി ജന ശ്രദ്ധയിലേക്ക് വരികയാണ് നോര്‍ത്ത് ബെംഗളൂരു മണ്ഡലത്തില്‍ മത്സരിക്കാന്‍ മുന്‍ പ്രധാന മന്ത്രി ദേവഗൌഡ മത്സരിക്കാന്‍ തയ്യാറെടുക്കുമ്പോള്‍ ,തന്റെ സിറ്റിംഗ് മണ്ഡലത്തില്‍ പാര്‍ട്ടി കേന്ദ്ര നേത്രുത്വം തീരുമാനിക്കുകയാണെങ്കില്‍ മത്സരിക്കാന്‍ തയ്യാറാണ് എന്നാണ് എന്ന് കേന്ദ്ര മന്ത്രി സദാനന്ദ ഗൌഡ പ്രഖ്യാപിച്ചു. താന്‍ ചെയ്ത വികസന പ്രവര്‍ത്തനങ്ങള്‍ മാത്രം…
Read Moreബെംഗളൂരു മുതല്‍ മൈസുരു വരെയുള്ള എല്ലാ റെയില്‍വേ സ്റ്റേഷനുകളിലും ഇനി സൌജന്യ വൈ ഫൈ.
ബെംഗളൂരു : ബെംഗളൂരു മുതല്‍ മൈസുരു വരെയുള്ള എല്ലാ റെയില്‍വേ സ്റ്റേഷനുകളിലും സൌജന്യ വൈ ഫൈ സംവിധാനം ഏര്‍പ്പെടുത്തിയതായി ദക്ഷിണ പശ്ചിമ റെയില്‍വേ അറിയിച്ചു.2014 ല്‍ ബെംഗളൂരു സിറ്റിയില്‍ വൈ ഫൈ സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു ,ഈ റൂട്ടില്‍ പതിനേഴ് സ്റ്റേഷനുകളില്‍ വൈ ഫൈ സംവിധാനം ഏര്‍പ്പെടുത്തി. കെങ്കേരി,ബിടഡി,രാമനഗര,ചന്നപട്ടന്ന,മദ്ദൂര്‍,മാണ്ട്യ,ശ്രീരംഗ പട്ടണം,മൈസുരു,നയന്തനഹള്ളി,ഹെജ്ജല,ഷെട്ടി ഹള്ളി,ഹനക്കാരെ,യെളിയുര്‍,ബൈദര ഹള്ളി,പാണ്ഡവപുര,നാഗനഹള്ളി എന്നീ സ്റ്റേഷനുകളില്‍ ആണ് വൈ ഫൈ സംവിധാനം നിലവില്‍ വന്നത്. മൊബൈല്‍ നമ്പര്‍ നല്‍കിയതിനു ശേഷം അതില്‍ വരുന്ന ഓ ടി പി ഉപയോഗിച്ചാണ് ലോഗിന്‍ ചെയ്യേണ്ടത്.
Read Moreപതിനൊന്ന് കാരനെ തട്ടിക്കൊണ്ടുപോയ പതിനേഴുകാരി അറസ്റ്റില്‍!
മുംബൈ താനെയിൽ പതിന്നുകാരനെ തട്ടിക്കൊണ്ടുപോയ 17 വയസ്സുകാരി അറസ്റ്റിൽ. പതിനൊന്ന് വയസുള്ള ബാലനെ തട്ടിക്കൊണ്ട് പോയി മോചനദ്രവ്യം ആവശ്യപ്പെട്ട് കേസിലാണ് പതിനേഴുകാരി പിടിയിലായത്. ശനിയാഴ്ച വൈകുന്നേരം ട്യൂഷൻ ക്ലാസിലേക്ക് പോയ 11 കാരനെ കാണാതാവുകയായിരുന്നു. തുടർന്ന് രാത്രി വീട്ടിലേക്ക് എത്തിയ സ്ത്രീ ശബ്ദത്തിലുള്ള ഫോൺ സന്ദേശത്തിൽ കുട്ടിയെ വിട്ടുകിട്ടണമെങ്കിൽ ആറ് ലക്ഷം രൂപ നൽകണമെന്നും അല്ലാത്ത പക്ഷം കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. നഗരത്തിൽ ഒരിടത്ത് നിർത്തിയിട്ടിരിക്കുന്ന ബൈക്കിൽ പണം വയ്ക്കണമെന്നായിരുന്നു ബാലന്റെ അമ്മയോട് ആവശ്യപ്പെട്ടത്. Read Also : മലപ്പുറത്ത് ഒമ്പത് വയസ്സുകാരനെ ബലാത്സംഗം ചെയ്ത സംഭവത്തില്‍…
Read Moreഇനി നമുക്ക് മാൽഗുഡിയിൽ തീവണ്ടിയിറങ്ങാം; സൂപ്പർഹിറ്റ് സീരിയൽ “മാൽഗുഡി ഡേയ്സ്” ചിത്രീകരിച്ച റെയിൽവേ സ്റ്റേഷന്റെ പേര് ഇനി മുതൽ “മാൽഗുഡി”
ബെംഗളൂരു : 80കളിലെ അവസാനത്തിൽ ദൂരദർശന്റെ സ്ഥിരം പ്രേക്ഷകർക്ക് മാൽഗുഡി ഡേയ്സ് നെ കുറിച്ച് എന്തെങ്കിലും പറഞ്ഞു കൊടുക്കേണ്ടതുണ്ടെന്ന് തോന്നുന്നില്ല. ആർകെ നാരായണൻ എഴുതി കന്നഡയിലെ ഗതകാലത്തെ സൂപ്പർ താരം ശങ്കർ നാഗ് സംവിധാനം ചെയ്ത സീരിയൽ ഇന്നും ഒരു തലമുറക്ക് ഗൃഹാതുരത്വമുണർത്തുന്നതാണ്. മഴക്കാടുകൾ നിറഞ്ഞ അഗുംബെ ഗ്രാമം ഈ സീരിയലിലൂടെയാണ് പ്രശ്സ്തമായത്. മാൽഗുഡി ഡേസ് ചിത്രീകരിച്ച അരസലു എന്ന റെയിൽവേ സ്റ്റേഷന്റെ പേര് മാൽഗുഡി എന്ന് പുനർ നാമകരണം ചെയ്യാൻ റെയിൽവേ ഒരുങ്ങുന്നു.ശിവമൊഗ്ഗ-തലഗുപ്പ പാതയിലാണ് ഈ സ്റ്റേഷൻ. ഈ സറ്റേഷന്റെ വികസനത്തിന് 1.3…
Read More