‘ഗാംബിനോസ്’: മലബാറിലെ മാഫിയ കുടുംബത്തിന്‍റെ കഥ!!

ലോകത്തിലെ ഏറ്റവും ശക്തരായ അധോലോക കുടുംബത്തിന്‍റെ കഥ പറഞ്ഞ് ‘ഗാംബിനോസ്’.

സംവിധായകൻ വിനയന്‍റെ മകൻ വിഷ്ണു നായകനായെത്തുന്ന ചിത്രത്തില്‍ മമ്മ എന്ന ശക്തമായ കഥാപാത്രമായി രാധിക ശരത്കുമാറും അഭിനയിക്കുന്നു.

‘സ്റ്റോറി ഓഫ് എ ക്രൈം ഫാമിലി’ എന്ന ടാഗ്‌ലൈനോടുകൂടി എത്തുന്ന ചിത്രത്തിൽ നീരജയാണ് വിഷ്ണുവിന്‍റെ നായികയായി വേഷമിടുന്നത്.

ശ്രീജിത്ത് രവി, സമ്പത്ത് രാജ്, സാലു കെ ജോര്‍ജ്, മുസ്തഫ, സിജോയ് വര്‍ഗീസ്, ജാസ്മിന്‍ ഹണി, ബിന്ദു വടകര, ഷെറിന്‍, വിജയന്‍ കാരന്തൂര്‍ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.

  രണ്ടാം ദിനവും ആഗോള ബോക്സ് ഓഫീസിനെ ഞെട്ടിച്ച് 'ജോര്‍ജുകുട്ടി'; 100 കോടി നാഴികക്കല്ല് പിന്നിടാന്‍ വെറും 3 ദിവസം!

ഓസ്‌ട്രേലിയന്‍ ഫിലിം കമ്പനിയായ കങ്കാരു ബ്രോഡാകാസ്റ്റിംഗിന്‍റെ ബാനറില്‍ തയാറാക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ ഗിരീഷ് പണിക്കാരാണ്.

സക്കീര്‍ മഠത്തില്‍ തിരക്കഥയൊരുക്കിയ ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് എല്‍ബന്‍ കൃഷ്ണയാണ്.

യാതൊരു തെളിവുകളും അവശേഷിപ്പിക്കാതെ കുറ്റകൃത്യങ്ങൾ ചെയ്യുന്നതിൽ പ്രഗത്ഭരായ അമേരിക്കയിൽ താമസമാക്കിയ ഇറ്റാലിയൻ കുടുംബമാണ് ‘ഗാംബിനോസ്’

  രൺവീർ സിങ്ങിന് സിനിമാ സംഘടനകളുടെ വിലക്ക്; 45 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഫർഹാൻ അക്തർ

ഗാംബിനോസിനെ മാതൃകയാക്കിയിരുന്ന മലബാറിയന്‍ കുടുംബംത്തിന്‍റെ കഥയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ചിത്രം തയാറാക്കിയിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'മോളിവുഡ് ടൈംസ്' ഒടിടിയിലേക്ക്; സ്ട്രീമിംഗ് തീയതി പ്രഖ്യാപിച്ചു!
[masterslider id="10"]

Related posts