ട്രയ്ലർ: അന്താരാഷ്ട്ര ലോക്കല്‍ കഥയുമായി ഹരിശ്രീ അശോകന്‍

മലയാളികളുടെ പ്രിയ ഹാസ്യ താരം ഹരിശ്രീ അശോകന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ‘ആന്‍ ഇന്‍റര്‍നാഷണല്‍ ലോക്കല്‍ സ്റ്റോറി’യുടെ ഔദ്യോഗിക ട്രെയ്‌ലര്‍ പുറത്തിറങ്ങി.

മഞ്ജു വാര്യര്‍ തന്‍റെ ഔദ്യോഗിക ഫേസ്ബുക്ക്‌ പേജിലൂടെയാണ് ട്രെയ്‌ലര്‍ പുറത്തിറക്കിയത്.

ഹരിശ്രീ അശോകന്‍ ആദ്യമായി സംവിധാനം നിര്‍വഹിക്കുന്ന “ആന്‍ ഇന്‍റര്‍നാഷണല്‍ ലോക്കല്‍ സ്റ്റോറി”യുടെ ഒഫീഷ്യല്‍ ട്രെയ്‌ലര്‍‍!!!! അശോകേട്ടന് എല്ലാവിധ ആശംസകളും- ട്രെയ്‌ലര്‍ പങ്ക് വെച്ചുക്കൊണ്ട് മഞ്ജു കുറിച്ചു.

എസ് സ്‌ക്വയര്‍ സിനിമാസിന്‍റെ ബാനറില്‍ എം ഷിജിത്ത്, ഷഹീര്‍ ഷാന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. രാഹുല്‍ മാധവ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ദീപക്, ബിജു കുട്ടന്‍, അശ്വിന്‍ ജോസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

  ഒടുവിൽ സഫലമായ പ്രണയം, നടൻ ആമിർ ഖാൻ മൂന്നാമതും വിവാഹിതനായി; ചടങ്ങിൽ സാക്ഷികളായി മക്കൾ

കൂടാതെ, മനോജ് കെ ജയന്‍, ടിനി ടോം, കലാഭവന്‍ ഷാജോണ്‍, സലീം കുമാര്‍, കുഞ്ചന്‍, സുരേഷ് കൃഷ്ണ, നന്ദലാല്‍, അബു സലീം, മാല പാര്‍വ്വതി, ശോഭ മോഹന്‍, തുടങ്ങി വന്‍ താരനിരയും ചിത്രത്തിലുണ്ട്.

രഞ്ജിത്ത്, ഇബന്‍, സനീഷ് അലന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയും സംഭാഷണവും  തയാറാക്കിയിരിക്കുന്നത്.

  'മോളിവുഡ് ടൈംസ്' ഒടിടിയിലേക്ക്; സ്ട്രീമിംഗ് തീയതി പ്രഖ്യാപിച്ചു!

ബികെ ഹരിനാരായണന്‍, വിനായകന്‍ എന്നിവര്‍ രചിച്ച ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഗോപി സുന്ദര്‍, നാദിര്‍ഷ, അരുണ്‍ രാജ് എന്നിവരാണ് സംഗീതം പകര്‍ന്നിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഒടുവിൽ സഫലമായ പ്രണയം, നടൻ ആമിർ ഖാൻ മൂന്നാമതും വിവാഹിതനായി; ചടങ്ങിൽ സാക്ഷികളായി മക്കൾ
[masterslider id="10"]

Related posts