വാഹനമോഷണക്കേസിൽ 3 മലയാളികൾ ബൊമ്മനഹള്ളി പോലീസിന്റെ പിടിയിൽ;3 കാറുകളും 5 എസ് യുവികളും പിടിച്ചെടുത്തു.

ബെംഗളൂരു: നഗരത്തിൽ വാഹന മോഷണ കേസിൽ മൂന്നു മലയാളികൾ പിടിയിലായി സിജു (36), ഉണ്ണി (30) റിയാസ് (40) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽനിന്ന് മൂന്ന് കാറുകളും 5 എസ് യു വികളും പിടിച്ചെടുത്തു. ശ്രീരംഗപട്ടണ, മൈസൂരു, ബിഡിദി, അത്തിബെലെ, ഹുൻസൂർ, ബൊമ്മനഹള്ളി,ബാനസവാടി എന്നിവിടങ്ങളിൽനിന്നാണ്.ഇവർ വാഹനങ്ങൾ കവർച്ച ചെയ്തതെന്ന് ബൊമ്മനഹള്ളി പോലീസ് അറിയിച്ചു.

Read More

ഓരോ വോട്ടും ‘മധുരരാജ’യ്ക്ക്!! വോട്ട് ചെയ്യേണ്ട ചിഹ്നം ‘സിംഹം’.

ഓരോ വോട്ടും മധുരാജയ്ക്ക് എന്ന് എഴുതിയിരിക്കുന്ന ഓൺലൈൻ പോസ്റ്ററുകള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുകയാണ്. മമ്മൂട്ടിയെ നായകനാക്കി  വൈശാഖ് സംവിധാനം ചെയ്യുന്ന ‘മധുരരാജ’യുടെ ഓൺലൈൻ പോസ്റ്ററുകള്‍ ചർച്ചാവിഷയമായി മാറിക്കഴിഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ വോട്ട് ഫോര്‍ രാജ എന്ന തലവാചകവുമായാണ് പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുന്നത്. സിംഹമാണ് മധുരരാജയ്ക്ക് വോട്ട് ചെയ്യേണ്ട ചിഹ്നം. കൈകൂപ്പി ചെറു പുഞ്ചിരിയോടെയാണ് മധുരരാജ പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സംവിധായകൻ വൈശാഖിന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുന്നത്. പോക്കിരിരാജ എന്ന ബ്ലോക്ക് ബസ്റ്റർ ചിത്രത്തിന്‍റെ രണ്ടാം ഭാഗമാണ് മധുരരാജ. പോക്കിരിരാജയിൽ രാജയും രാജയുടെ…

Read More

ജൂണില്‍ മഴ വൈകിയാല്‍ കേരളത്തിലെ സ്ഥിതി രൂക്ഷമാകും

തിരുവനന്തപുരം: കേരളത്തിൽ കടുത്ത വേനല്‍ചൂട് തുടരുന്ന സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ജൂണില്‍ മഴ വൈകിയാല്‍ കേരളത്തിലെ സ്ഥിതി രൂക്ഷമാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു. ആഗോള കാലാവസ്ഥയിലുണ്ടാകുന്ന മാറ്റവും മഹാപ്രളയത്തിനു ശേഷമുള്ള മഴക്കുറവും കാരണം കേരളം നേരിടുന്നത് രൂക്ഷമായ വേനലാണ്. സംസ്ഥാനത്ത് പ്രളയത്തിന് ശേഷം കാര്യമായ മഴ ലഭിച്ചിട്ടില്ല. ഇതിനൊപ്പം ചൂട് കൂടുകയും ചെയ്‌തതോടെ ഭൂഗര്‍ഭ ജല വിതാനം താഴുന്നതായാണു സൂചന. ഭാരതപ്പുഴ ഉള്‍പ്പെടെ ഉത്തര കേരളത്തിലെ മിക്ക നദികളിലും വെള്ളമില്ലാത്ത സ്‌ഥിതിയാണ്. മറ്റു ജില്ലകളിലും ജലനിരപ്പു താഴുകയാണെന്നു സംസ്‌ഥാന ഭൂജല വകുപ്പും…

Read More

ധോണിയുടെ തന്ത്രത്തിൽ അടിപതറി വീണ് വിരാട് കോലി.

ചെന്നൈ: 12-ാമത് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ ആദ്യ വിജയം സ്വന്തമാക്കി ധോണിയുടെ ചുണകുട്ടികള്‍. മികച്ച ഫോമില്‍ കളിക്കുന്ന കോലിയെ പുറത്താക്കാന്‍ ധോണി സ്വീകരിക്കുന്ന തന്ത്രങ്ങള്‍ എന്തൊക്കെയായിരിക്കുമെന്നത് ക്രിക്കറ്റ് ലോകം ഉറ്റുനോക്കിയ വിഷയമാണ്. കോലി കൂടുതല്‍ റണ്‍സടിച്ചാല്‍ തിരിച്ചടിയാകുമെന്നുറപ്പായിരുന്നതിനാല്‍ നേരത്തെതന്നെ പുറത്താക്കുകയെന്ന തന്ത്രമാണ് ധോണി നടപ്പാക്കിയത്. അതിനായി നിയോഗിച്ചതാകട്ടെ ഇന്ത്യയുടെ എക്കാലത്തെയും മികച്ച സ്പിന്നര്‍മാരിലൊരാളായ ഹര്‍ഭജന്‍ സിങ്ങിനെയും. ആര്‍സിബിക്കായി ഓപ്പണ്‍ ചെയ്യാനെത്തിയ വിരാട് കോലിയെ പുറത്താക്കുകയെന്നതായിരുന്നു ഭാജിയുടെ ദൗത്യം. നാലാം ഓവറില്‍ ധോണിയുടെ തന്ത്രം ഫലം ചെയ്യുകയും ചെയ്തു. ഡീപ് മിഡ് വിക്കറ്റില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന…

Read More

ബെംഗളൂരു റൂറലിൽ ബി.ജെ.പി. ഗ്ലാമർതാരത്തെ മത്സരിപ്പിക്കാൻ നീക്കം!!

ബെംഗളൂരു: ഇപ്പോൾ കോൺഗ്രസിന്റെ കൈവശമുള്ള ബെംഗളൂരു റൂറലിൽ മണ്ഡലം കോൺഗ്രസിൽനിന്ന് പിടിച്ചെടുക്കാൻ ശക്തമായ സ്ഥാനാർഥിയെയാണ് ബി.ജെ.പി. നോക്കുന്നത്. ബി.ജെ.പി. മുൻമന്ത്രിയും നടനുമായ സി.പി. യോഗേശ്വരയുടെ മകൾ നിഷ യോഗേശ്വറിനെ മത്സരിപ്പിക്കാനാണ് നീക്കം. സിനിമയിലും ഫാഷൻരംഗത്തും പ്രവർത്തിക്കുന്ന ഇരുപത്തിയൊമ്പതുകാരിയായ നിഷയെ സ്ഥാനാർഥിയാക്കിയാൽ ഗുണം ചെയ്യുമെന്നാണ് നേതൃത്വത്തിന്റെ പ്രതീക്ഷ. സി.പി. യോഗേശ്വറുടെ പേര് ആദ്യം ഉയർന്നിരുന്നെങ്കിലും മത്സരിക്കാനില്ലെന്ന സൂചനയാണ് അദ്ദേഹം നൽകിയത്. മകളെ മത്സരിപ്പിച്ചാൽ പാർട്ടിയുടെ വിജയത്തിനുവേണ്ടി പ്രവർത്തിക്കുമെന്ന് യോഗേശ്വർ വ്യക്തമാക്കിയിട്ടുണ്ട്. നേരത്തേ അച്ഛൻ സി.പി. യോഗേശ്വറിനുവേണ്ടി നിഷ പ്രചാരണത്തിനിറങ്ങിയിരുന്നു. നിഷ മത്സരിച്ചാൽ യോഗേശ്വറിന്റെ കുടുംബത്തിൽനിന്ന് രാഷ്ട്രീയത്തിലിറങ്ങുന്ന മൂന്നാമത്തെ അംഗമായിരിക്കും.…

Read More

മണ്ഡ്യയിൽ സുമലതയെ പിൻതുണച്ച സൂപ്പർ താരം ദർശന്റെ വീടിന് നേരെ അക്രമണം.

ബെംഗളൂരു: മാണ്ഡ്യയിലെ സ്വതന്ത്ര സ്ഥാനാർത്ഥിയും സിനിമാനടിയുമായ സുമലതയെ പിന്തുണച്ച കന്നട സൂപ്പർ താരം ദർശന്റെ ബെംഗളൂരുവിലുള്ള വീടിനു നേരെ കല്ലേറ്. ഇന്നലെ ദർശൻ വീട്ടിലില്ലാത്ത സമയത്താണ് അക്രമമുണ്ടായത്. മുഖ്യമന്ത്രിയുടെ മകൻ നിഖിൽ ഗൗഡക്ക് എതിരെ മൽസരിക്കുന്ന സുമലതക്ക് സൂപ്പർ താരങ്ങളായ ദർശനും യഷും പിൻതുണ നൽകിയിരുന്നു. ഭയപ്പെടുത്താനുള്ള നീക്കങ്ങളൊന്നും വിലപ്പോകില്ല ദർശനേയും യഷിനേയും ഭീഷണിപ്പെടുത്താൻ ആർക്കുമാകില്ല. ഇത്തരം സംഭവങ്ങളുടെ പേരിൽ നമ്മുടെ പ്രവർത്തകർ പ്രകോപിതരാകരുത് എന്ന് സുമലത പറഞ്ഞു.

Read More

തെരഞ്ഞെടുപ്പടുത്തതോടെ സംസ്ഥാനത്ത് പണവും മദ്യവും ഒഴുകുന്നു;3.91കോടി രൂപയും 1841 ലിറ്റർ മദ്യവും പിടിച്ചു.

ബെംഗളൂരു : തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിന് ശേഷം 3.91 കോടി രൂപയും 1841 ലിറ്റർ മദ്യവും പിടിച്ചെടുത്തു. രാഷ്ട്രീയ പാർട്ടികളുമായി ബന്ധപ്പെട്ടവരിൽ നിന്ന് 23 ലക്ഷം രൂപയാണ് പിടിച്ചെടുത്തിയത്. 119 കിലോ ലഹരിമരുന്നും പിടിച്ചെടുത്ത വയിൽ ഉൾപ്പെടുന്നു.സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിയന്ത്രണത്തിൽ 1512 ഫ്ലയിംഗ് സ്ക്വാഡുകളും 320 എക്സൈസ് സംഘവും 180 ആദായ നികുതി വകുപ്പ് സ്ക്വാഡുകളും പ്രവർത്തിക്കുന്നുണ്ട്.

Read More

ബാംഗ്ലൂർ മലയാളീസ് സ്പോർട്ട്സ് ക്ലബ് ഉൽഘാടനവും സംഗീത സന്ധ്യയും ഇന്ന് 5 മണിക്ക്.

ബെംഗളൂരു : ബാംഗ്ലൂർ മലയാളീസ് സ്പോർട്സ് ക്ലബ്ബിന്റെ ഉൽഘാടനം ഇന്ന് 5 മണിക്ക് ബന്നാർഘട്ട റോഡിൽ എസ് ജി പാളയ സെന്റ് തോമസ് ചർച്ചിന് സമീപമുള്ള സാവറി സീഷെൽ ഹോട്ടലിൽ വച്ച് നടക്കും. ചടങ്ങിൽ മുൻ കർണാടക ഗതാഗത മന്ത്രി ശ്രീ രാമലിംഗ റെഡ്ഡിയും സുദുഗുണ്ടെ പാളയ കോർപറേറ്റർ ശ്രീ മഞ്ജുനാഥും സംബന്ധിക്കും. മലയാളം – കന്നഡ പിന്നണി ഗായിക നിമ്മി ചക്കിങ്ങലിന്റെ നേതൃത്വത്തിൽ സംഗീത സന്ധ്യ അരങ്ങേറും.

Read More
Click Here to Follow Us