പതിനൊന്ന് കാരനെ തട്ടിക്കൊണ്ടുപോയ പതിനേഴുകാരി അറസ്റ്റില്‍!

മുംബൈ താനെയിൽ പതിന്നുകാരനെ തട്ടിക്കൊണ്ടുപോയ 17 വയസ്സുകാരി അറസ്റ്റിൽ. പതിനൊന്ന് വയസുള്ള ബാലനെ തട്ടിക്കൊണ്ട് പോയി മോചനദ്രവ്യം ആവശ്യപ്പെട്ട് കേസിലാണ് പതിനേഴുകാരി പിടിയിലായത്.

ശനിയാഴ്ച വൈകുന്നേരം ട്യൂഷൻ ക്ലാസിലേക്ക് പോയ 11 കാരനെ കാണാതാവുകയായിരുന്നു. തുടർന്ന് രാത്രി വീട്ടിലേക്ക് എത്തിയ സ്ത്രീ ശബ്ദത്തിലുള്ള ഫോൺ സന്ദേശത്തിൽ കുട്ടിയെ വിട്ടുകിട്ടണമെങ്കിൽ ആറ് ലക്ഷം രൂപ നൽകണമെന്നും അല്ലാത്ത പക്ഷം കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. നഗരത്തിൽ ഒരിടത്ത് നിർത്തിയിട്ടിരിക്കുന്ന ബൈക്കിൽ പണം വയ്ക്കണമെന്നായിരുന്നു ബാലന്റെ അമ്മയോട് ആവശ്യപ്പെട്ടത്.

  ഇന്ത്യൻ രാഷ്ട്രീയത്തെ ഞെട്ടിച്ച് 'കോക്രോച്ച് ജനത പാർട്ടി'; സോഷ്യൽ മീഡിയ പിടിച്ചുകുലുക്കുമ്പോഴും മകനെ തള്ളി കുടുംബം? അറിയാൻ വായിക്കാം

Read Also : മലപ്പുറത്ത് ഒമ്പത് വയസ്സുകാരനെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ 36കാരി അറസ്റ്റില്‍

തുടർന്ന് അമ്മ സ്ഥലത്തെ ജ്വല്ലറിയിൽ ജോലി ചെയ്യുന്ന ഭർത്താവിനെ വിവരം അറിയിക്കാൻ പോകും വഴി കരഞ്ഞുകൊണ്ട് നിൽക്കുന്ന മകനെ കണ്ടെത്തുകയായിരുന്നു. പെൺകുട്ടിയുടെ പിടിയിൽ നിന്നും രക്ഷപ്പെട്ടെത്തിയതാണ് താൻ എന്ന് ബാലൻ പറഞ്ഞു.

തുടർന്ന് ഭിവണ്ടി പൊലീസിൻറെ നിർദേശപ്രകാരം, പറഞ്ഞ സ്ഥലത്ത് ബാഗ് വച്ചു. ബുർഖ ധരിച്ച് ബാഗ് എടുക്കാനെത്തിയ പെൺകുട്ടിയെ പോലീസ് കയ്യോടെ പിടികൂടി. പണത്തിനു വേണ്ടിയായിരുന്നു സാഹസമെന്നും തയ്യൽക്കാരിയായ, കുട്ടിയുടെ അമ്മയെ നേരത്തെ അറിയാമായിരുന്നെന്നുമാണ് പ്രതിയുടെ മൊഴി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കേന്ദ്രമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഇന്ന് ജന്തർ മന്തറിൽ സി.ജെ.പി പ്രതിഷേധം; ഡൽഹിയിൽ കനത്ത ജാഗ്രത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിദേശ വനിതയ്ക്ക് നഷ്ടപ്പെട്ട ഡെബിറ്റ് കാർഡ് തിരിച്ചേൽപ്പിക്കാൻ 14 മണിക്കൂർ യാത്ര ചെയ്ത് മലയാളി യുവാക്കൾ
[masterslider id="10"]

Related posts