ബെംഗളൂരു: ചുറ്റികകൊണ്ട് ഭാര്യയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം യുവാവ് ബന്ധുക്കൾക്ക് വീഡിയോ കോളിലൂടെ മൃതദേഹം കാണിച്ചുകൊടുത്തു. വിജയപുര ഗൗഡിചൗക്കിൽ സോനാബായി മല്ലികാർജുൻ (38) ആണ് കൊല്ലപ്പെട്ടത്. യുവതിയുടെ ബന്ധുക്കളുടെ പരാതിയിൽ ഭർത്താവ് മല്ലികാർജുൻ പവാറിനെ (42) പോലീസ് അറസ്റ്റ് ചെയ്തു. മുംബൈയിൽ ബോളിവുഡ് സിനിമകളിലെ മേയ്ക്കപ്പ് ആർട്ടിസ്റ്റാണ് മല്ലികാർജുൻ. വീഡിയോകോൾ വന്നയുടനെ അച്ഛനമ്മമാർ പോലീസിൽ പരാതിപ്പെട്ടു. രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്ന മല്ലികാർജുനെ പോലീസ് വീട്ടിലെത്തി പിടികൂടി. യുവതിയുടെ മാതാപിതാക്കളെ വീഡിയോകോൾ വിളിച്ചിട്ട് പ്രധാനപ്പെട്ട ഒരുകാര്യം കാണിക്കാനുണ്ടെന്ന് പറയുകയും തുടർന്ന് രക്തത്തിൽകുളിച്ചു കിടക്കുന്ന യുവതിയെ കാണിച്ചുകൊടുക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.…
Read MoreMonth: March 2019
മോഡിയെ വധിക്കാൻ നിങ്ങൾക്ക് കഴിയുമോ? പ്രധാനമന്ത്രിക്കെതിരെ കൊലവിളിയുമായി കോൺഗ്രസ് നേതാവ്; രാഹുലിനോട് നടപടിയെടുക്കാൻ ആവശ്യപ്പെട്ട് ബിജെപി.
ബെംഗളൂരു : പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വധിക്കാൻ ആഹ്വാനം ചെയ്ത കോൺഗ്രസ് നേതാവ് വെട്ടിലായി. ബേലൂർ ഗോപാലകൃഷ്ണ എന്ന സംസ്ഥാന കോൺഗ്രസിലെ പ്രമുഖനായ നേതാവാണ് കൊലവിളി പ്രസംഗത്തിലൂടെ വിവാദത്തിലായത്. “ഗാന്ധിജിയെ വധിച്ച ഗോഡ്സെ യെക്കുറിച്ച് മതിപ്പോടെ സംസാരിക്കുന്നവർ രാജ്യത്ത് ആവശ്യമില്ല ,പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വധിക്കാൻ നിങ്ങൾക്ക് കഴിയുമെങ്കിൽ ബിജെപിയിൽ മറ്റാരെയെങ്കിലും കൊല്ലേണ്ട ആവശ്യം വരില്ല.” ഈ പ്രസ്താവന അടങ്ങിയ കന്നഡയിലുള്ള വീഡിയോ ആണ് ബി ജെ പി പുറത്ത് വിട്ടിരിക്കുന്നത് . Well @RahulGandhi we remember you saying you don’t…
Read Moreകണ്ണൂർ തീവണ്ടി ബാനസവാടിയിലേക്ക് മാറ്റിയതിനു ശേഷം യശ്വന്തപുരയിൽനിന്ന് ഇത് മൂന്നാമത്തെ പുതിയ തീവണ്ടി
ബെംഗളൂരു: യശ്വന്തപുരയിൽനിന്ന് വീണ്ടും പുതിയ തീവണ്ടി സർവീസ് തുടങ്ങിയതോടെ കേരളത്തോടുള്ള റെയിൽവേയുടെ അവഗണന വീണ്ടും വ്യക്തമായി. യശ്വന്തപുരയിൽ സ്ഥലമില്ലെന്ന കാരണത്താൽ കണ്ണൂരിലേക്കുള്ള തീവണ്ടി ബാനസവാടിയിൽ നിന്നാക്കിയതിന് പിന്നാലെ ഇവിടെനിന്ന് ആരംഭിച്ച മൂന്നാമത്തെ തീവണ്ടിയാണ് ഇത്. യശ്വന്തപുര – ഹസ്‌റത്ത് നിസാമുദ്ദീൻ എക്സ്‌പ്രസാണ് ചൊവ്വാഴ്ച കേന്ദ്രമന്ത്രി ഡി.വി. സദാനന്ദ ഗൗഡ ഫ്ളാഗ് ഓഫ് ചെയ്തത്. ആഴ്ചയിൽ ഒരു ദിവസമാണ് ഈ സർവീസുള്ളത്. കഴിഞ്ഞമാസം 21-ന് യശ്വന്തപുരയിൽനിന്ന് മംഗളൂരുവിലേക്ക് പുതിയ സർവീസ് ആരംഭിച്ചിരുന്നു. യശ്വന്തപുര – ശിവമോഗ എക്സ്‌പ്രസ്സും അടുത്തിടെയാണ് ആരംഭിച്ചത്. യശ്വന്തപുരയിൽ സൗകര്യമില്ലെന്ന ന്യായംപറഞ്ഞ് കണ്ണൂരിലേക്കുള്ള…
Read Moreയശ്വന്ത്പുര- ടാറ്റാനഗർ എക്സ്പ്രസിൽ തീപിടുത്തം;ആളപായമില്ല.
ബെംഗളൂരു : യശ്വന്ത്പുര – ടാറ്റാനഗർ എക്സ്പ്രസിൽ ഉണ്ടായ തീപിടുത്തത്തിൽ പാൻട്രി കാർ പൂർണമായും കത്തിനശിച്ചു.ആളപായമില്ല. തിങ്കളാഴ്ച പുലർച്ചയോടെ ഈസ്റ്റ് ഗോദാവരി ജില്ലയിലെ രാജമണ്ഡ്രിക്ക് അടുത്ത് വച്ചാണ് അപകടം നടന്നത്. പാൻട്രി കാറിൽ തീ കത്തുന്നത് കണ്ട ജീവനക്കാർ ഉടൻ തന്നെ ബോഗി ട്രെയിനിൽ നിന്ന് വേർപെടുത്തി യതിനാൽ വൻ ദുരന്തം ഒഴിവായി. വിശാഖപട്ടണം വിജയവാഡ റൂട്ടിൽ റെയിൽ ഗതാഗതം കുറച്ച് നേരത്തേക്ക് തടസപ്പെട്ടു.
Read Moreകൊറമംഗലയിലെ സലൂണിൽ അഭിനന്ദന്‍ മോഡല്‍ മീശ വച്ചത് 640ഓളം പേർ!!
ബെംഗളൂരു: വ്യോമസേന വിംഗ് കമാന്റര്‍ അഭിനന്ദന്‍ വര്‍ദ്ധമാന്റെ മീശ വന്‍ ഹിറ്റായിരുന്നു. ആ മീശ കണ്ടവരൊക്കെ അഭിനന്ദന്‍ മോഡല്‍ മീശവയ്ക്കാന്‍ സലൂണുകളിലേക്ക് ഓടി. എന്നാല്‍ അഭിനന്ദന്റെ മീശ സൗജന്യമായി ചെയ്തു കൊടുക്കുകയാണ് കൊറമംഗലയിലെ ഒരു സലൂണ്‍. അഭിനന്ദന്‍ മോഡല്‍ മീശയ്ക്ക് പുറമേ, അഭിനന്ദന്‍ ഹെയര്‍ സ്റ്റൈലും സൗജന്യമായി ഇവിടെ ചെയ്തുകൊടുക്കുന്നുണ്ട്. 640ഓളം പേരാണ് ഇതുവരെ ഇവിടെ നിന്നും അഭിന്ദന്‍ സ്‌റ്റൈല്‍ മീശ വെച്ചതെന്ന് സലൂണിന്റെ ഉടമസ്ഥന്‍ നനേഷ് പറയുന്നു. അറ്റം വളഞ്ഞും കട്ടികുറച്ചും മധ്യത്ത് കട്ടിയോടും കൂടിയ മീശയാണ് അഭിനന്ദന്റേത്. ഇന്ത്യ മുഴുവന്‍ ഈ…
Read Moreട്രിന്‍ ട്രിന്‍ സൈക്കിള്‍ ഷെയറിംഗ് പദ്ധതിക്ക് നഗരത്തില്‍ തുടക്കമായി;ഇനി എവിടെനിന്നും എവിടേക്കും സൈക്കിള്‍ ഓടിച്ചു പോകാം;മൈസുരുവില്‍ വിജയിച്ച പദ്ധതി നഗരത്തില്‍ നടപ്പിലാക്കുന്നത് ഇങ്ങനെ.
ബെംഗളൂരു : നഗരത്തില്‍ സർക്കാർ പിന്തുണയോടെ വാടക സൈക്കിളുകൾ. നഗര ഗതാഗത ഡയറക്ടറേറ്റിന്റെ (ഡൽറ്റ്) നേതൃത്വത്തിൽ ആരംഭിച്ച, ബെംഗളൂരുവിലെ ആദ്യ പബ്ലിക് സൈക്കിൾ ഷെയറിങ് (പിബിഎസ്) പദ്ധതി മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി ഉദ്ഘാടനം ചെയ്തു. യുലു ബൈക്സ്, പെഡൽ, ലെസോനെറ്റ്,ബൗൺസ്,എന്നീ കമ്പനികൾക്കാണു വാടക സൈക്കിളുകൾ ഓപറേറ്റ് ചെയ്യാൻ ലൈസൻസുള്ളത്. ബൗൺസും യുലുവുമാണ് ഇന്നലെ 3000 ല്‍ സൈക്കിളുകളുമായി സവാരിക്കു തുടക്കമിട്ടത്. മെട്രോ സ്റ്റേഷനുകൾ, എംജി റോഡ്, വിധാൻസൗധ, കോറമംഗല, എച്ച്എസ്ആർ ലേഔട്ട്, ഇന്ദിരാനഗർ, ബാനസവാടി, എച്ച്ആർബിആർ ലേഔട്ട്, എച്ച്ബിആർ ലേഔട്ട്, ഐടി പാർക്കുകൾ എന്നിവിടങ്ങളിലെല്ലാം കമ്പനികൾ…
Read Moreമലബാറിലെ മലയാളികളോട് റയിൽവേയുടെ ക്രൂരത;കണ്ണൂർ എക്സ്പ്രസ് വൈകിയോടൽ തുടരുന്നു;ഞായറാഴ്ച രാത്രിയിലെ ട്രെയിൻ യാത്ര ആരംഭിച്ചത് തിങ്കളാഴ്ച പുലർച്ചെ1.10ന്;കാർമലാറം സ്റ്റേഷനിൽ 1:40 ന്;പ്രാഥമിക സൗകര്യം പോലുമില്ലാത്ത റെയിൽവേ സ്റ്റേഷനിൽ സ്ത്രീകളും കുട്ടികളും ചെലവഴിച്ചത് 5 മണിക്കൂറോളം.
ബെംഗളൂരു : കണ്ണൂര്‍ എക്സ്പ്രസ്സ് (16527/28) വീണ്ടും മലയാളികള്‍ക്ക് പണി കൊടുത്തു,08.25 ന് ബാനസവാടിയില്‍ നിന്ന് യാത്ര തുടങ്ങേണ്ട തീവണ്ടി ഇന്നലത്തെ സര്‍വീസ് ആരംഭിച്ചത് ഇന്ന് പുലര്‍ച്ച 01:10 ന് നഗരത്തിലെ മറ്റൊരു സ്റ്റേഷന്‍ ആണ് കാര്‍മലാരം എത്തിയപ്പോള്‍ സമയം 01:40 ,വൈകിയത് 04:45 മണിക്കൂര്‍ തീര്‍ന്നില്ല,തീവണ്ടി പാലക്കാട് എത്തിയപ്പോള്‍ അഞ്ചു മണിക്കൂര്‍ വൈകി. കഴിഞ്ഞ പതിനാറു വര്‍ഷത്തോളമായി കൃത്യസമയം പാലിച്ചിരുന്ന തീവണ്ടി സര്‍വീസ് ബാനസവടിയിലേക്ക് മാറ്റിയതിന് ശേഷം ഈ രീതിയില്‍ ആണ്,ദിവസവും തീവണ്ടി കൃത്യസമയം പാലിക്കുന്നില്ല എന്ന് മാത്രമല്ല മുന്‍പും അഞ്ചു മണിക്കൂര്‍…
Read More“മതനിരാസമല്ല മതസമന്വയമാണ് കാലഘട്ടത്തിന്റെ ആവശ്യം.ജനാധിപത്യത്തിന്റെ വിശാല സങ്കൽപ്പം ഉറപ്പാക്കുന്നതും അതാണ്”
ബെംഗളൂരു : “മതനിരാസമല്ല മതസമന്വയമാണ് കാലഘട്ടത്തിന്റെ ആവശ്യം.ജനാധിപത്യത്തിന്റെ വിശാല സങ്കൽപ്പം ഉറപ്പാക്കുന്നതും അതാണ് ” ഡോക്ടർ ഫാദർ മാത്യൂ ചന്ദ്രൻകുന്നേൽ അഭിപ്രായപ്പെട്ടു .സർഗധാര സാംസ്‌കാരിക സമിതി സംഘടിപ്പിച്ച ജനാധിപത്യ സ്വാതന്ത്യവും മതവിശ്വാസവും എന്ന സെമിനാർ ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം . ഇടതുപക്ഷ ചിന്തകൻ ആർ .വി .ആചാരി ,സംഘമിത്ര പിആർഒ കൃഷ്‌ണകുമാർ കടമ്പൂർ ,പുരോഗമനവാദിയും പ്രഭാഷകനുമായ ഗോപാലകൃഷ്‌ണൻ തലവടി എന്നിവരായിരുന്നു മറ്റു പ്രസംഗകർ .മാധ്യമപ്രവർത്തകൻ വിഷ്ണുമംഗലം കുമാർ മോഡറേറ്ററായിരുന്നു .സർഗധാര പ്രസിഡണ്ട് ശാന്തമേനോന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ജോയിന്റ് സെക്രട്ടറി സഹദേവൻ സ്വാഗതവും വൈസ്…
Read More“ഞാൻ പാക്കിസ്ഥാനോടൊപ്പം” പോസ്റ്റിട്ട സംഭവം; മലയാളികളെ പിടികൂടാൻ പോലീസ് സംഘം കണ്ണൂരിലേക്ക്.
ബെംഗളൂരു: ഫെയ്സ്‌ബുക്കിൽ, പാകിസ്താൻ സൈനികന്റെ ചിത്രവും ’ഞാൻ പാകിസ്താനൊപ്പം’ എന്ന അടിക്കുറിപ്പുംനൽകിയ കണ്ണൂർ സ്വദേശി അബ്ദുൾ സലീമിന്റെ സഹോദരൻ മുനീറിനും അബ്ദുൾ സലീമിനുമെതിരേ പൊതുജനത്തെ പ്രകോപിപ്പിച്ചതിന് കേസെടുത്തിട്ടുണ്ടെന്ന് മഡിവാള എസ്.ഐ. ഡി.എൻ. നടരാജ് പറഞ്ഞു. http://h4k.d79.myftpupload.com/archives/31469 മുനീറിനെയും അബ്ദുൾ സലീമിനെയും പിടികൂടാൻ കണ്ണൂരിലേക്ക് പോലീസ് സംഘത്തെ അയയ്ക്കുമെന്നും എസ്.ഐ. അറിയിച്ചു. ബേക്കറി സ്ഥിതിചെയ്യുന്ന കെട്ടിടത്തിന്റെ ഉടമ അരസപ്പയുടെ പരാതിയിലാണ് അക്രമികൾക്കെതിരേ കേസെടുത്തത്. മഡിവാള ഫോർത്ത് മെയിൻ ലിങ്ക് റോഡിലെ പ്ലാസ ബേക്കറിയാണ് ഒരു സംഘമാളുകൾ തകർത്തത്. സംഭവത്തിൽ 10 പേർക്കെതിരേ കേസെടുത്തിട്ടുണ്ട്. കടയ്ക്കുനേരെ ആക്രമണം നടക്കുമ്പോൾ ഉടമകൾ…
Read Moreഎച്ച്.ഡി. കുമാരസ്വാമിയുടെ മകൻ നിഖിൽ കുമാരസ്വാമി മാണ്ഡ്യയിൽ മത്സരിക്കും!!
ബെംഗളൂരു: മാണ്ഡ്യ സീറ്റിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ, മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ മകൻ നിഖിൽ കുമാരസ്വാമിയെ ജനതാദൾ (എസ്) അവിടെ സ്ഥാനാർഥിയാക്കി. അന്തരിച്ച കോൺഗ്രസ് നേതാവ് അംബരീഷിന്റെ ഭാര്യയും പ്രശസ്തനടിയുമായ സുമലത മണ്ഡലത്തിൽ പ്രചാരണം നടത്തുന്നതിനിടെയാണ് താൻ സ്ഥാനാർഥിയാണെന്ന് പ്രഖ്യാപിച്ച് നിഖിൽ രംഗത്തെത്തിയത്. വാഹനാപകടത്തിൽ പരിക്കേറ്റ് മാണ്ഡ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ചികിത്സയിലുള്ളവരെ സന്ദർശിക്കാനെത്തിയപ്പോഴാണ് കന്നഡ നടൻകൂടിയായ നിഖിൽ തന്നെ സ്ഥാനാർഥിയായി അംഗീകരിച്ചിട്ടുണ്ടെന്നകാര്യം വ്യക്തമാക്കിയത്. പാർട്ടി ദേശീയ അധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡയും സംസ്ഥാന നേതാക്കളും ഇക്കാര്യത്തിൽ ധാരണയിലെത്തിയിട്ടുണ്ട്, കോൺഗ്രസിന്റെ പിന്തുണയുമുണ്ട് -നിഖിൽ പറഞ്ഞു. സുമലത മത്സരിക്കുന്നതിനെക്കുറിച്ചുള്ള…
Read More