ട്രിന്‍ ട്രിന്‍ സൈക്കിള്‍ ഷെയറിംഗ് പദ്ധതിക്ക് നഗരത്തില്‍ തുടക്കമായി;ഇനി എവിടെനിന്നും എവിടേക്കും സൈക്കിള്‍ ഓടിച്ചു പോകാം;മൈസുരുവില്‍ വിജയിച്ച പദ്ധതി നഗരത്തില്‍ നടപ്പിലാക്കുന്നത് ഇങ്ങനെ.

ബെംഗളൂരു : നഗരത്തില്‍ സർക്കാർ പിന്തുണയോടെ വാടക സൈക്കിളുകൾ. നഗര ഗതാഗത ഡയറക്ടറേറ്റിന്റെ (ഡൽറ്റ്) നേതൃത്വത്തിൽ ആരംഭിച്ച, ബെംഗളൂരുവിലെ ആദ്യ പബ്ലിക് സൈക്കിൾ ഷെയറിങ് (പിബിഎസ്) പദ്ധതി മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി ഉദ്ഘാടനം ചെയ്തു.

യുലു ബൈക്സ്, പെഡൽ, ലെസോനെറ്റ്,ബൗൺസ്,എന്നീ കമ്പനികൾക്കാണു വാടക സൈക്കിളുകൾ ഓപറേറ്റ് ചെയ്യാൻ ലൈസൻസുള്ളത്. ബൗൺസും യുലുവുമാണ് ഇന്നലെ  3000 ല്‍ സൈക്കിളുകളുമായി സവാരിക്കു തുടക്കമിട്ടത്. മെട്രോ സ്റ്റേഷനുകൾ, എംജി റോഡ്, വിധാൻസൗധ, കോറമംഗല, എച്ച്എസ്ആർ ലേഔട്ട്, ഇന്ദിരാനഗർ, ബാനസവാടി, എച്ച്ആർബിആർ ലേഔട്ട്, എച്ച്ബിആർ ലേഔട്ട്, ഐടി പാർക്കുകൾ എന്നിവിടങ്ങളിലെല്ലാം കമ്പനികൾ സൈക്കിൾ ഹബ് തുറന്നിട്ടുണ്ട്. ഓരോ കമ്പനിയുടെയും വാടക നിരക്കു വ്യത്യസ്തമാണ്.

  കാത്തിരിപ്പ് 36 വർഷം; ബത്തേരി - ബെംഗളൂരു യാത്രാദൂരം 40 കിലോമീറ്റർ കുറയും; പാലത്തിന് കർണാടകത്തിന്റെ പച്ചക്കൊടി

സൈക്കിളുകൾക്കൊപ്പം ലൈസൻസ് ആവശ്യമില്ലാത്ത ഇലക്ട്രിക് ബൈക്കുകളും യുലു ഇറക്കിയിട്ടുണ്ട്. മൈസൂരുവിലെ പദ്ധതിയുടെ വിജയമാണ് ഇത് നഗരത്തിലും ആരംഭിക്കാന്‍ കാരണമായത്.

സൈക്കിള്‍ കമ്പനിയുടെ ആപ്പ് മൊബൈലില്‍ ഇന്‍സ്റ്റോള്‍ ചെയ്തതിന് ശേഷം രജിസ്റ്റര്‍ ചെയ്തു സൈക്കിള്‍ ലഭിക്കുന്ന സ്ഥലം കണ്ടെത്തുകയും ആപ്പ്  ക്യു ആര്‍ കോഡ് സ്കാന്‍ ചെയ്ത് സൈക്കിള്‍ ഉപയോഗിച്ച് തുടങ്ങാം.സൈക്കിള്‍ കമ്പനിയുടെ ഏതെങ്കിലും ഡ്രോപ്പ് പോയിന്റില്‍ സൈക്കിള്‍ നല്‍കിയതിനു ശേഷം ഉപയോഗിച്ച അത്രയും തുക മുന്‍പ് ലോഡ് ചെയ്ത ഓണ്‍ലൈന്‍ വാലെറ്റില്‍ നിന്ന് പിന്‍വലിച്ചു കൊള്ളും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വോട്ടർ പട്ടിക പുതുക്കൽ ജാഗ്രത വേണം; വോട്ടവകാശം നഷ്ടപ്പെട്ടാൽ സർക്കാർ ആനുകൂല്യങ്ങൾ ഒന്നും ലഭിക്കില്ല; മുഖ്യമന്ത്രി ഡി.കെ.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പ്രധാനമന്ത്രിയുടെ വീട്ടുപടിക്കൽ വൻ പ്രതിഷേധം രാഹുൽ ​ഗാന്ധിയോടൊപ്പം ഡി.കെ. ശിവകുമാറും തെരുവിൽ
[masterslider id="10"]

Related posts