ചടങ്ങുകള്‍ക്ക് വിവിധ തരം പൂക്കള്‍ കൊണ്ടുള്ള അലങ്കാരം- അത് സര്‍വ സാധരണമായ ഒരു കാര്യമാണ്. എന്നാലിപ്പോള്‍. താടിയിലും ആ വിദ്യ പ്രയോഗിച്ചിരിക്കുകയാണ് വിദേശികളായ യൂത്തന്മാര്‍. സ്ത്രീകള്‍ തലയില്‍ പൂ ചൂടുന്നതുപോലെ പുരുഷന്മാര്‍ക്ക് ഇനി താടിയില്‍ പൂ ചൂടാം. ഇങ്ങനെ പൂക്കള്‍ കൊണ്ടലങ്കരിച്ച താടി ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ ചിലര്‍ പങ്ക് വെച്ചതോടെയാണ് സംഭവം ട്രെന്‍ഡായത്. അധികം ആര്‍ഭാടങ്ങള്‍ ഒന്നുമില്ലാതെയാണ് പലരും താടി അലങ്കരിച്ചിരിക്കുന്നത്. കാണാന്‍ ഭംഗിയുള്ള ചെറിയ പൂക്കള്‍ വെറുതെ താടിയില്‍ കുത്തി വെച്ചും ചിലര്‍ ചിത്രങ്ങള്‍ പങ്ക്…
Read MoreMonth: February 2019
ഏഷ്യൻ കപ്പ് ഫുട്ബോളിന്‍റെ കന്നി കിരീടം ഖത്തറിന്
അബുദാബി: ഏഷ്യൻ കപ്പ് ഫുട്ബോൾ കിരീടം ഖത്തറിന്. ഫൈനലിൽ ജപ്പാനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകര്‍ത്താണ് ഖത്തർ കിരീടം സ്വന്തമാക്കിയത്. അല്‍മോസ് അലി, അബ്ദുളാസിസ് ഹതേം, അക്രം അഫിഫ് എന്നിവരാണ് ഖത്തറിന്റെ ഗോളുകള്‍ നേടിയത്. തകുമി മിനാമിനോയുടെ വകയായിരുന്നു ജപ്പാന്റെ ഏകഗോള്‍. 12-ാം മിനിറ്റില്‍ അൽമോസ് അലിയുടെ വകയായിരുന്നു ആദ്യ ഗോൾ. 27-ാം മിനിറ്റിൽ അബ്ദുള്‍ അസീസും 83-ാം മിനിറ്റിൽ അക്രം ആരിഫും ഖത്തറിന്റെ ലീഡ് ഉയർത്തി. 69-ാം മിനിറ്റിൽ താക്കുമി മിനാമിനോയുടെ വകയായിരുന്നു ജപ്പാന്റെ ആശ്വാസ ഗോള്‍. പിന്നാലെ ഖത്തര്‍ ഗോള്‍ വഴങ്ങാതിരിക്കാനും…
Read Moreട്രയ്ലർ: അന്താരാഷ്ട്ര ലോക്കല്‍ കഥയുമായി ഹരിശ്രീ അശോകന്‍
മലയാളികളുടെ പ്രിയ ഹാസ്യ താരം ഹരിശ്രീ അശോകന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ‘ആന്‍ ഇന്‍റര്‍നാഷണല്‍ ലോക്കല്‍ സ്റ്റോറി’യുടെ ഔദ്യോഗിക ട്രെയ്‌ലര്‍ പുറത്തിറങ്ങി. മഞ്ജു വാര്യര്‍ തന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ട്രെയ്‌ലര്‍ പുറത്തിറക്കിയത്. ഹരിശ്രീ അശോകന്‍ ആദ്യമായി സംവിധാനം നിര്‍വഹിക്കുന്ന “ആന്‍ ഇന്‍റര്‍നാഷണല്‍ ലോക്കല്‍ സ്റ്റോറി”യുടെ ഒഫീഷ്യല്‍ ട്രെയ്‌ലര്‍!!!! അശോകേട്ടന് എല്ലാവിധ ആശംസകളും- ട്രെയ്‌ലര്‍ പങ്ക് വെച്ചുക്കൊണ്ട് മഞ്ജു കുറിച്ചു. എസ് സ്‌ക്വയര്‍ സിനിമാസിന്‍റെ ബാനറില്‍ എം ഷിജിത്ത്, ഷഹീര്‍ ഷാന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. രാഹുല്‍ മാധവ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ദീപക്, ബിജു…
Read Moreചോദിക്കാനാരുമില്ലാത്ത ബെംഗളൂരു മലയാളികളെ വീണ്ടും പിന്നിൽ നിന്ന് കുത്തി റെയിൽവേ;യശ്വന്ത്പൂർ-കണ്ണൂർ എക്സ്പ്രസ് തിങ്കളാഴ്ച്ച മുതൽ ബനസവാഡിയിൽ നിന്ന് ആരംഭിക്കും;ഫ്ലാറ്റ്ഫോം ഒഴിഞ്ഞു കൊടുക്കുന്നത് പുതുതായി ആരംഭിക്കുന്ന ശിവമൊഗ്ഗ ജനശതാബ്ദിക്ക് വേണ്ടി.
ബെംഗളൂരു : അവസാനം പ്രതീക്ഷിച്ചത് സംഭവിച്ചു വർഷങ്ങളായി യെശ്വന്ത് പൂരിൽ നിന്ന് കണ്ണൂരിലേക്ക് സർവ്വീസ് നടത്തിയിരുന്ന തീവണ്ടി 16527/28 യശ്വന്ത്പൂരിൽ നിന്ന് പുറത്തേക്ക്, ട്രെയിൻ ബനസവാഡിയിൽ നിന്ന് ആരംഭിക്കും എന്ന് യാത്രക്കാരെ റെയിൽവേ എസ് എം എസ് വഴി അറിയിച്ചു തുടങ്ങി. ഈ തീവണ്ടി യശ്വന്ത്പൂരിലേക്ക് മാറ്റരുത് എന്നാവശ്യപ്പെട്ട് കർണാടക കേരള ട്രാവലേഴ്സ് ഫോറം (കെ കെ ടി എഫ്) ഭാരവാഹികൾ റെയിൽവേ അധികൃതരുമായി ചർച്ച നടത്തിയിരുന്നു ,പക്ഷേ അത് ഫലം കണ്ടില്ല. http://h4k.d79.myftpupload.com/archives/30030 ഈ ട്രെയിനിന് ഫെബ്രുവരി അവസാനത്തോടെ ബയപ്പനഹള്ളിയിൽ സ്റ്റോപ്പ് അനുവദിക്കാമെന്ന്…
Read Moreഅധോലോക കുറ്റവാളി രവി പൂജാരി പിടിയിലായി എന്ന വാർത്ത സ്ഥിരീകരിച്ച് മുഖ്യമന്ത്രി.
ബെംഗളൂരു : അധോലോക കുറ്റവാളി രവി പൂജാരി അറസ്റ്റിലായെന്ന് സ്ഥിരീകരിച്ച് കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി. ജനുവരി 19നാണ് പൂജാരി അറസ്റ്റിലായത്. പൂജാരി ഒളിവിൽ കഴിഞ്ഞത് എവിടെയെന്നു കണ്ടെത്തിയത് നാല് മാസം മുമ്പാണ്. സെനഗൽ എംബസിക്ക് വിവരങ്ങൾ കൈമാറുകയായിരുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേരളമുൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ ഇയാൾക്കെതിരെ അറുപതിലധികം ക്രിമിനൽ കേസുകളുണ്ട്. ആഫ്രിക്കയിലെ സെനഗലില്‍ വച്ചാണ് പൂജാരി അറസ്റ്റിലായതെന്ന സൂചന ഇന്നലെ രാത്രിയോടെയാണ് ബംഗളുരു പൊലീസ് അനൗദ്യോഗികമായി അറിയിച്ചത്. എഴുപതോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് രവി പൂജാരി. തട്ടിക്കൊണ്ടുപോയും ഭീഷണിപ്പെടുത്തിയും പണം തട്ടിയെന്ന കേസുകളാണ്…
Read Moreനിങ്ങളുടെ വാര്‍ഷിക വരുമാനം 6.5 ലക്ഷത്തില്‍ കൂടുതല്‍ ആണോ ? സന്തോഷിക്കാന്‍ വരട്ടെ;ആദായനികുതി സ്ലാബില്‍ മാറ്റമില്ല!
ബെംഗളൂരു : കൃഷിക്കാരെയും മിഡില്‍ ക്ലാസ്സിനേയും തലോടിയ ബജറ്റ് ആണ് പിയുഷ് ഗോയല്‍ ഇന്ന് ലോക്സഭയില്‍ അവതരിപ്പിച്ചത് എന്നാണ് പൊതുവേ ഉള്ള വിലയിരുത്തല്‍,ഒരു പൊതു തെരഞ്ഞെടുപ്പിന് മുന്‍പ് അവതരിപ്പിക്കാവുന്ന ഏറ്റവും നല്ല ബജറ്റ്.കര്‍ഷകരുടെ പോക്കെറ്റിലേക്ക് വര്‍ഷത്തില്‍ 6000 രൂപ ഇട്ടു കൊടുക്കും എന്ന് ഉള്ള പ്രഖ്യാപനം ഇതുവരെ ആരും ചെയ്യാത്ത ധീരമായ നടപടി ആയിരുന്നു. മധ്യവര്‍ഗത്തെ സന്തോഷിപ്പിച്ചത് ,വരുമാന നികുതി നല്‍കേണ്ടവരുടെ വരുമാന പരിധി 2.5 ലക്ഷത്തില്‍ നിന്നും 5 ലക്ഷമായി ഉയര്‍ത്തി.അത് പ്രകാരം വാര്‍ഷിക വരുമാനം 6.5 ലക്ഷം രൂപ ലഭിക്കുന്ന ആള്‍ക്ക്…
Read Moreകേന്ദ്ര ബജറ്റില്‍ ബെംഗളൂരു മലയാളികള്‍ക്ക് എന്തുണ്ട് ?ഇവിടെ വായിക്കാം.
ബെംഗളൂരു : നഗരത്തില്‍ ജീവിക്കുന്ന മലയാളികളില്‍ നല്ലൊരു ശതമാനവും സര്‍ക്കാര്‍ സ്വകാര്യ മേഖലയില്‍ ജോലിചെയ്യുന്നവരാണ്.അങ്ങനെ ഉള്ളവര്‍ക്ക് സന്തോഷിക്കാനുള്ള വക പിയുഷ് ഗോയല്‍ അവതരിപ്പിച്ച ബജറ്റില്‍ ഉണ്ട്.ചില പ്രഖ്യാപനങ്ങള്‍ താഴെ. അഞ്ച് ലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ക്ക് ആദായ നികുതിയില്‍ സമ്പൂര്‍ണ്ണ ഇളവ്. പരിധി രണ്ടര ലക്ഷത്തില്‍ നിന്ന് അഞ്ച് ലക്ഷമാക്കി ഉയര്‍ത്തി. സ്റ്റാൻഡാർഡ് ഡിഡക്ഷൻ 50,000 ആക്കി. വാടക ഇനത്തിൽ 2.4 ലക്ഷം വരെ നികുതി ഇളവ് ലഭിക്കും. ഈ വര്‍ഷം നിലവിലുള്ള പരിധി തന്നെ നിലനില്‍ക്കും. മൂന്ന് കോടി ഇടത്തരം ആദായ നികുതി ദായകർക്ക് ഗുണം ലഭിക്കുമെന്ന്…
Read Moreപരിശീലനപ്പറക്കല്‍ നടത്തിയ യുദ്ധവിമാനം എച്എഎല്‍ വിമാനത്താവളത്തിന് സമീപം അപകടത്തില്‍ പെട്ടു;രണ്ട് പൈലെറ്റ്കള്‍ മരിച്ചു.
ബെംഗളൂരു: പരിശീലനപ്പറക്കല്‍ നടത്തുകയായിരുന്ന മിറാഷ് 2000 വിമാനം അപകടത്തില്‍ പെട്ട് രണ്ടു പൈലെറ്റ്കള്‍ മരിച്ചു.രണ്ടു പൈലെറ്റ്മാരും പുറത്തേക്ക് തള്ളപ്പെട്ടു വെങ്കിലും ഒരാള്‍ മരിക്കുകയായിരുന്നു.ഹിന്ദുസ്ഥാന്‍ ഐറോനോട്ടികള്‍ ലിമിറ്റെഡ് വിമാനത്താവളത്തിന് സമീപം ആണ് സംഭവം. കൂടുതല്‍ വിവരങ്ങള്‍ അറിവായി വരുന്നതെ ഉള്ളൂ.. Terrible news coming in from HAL, Bengaluru. A Mirage 2000 crashed. Both pilots ejected but one died after landing on the wreckage, reports ANI. pic.twitter.com/6z8aF2XNFq — Jaskirat Singh Bawa (@JaskiratSB) February 1,…
Read More‘ഗാംബിനോസ്’: മലബാറിലെ മാഫിയ കുടുംബത്തിന്‍റെ കഥ!!
ലോകത്തിലെ ഏറ്റവും ശക്തരായ അധോലോക കുടുംബത്തിന്‍റെ കഥ പറഞ്ഞ് ‘ഗാംബിനോസ്’. സംവിധായകൻ വിനയന്‍റെ മകൻ വിഷ്ണു നായകനായെത്തുന്ന ചിത്രത്തില്‍ മമ്മ എന്ന ശക്തമായ കഥാപാത്രമായി രാധിക ശരത്കുമാറും അഭിനയിക്കുന്നു. ‘സ്റ്റോറി ഓഫ് എ ക്രൈം ഫാമിലി’ എന്ന ടാഗ്‌ലൈനോടുകൂടി എത്തുന്ന ചിത്രത്തിൽ നീരജയാണ് വിഷ്ണുവിന്‍റെ നായികയായി വേഷമിടുന്നത്. ശ്രീജിത്ത് രവി, സമ്പത്ത് രാജ്, സാലു കെ ജോര്‍ജ്, മുസ്തഫ, സിജോയ് വര്‍ഗീസ്, ജാസ്മിന്‍ ഹണി, ബിന്ദു വടകര, ഷെറിന്‍, വിജയന്‍ കാരന്തൂര്‍ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. ഓസ്‌ട്രേലിയന്‍ ഫിലിം കമ്പനിയായ കങ്കാരു ബ്രോഡാകാസ്റ്റിംഗിന്‍റെ ബാനറില്‍…
Read Moreഇടക്കാല ബജറ്റ് ഉടന്‍ ലോക്സഭയില്‍ അവതരിപ്പിക്കും;അരുണ്‍ ജെറ്റ്ലിക്ക് പകരം ബജറ്റ് അവതരിപ്പിക്കുന്ന പിയൂഷ് ഗോയല്‍ സഭയിലെത്തി.
കേന്ദ്ര ബജറ്റ് ഇന്ന് രാവിലെ 11ന് ലോക്സഭയിൽ മന്ത്രി പീയൂഷ് ഗോയൽ അവതരിപ്പിക്കും. മധ്യവര്‍ഗ്ഗത്തിനും കര്‍ഷകര്‍ക്കും ഇളവുകൾ ഉണ്ടാകും എന്നാണ് പ്രതീക്ഷ. തെരഞ്ഞെടുപ്പിന് തൊട്ടുമുൻപുള്ള ബജറ്റ് ജനപ്രിയമാകാനാണ് സാധ്യത. അതേസമയം ബജറ്റിന് തൊട്ടുമുമ്പുള്ള സാമ്പത്തിക സര്‍വ്വെ സർക്കാർ പാർലമെന്‍റിൽ വയ്ക്കാത്തത് വിവാദമായി. അമേരിക്കയിൽ ചികിത്സയിൽ കഴിയുന്ന അരുണ്‍ ജയ്റ്റ്ലിയുടെ അഭാവത്തിൽ റെയിൽ മന്ത്രി പിയൂഷ് ഗോയൽ തന്‍റെ കന്നി ബജറ്റാകും ലോക്സഭയിൽ അവതരിപ്പിക്കുക. ബജറ്റിന് അവസാന രൂപം നൽകിയ ശേഷം മാധ്യമങ്ങൾക്ക് മുന്നിലെത്തിയ മന്ത്രി പ്രതികരണത്തിന് തയ്യാറായില്ല. സമ്പൂര്‍ണ്ണ ബജറ്റായിരിക്കുമെന്ന് ആദ്യം സൂചന നൽകിയ സര്‍ക്കാര്‍ പിന്നീട്…
Read More