ബെംഗളൂരു : “മതനിരാസമല്ല മതസമന്വയമാണ് കാലഘട്ടത്തിന്റെ ആവശ്യം.ജനാധിപത്യത്തിന്റെ വിശാല സങ്കൽപ്പം ഉറപ്പാക്കുന്നതും അതാണ് ” ഡോക്ടർ ഫാദർ മാത്യൂ ചന്ദ്രൻകുന്നേൽ അഭിപ്രായപ്പെട്ടു .സർഗധാര സാംസ്‌കാരിക സമിതി സംഘടിപ്പിച്ച ജനാധിപത്യ സ്വാതന്ത്യവും മതവിശ്വാസവും എന്ന സെമിനാർ ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .
ഇടതുപക്ഷ ചിന്തകൻ ആർ .വി .ആചാരി ,സംഘമിത്ര പിആർഒ കൃഷ്‌ണകുമാർ കടമ്പൂർ ,പുരോഗമനവാദിയും പ്രഭാഷകനുമായ ഗോപാലകൃഷ്‌ണൻ തലവടി എന്നിവരായിരുന്നു മറ്റു പ്രസംഗകർ .മാധ്യമപ്രവർത്തകൻ വിഷ്ണുമംഗലം കുമാർ മോഡറേറ്ററായിരുന്നു .സർഗധാര പ്രസിഡണ്ട് ശാന്തമേനോന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ജോയിന്റ് സെക്രട്ടറി സഹദേവൻ സ്വാഗതവും വൈസ് പ്രസിഡണ്ട് പി .കൃഷ്‌ണകുമാർ നന്ദിയും ആശംസിച്ചു.രവീന്ദ്രൻ,നവീൻ, സി .ഡി .തോമസ് , രാധാകൃഷ്ണമേനോൻ,എന്നിവർ സംസാരിച്ചു.9964352148
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.