ഭാര്യ ഫേസ്ബുക്കിലൂടെ അപരിചിതരുമായി ചാറ്റ്; ഭാര്യയെും കുഞ്ഞിനെയും യുവാവ് കൊന്നു

ബെംഗളൂരു: അവിഹിത ബന്ധമുണ്ടെന്ന് സംശയത്തിൽ ഭാര്യയെയും മൂന്ന് മാസം പ്രായമുളള കുഞ്ഞിനെയും യുവാവ് കൊലപ്പെടുത്തി. ഒന്നര വര്‍ഷം മുൻപ് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് വാഹിതരായവരാണ് ദമ്പതികൾ. ബെംഗളൂരുവിന് സമീപം ബിഡദിയിലാണ് സംഭവം. സ്ഥിരമായി ഫേസ്ബുക്കിലൂടെ പരിചയമില്ലാത്തവരോടും ചാറ്റ് ചെയ്തിരുന്ന ഭാര്യയ്ക്കു മറ്റു പലരുമായി ബന്ധമുണ്ടെന്ന് സംശയമുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് എത്തിച്ചത്. തുമകുരു സ്വദേശി സുഷമയും മകനുമാണ് കൊല്ലപ്പെട്ടത്. മദനായകഹളളി സ്വദേശിയായ രാജുവിനെ ഒന്നരവര്‍ഷം മുൻപാണ് സുഷമ ഫേസ്ബുക്കില്‍ പരിചയപ്പെട്ടത്. ചാറ്റിലൂടെ ബന്ധം സ്ഥാപിച്ച ഇരുവരും പിന്നീട് ബിഡദിയിലെ വാടക വീട്ടിൽ ഒന്നിച്ച്‌ താമസിക്കാനും തുടങ്ങി. ജനുവരി 19 ന് വൈകിട്ട് രാജു സുഷമയേയും മകനേയും കൂട്ടി…

Read More

ബെംഗളൂരു മലയാളികളുടെ യാത്രാപ്രശ്നം പരിഹരിക്കാൻ കെ.കെ.ടി.ഫ് മുൻകൈയെടുത്തു.

ബെംഗളൂരു: ബെംഗളൂരു മലയാളികളുടെ യാത്രാപ്രശ്നങ്ങൾ ചർച്ച ചെയ്യാൻ കർണാടക കേരള ട്രാവലേഴ്‌സ് ഫോറം (കെ.കെ.ടി.എഫ്.) ഭാരവാഹികൾ ദക്ഷിണ-പശ്ചിമ റെയിൽവേ ജനറൽ മാനേജരുമായി കൂടിക്കാഴ്ച നടത്തി. യശ്വന്തപുര – കണ്ണൂർ എക്സ്പ്രസ് ബാനസവാടിയിലേക്കു മാറ്റാനുള്ള നീക്കം പിൻവലിക്കണമെന്നതായിരുന്നു പ്രധാന ആവശ്യം. യശ്വന്തപുരത്ത് നിന്ന് ഇപ്പോൾ പുറപ്പെടുന്ന വിധത്തിൽ തന്നെ ക്രമീകരിക്കണമെന്ന് ആവശ്യപ്പെട്ടു. ഇതിന് മറ്റു തടസ്സങ്ങൾ എന്തെങ്കിലും ഉണ്ടായാൽ മൈസൂരുവിൽ നിന്ന് പുറപ്പെട്ട് സിറ്റി, കന്റോൺമെന്റ്, ബൈയപ്പനഹള്ളി വഴി പോകുന്ന വിധം ക്രമീകരിക്കാൻ ശ്രമിക്കുമെന്ന് ജനറൽ മാനേജർ അജയ് കുമാർ സിങ് അറിയിച്ചു. മലയാളികളുടെ ദീർഘകാലമായുള്ള…

Read More

“മുഖ്യമന്ത്രിയുടെ മകന്റെ സിനിമ കാണാൻ ലീവ് അനുവദിക്കണം”;വ്യത്യസ്ഥമായ അവധി അപേക്ഷയുമായി കെഎസ്ആർടിസി കണ്ടക്ടർ.

ബെംഗളൂരു : വ്യത്യസ്ഥമായ ഒരു അവധി അപേക്ഷ സമൂഹമാധ്യമങ്ങളിൽ പങ്കുവക്കപ്പെടുകയാണ് ഇപ്പോൾ, കെ എസ് ആർ ടി സി മൈസൂരു കൃഷ്ണരാജനഗർ ഡിപ്പോയിലെ ഡ്രൈവർ കം കണ്ടക്ടർ എം ജെ രാജേഷിന്റെ അവധി അപേക്ഷയാണ് ഇപ്പോൾ ഹിറ്റായത്. മുഖ്യമന്ത്രി കുമാരസ്വാമിയുടെ മകൻ നിഖിൽ ഗൗഡയുടെ ഏറ്റവും പുതിയ സിനിമ കാണാൻ കുടുംബസമേതം പോകേണ്ടതിനാൽ അവധി അനുവദിക്കണമെന്നുള്ള കത്ത് കൺട്രോളിംഗ് ഇൻസ്പെക്ടർക്ക് ലഭിക്കുകയായിരുന്നു, അധികാരി അവധി അനുവദിക്കുകയും ചെയ്തു. ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധ്യതയുള്ള നിഖിൽ ഗൗഡയുടെ “സീത രാമ കല്യാണ” രണ്ട് ദിവസം മുൻപാണ്…

Read More