മലബാറിലെ മലയാളികളോട് റയിൽവേയുടെ ക്രൂരത;കണ്ണൂർ എക്സ്പ്രസ് വൈകിയോടൽ തുടരുന്നു;ഞായറാഴ്ച രാത്രിയിലെ ട്രെയിൻ യാത്ര ആരംഭിച്ചത് തിങ്കളാഴ്ച പുലർച്ചെ1.10ന്;കാർമലാറം സ്റ്റേഷനിൽ 1:40 ന്;പ്രാഥമിക സൗകര്യം പോലുമില്ലാത്ത റെയിൽവേ സ്റ്റേഷനിൽ സ്ത്രീകളും കുട്ടികളും ചെലവഴിച്ചത് 5 മണിക്കൂറോളം.

ബെംഗളൂരു : കണ്ണൂര്‍ എക്സ്പ്രസ്സ്‌ (16527/28) വീണ്ടും മലയാളികള്‍ക്ക് പണി കൊടുത്തു,08.25 ന് ബാനസവാടിയില്‍ നിന്ന് യാത്ര തുടങ്ങേണ്ട തീവണ്ടി ഇന്നലത്തെ

സര്‍വീസ് ആരംഭിച്ചത് ഇന്ന് പുലര്‍ച്ച 01:10 ന് നഗരത്തിലെ മറ്റൊരു സ്റ്റേഷന്‍ ആണ് കാര്‍മലാരം എത്തിയപ്പോള്‍ സമയം 01:40 ,വൈകിയത് 04:45 മണിക്കൂര്‍ തീര്‍ന്നില്ല,തീവണ്ടി പാലക്കാട് എത്തിയപ്പോള്‍ അഞ്ചു മണിക്കൂര്‍ വൈകി.

കഴിഞ്ഞ പതിനാറു വര്‍ഷത്തോളമായി കൃത്യസമയം പാലിച്ചിരുന്ന തീവണ്ടി സര്‍വീസ് ബാനസവടിയിലേക്ക് മാറ്റിയതിന് ശേഷം ഈ രീതിയില്‍ ആണ്,ദിവസവും തീവണ്ടി കൃത്യസമയം പാലിക്കുന്നില്ല എന്ന് മാത്രമല്ല മുന്‍പും അഞ്ചു മണിക്കൂര്‍ വൈകി യാത്ര തിരിച്ചിട്ടും ഉണ്ട്.

രാത്രി ഈ കഴിഞ്ഞ ഞായറാഴ്ച രാത്രി എട്ടുമണിയോടെ ബാനസവാടി സ്റ്റേഷനില്‍ എത്തിയ യാത്രക്കാര്‍ക്ക് ട്രെയിന്‍ വൈകും എന്ന് സന്ദേശം ലഭിച്ചു,09:30 യോടെ ട്രെയിന്‍ സ്റ്റേഷനില്‍ എത്തി അഞ്ചു മിനുട്ട് നിന്നതിനു ശേഷം വെള്ളം നിറയ്ക്കാനായി യെശ്വന്ത് പുരയിലേക്ക്‌ പോയി,പിന്നീട് തിരിച്ചെത്തിയത്‌ അര്‍ദ്ധ രാത്രി 12:30 ന് വീണ്ടും മുക്കാല്‍ മണിക്കൂറോളം കഴിഞ്ഞാണ് തീവണ്ടി യാത്ര തുടങ്ങിയതു.

മാത്രമല്ല മുന്‍പ് നല്‍കിയ അറിയിപ്പിന് വിരുദ്ധമായാണ് കോച്ച് പൊസിഷന്‍  ക്രമീകരിച്ചിരുന്നത്,ട്രെയിനിന്റെ മുന്ഭാഗങ്ങളില്‍ നിന്നവര്‍ പിന്നിലേക്കും തിരിച്ചും ട്രെയിന്‍ വന്നതിനു ശേഷം മാറേണ്ടതായും വന്നു,ഭാരം കൂടിയ ബാഗുകള്‍ ഉള്ളവരും കുടുംബവുമൊത്ത് സഞ്ചരിക്കുന്നവരും വളരെയധികം ബുദ്ധിമുട്ടി,ഒരു തിരക്ക് തന്നെ രൂപപ്പെട്ടു.

സ്റ്റേഷനില്‍ ഭക്ഷണമോ വെള്ളമോ കിട്ടാത്തത് ആളുകളെ വലച്ചു,ഇതേ സമയം കൊച്ചുവേളി ഗരീബ് രഥ 45 മിനുട്ടോളം അവിടെ പിടിച്ചിട്ടു.കേരള ട്രെയിനുകള്‍ ഒഴികെ എല്ലാം കൃത്യമായി പോകുന്നുണ്ടായിരുന്നു എന്ന് ദൃക്സാക്ഷികള്‍ പറയുന്നു.

കൃത്യസമയത്ത് സര്‍വീസ് നടത്തിയിരുന്ന തീവണ്ടി യെശ്വന്ത് പുരയിലേക്ക്‌ തന്നെ മാറ്റണം എന്നു മലയാളി സംഘടനകള്‍ ആവശ്യപ്പെടുന്നുണ്ട് എങ്കിലും റെയില്‍വേ ഇതുവരെ അതിനു പച്ചക്കൊടി കാണിച്ചിട്ടില്ല,രണ്ടു മാസത്തിനു ശേഷം തിരിച്ചു കൊണ്ടുവരാം എന്ന് എം പി ശോഭ കരന്തലാജെ ക്ക് റെയില്‍വേ ഡി ആര്‍ എം ഉറപ്പു നല്‍കിയിട്ടുണ്ട് എന്ന് അവര്‍ അറിയിച്ചു എങ്കിലും,മുന്‍പ് ബാനസവടിയിലേക്ക് മാറ്റിയ ട്രെയിനുകള്‍ക്ക് (കൊച്ചുവേളി ,എറണാകുളം ) എല്ലാം ഇത്തരം ഉറപ്പുകള്‍ റെയില്‍വേ നല്‍കിയിട്ടുണ്ട് എന്നതിനാല്‍ അത് വിശ്വസിക്കുന്നതില്‍ കാര്യമില്ല.

അതേസമയം കണ്ണൂര്‍ എക്സ്പ്രസ്സ്‌ വിട്ടുനല്‍കിയ പ്ലാറ്റ്ഫോമില്‍ നിന്ന് ശിവമോഗ്ഗ എക്സ്പ്രസ്സ്‌ യാത്ര തുടങ്ങിക്കഴിഞ്ഞു,ഇന് അത് ആറു ദിവസ ട്രെയിന്‍ ആക്കി മാറ്റുമെന്ന് യെദിയൂരപ്പയുടെ മകനും എം പിയുമായ രാഘവേന്ദ്ര തന്റെ മണ്ഡലത്തിലെ ജനങ്ങള്‍ക്ക്‌ ഉറപ്പു നല്‍കി കഴിഞ്ഞു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us