ചോദിക്കാനാരുമില്ലാത്ത ബെംഗളൂരു മലയാളികളെ വീണ്ടും പിന്നിൽ നിന്ന് കുത്തി റെയിൽവേ;യശ്വന്ത്പൂർ-കണ്ണൂർ എക്സ്പ്രസ് തിങ്കളാഴ്ച്ച മുതൽ ബനസവാഡിയിൽ നിന്ന് ആരംഭിക്കും;ഫ്ലാറ്റ്ഫോം ഒഴിഞ്ഞു കൊടുക്കുന്നത് പുതുതായി ആരംഭിക്കുന്ന ശിവമൊഗ്ഗ ജനശതാബ്ദിക്ക് വേണ്ടി.

ബെംഗളൂരു : അവസാനം പ്രതീക്ഷിച്ചത് സംഭവിച്ചു വർഷങ്ങളായി യെശ്വന്ത് പൂരിൽ നിന്ന് കണ്ണൂരിലേക്ക് സർവ്വീസ് നടത്തിയിരുന്ന തീവണ്ടി 16527/28 യശ്വന്ത്പൂരിൽ നിന്ന് പുറത്തേക്ക്, ട്രെയിൻ ബനസവാഡിയിൽ നിന്ന് ആരംഭിക്കും എന്ന് യാത്രക്കാരെ റെയിൽവേ എസ് എം എസ് വഴി അറിയിച്ചു തുടങ്ങി.

ഈ തീവണ്ടി യശ്വന്ത്പൂരിലേക്ക് മാറ്റരുത് എന്നാവശ്യപ്പെട്ട് കർണാടക കേരള ട്രാവലേഴ്സ് ഫോറം (കെ കെ ടി എഫ്) ഭാരവാഹികൾ റെയിൽവേ അധികൃതരുമായി ചർച്ച നടത്തിയിരുന്നു ,പക്ഷേ അത് ഫലം കണ്ടില്ല.

http://h4k.d79.myftpupload.com/archives/30030

ഈ ട്രെയിനിന് ഫെബ്രുവരി അവസാനത്തോടെ ബയപ്പനഹള്ളിയിൽ സ്റ്റോപ്പ് അനുവദിക്കാമെന്ന് ഉറപ്പ് ലഭിച്ചതായി കെ കെ ടി എഫ് ഭാരവാഹികൾ അവകാശപ്പെടുന്നുണ്ടെങ്കിലും കഴിഞ്ഞവർഷം ബനസവാഡിയിലേക്ക് മാറ്റിയ രണ്ട് ട്രെയിനുകൾക്കും പിന്നീട് ആരംഭിച്ച ഹംസഫർ എക്സപ്രസിനും ബയപ്പനഹള്ളിയിൽ സ്റ്റോപ്പ് അനുവദിക്കാമെന്ന് പറഞ്ഞത് വെള്ളത്തിൽ വരച്ചതിന് തുല്യമായി.

http://h4k.d79.myftpupload.com/archives/30056

എംപിമാർക്കോ മന്ത്രി മാർക്കോ മറ്റ് ജനപ്രതിനിധികൾക്കോ ബെംഗളൂരു മലയാളികളെ ആവശ്യമില്ലാത്തതിനാൽ ഇത്തരം അവഗണനകൾ തുടർക്കഥയാകുന്നതിൽ അൽഭുതപ്പെടേണ്ടതില്ല.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us