ധോണിയുടെ തന്ത്രത്തിൽ അടിപതറി വീണ് വിരാട് കോലി.

ചെന്നൈ: 12-ാമത് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ ആദ്യ വിജയം സ്വന്തമാക്കി ധോണിയുടെ ചുണകുട്ടികള്‍. മികച്ച ഫോമില്‍ കളിക്കുന്ന കോലിയെ പുറത്താക്കാന്‍ ധോണി സ്വീകരിക്കുന്ന തന്ത്രങ്ങള്‍ എന്തൊക്കെയായിരിക്കുമെന്നത് ക്രിക്കറ്റ് ലോകം ഉറ്റുനോക്കിയ വിഷയമാണ്. കോലി കൂടുതല്‍ റണ്‍സടിച്ചാല്‍ തിരിച്ചടിയാകുമെന്നുറപ്പായിരുന്നതിനാല്‍ നേരത്തെതന്നെ പുറത്താക്കുകയെന്ന തന്ത്രമാണ് ധോണി നടപ്പാക്കിയത്.

അതിനായി നിയോഗിച്ചതാകട്ടെ ഇന്ത്യയുടെ എക്കാലത്തെയും മികച്ച സ്പിന്നര്‍മാരിലൊരാളായ ഹര്‍ഭജന്‍ സിങ്ങിനെയും. ആര്‍സിബിക്കായി ഓപ്പണ്‍ ചെയ്യാനെത്തിയ വിരാട് കോലിയെ പുറത്താക്കുകയെന്നതായിരുന്നു ഭാജിയുടെ ദൗത്യം. നാലാം ഓവറില്‍ ധോണിയുടെ തന്ത്രം ഫലം ചെയ്യുകയും ചെയ്തു. ഡീപ് മിഡ് വിക്കറ്റില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന രവീന്ദ്ര ജഡേജയുടെ കൈകളില്‍ കോലിയെ എത്തിച്ചാണ് ഭാജി ദൗത്യം പൂര്‍ത്തിയാക്കിയത്.

  സ്‌ക്വാഡ് പ്രഖ്യാപിച്ചു; ലോകകപ്പ് കിരീടം നിലനിർത്താൻ അർജന്റീനയെ ലയണൽ മെസ്സി നയിക്കും; ഡിബാലയ്ക്കും മസ്താൻതുവോണോയ്ക്കും ടീമിൽ ഇടമില്ല

ഇന്നലെ രാത്രി എട്ട് മണിയ്ക്ക് നടന്ന മത്സരത്തില്‍ നിരവധി താരങ്ങളാണ് ഭാജിയുടെ സ്പിന്നിന് മുന്നില്‍ മുട്ടുമടക്കിയത്. ബാംഗ്ലൂരിന്‍റെ കരുത്തനായ ക്യാപ്റ്റന്‍ വിരാട് കോലി, ഇംഗ്ലണ്ടിന്‍റെ സൂപ്പര്‍ ബാറ്റ്‌സ്മാന്‍ മോയിന്‍ അലി, ദക്ഷിണാഫ്രിക്കയുടെ സൂപ്പര്‍ താരം എബി ഡിവില്ലിയേഴ്‌സ് എന്നിവര്‍ അതില്‍പ്പെടും.

വിരാട് കൊഹ്‌ലി നയിക്കുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ ഏഴ് വിക്കറ്റിനാണ് ധോണിയും സംഘവും തകര്‍ത്തത്. ടോസ് നഷ്ടപ്പെട്ട് ബാറ്റി൦ഗിനിറങ്ങിയ ബാംഗ്ലൂരിനു 17.1 ഓവറില്‍ 10 വിക്കറ്റ് നഷ്ടത്തില്‍ 70 റണ്‍സ് മാത്രമേ നേടാനായുള്ളൂ.

  എതിരില്ലാത്ത മൂന്ന് ഗോൾ; ലോകകപ്പിൽ ചരിത്ര ഹാട്രിക്കോടെ അർജന്റീനയ്ക്ക് വമ്പൻ തുടക്കം!

ചെന്നൈ 17.4 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ആ ലക്ഷ്യം മറികടന്നു. ചെന്നൈ സ്പിന്നര്‍മാരുടെ തകര്‍പ്പന്‍ പ്രകടനമാണ് ബാംഗ്ലൂരിനെ ചെറിയ സ്‌കോറില്‍ ഒതുക്കിയത്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഒറ്റ റയല്‍ മാഡ്രിഡ് താരവുമില്ല; ബാഴ്‌സലോണയില്‍ നിന്ന് 8 പേര്‍; സ്പെയിൻ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു
[masterslider id="10"]

Related posts