ബെംഗളൂരു :നഗരത്തിലെ മലയാളികൾക്ക് എതിരെയുള്ള റെയിൽവേയുടെ അവഗണന ഒരു തുടർക്കഥയാണ് അതിൻറെ ഏറ്റവും അവസാനത്തെ ഉദാഹരണം മാത്രമാണ് കണ്ണൂർ എക്സ്പ്രസ് സ്റ്റേഷൻ മാറ്റം. കഴിഞ്ഞ 20 വർഷത്തോളമായി യശ്വന്ത് പൂരിൽ നിന്ന് യാത്ര തുടങ്ങിയിരുന്ന 16527/28 നമ്പർ തീവണ്ടി കഴിഞ്ഞ ആഴ്ച മുതൽ ഒരു സൗകര്യവുമില്ലാത്ത ബാനസവാടിയിലേക്ക് മാറ്റുകയായിരുന്നു.പ്ലാറ്റ് ഫോം ഒഴിവില്ലെന്ന കാരണം പറഞ്ഞ് ഈ തീവണ്ടിയെ ഒഴിവാക്കിയപ്പോൾ ശിവമൊഗ്ഗ ശതാബ്ദി എക്സ്പ്രസ് അവിടെ സ്ഥലം പിടിച്ചു. മാത്രമല്ല കഴിഞ്ഞ ഒരാഴ്ചയിൽ ഒട്ടുമിക്ക ദിവസങ്ങളും മണിക്കൂറുകളോളം വൈകിയാണ് ഈ തീവണ്ടിയാത്ര തുടങ്ങുന്നത് അത് ചെറുതൊന്നുമല്ലാത്ത…
Read MoreMonth: February 2019
നഗരത്തിൽ ഇരുചക്രവാഹന മോഷണം പെരുകുന്നു; ജാഗ്രത പാലിക്കാൻ പോലീസ് നിർദ്ദേശം.
ബെംഗളൂരു: പാർക്കിങ് കേന്ദ്രങ്ങളിൽ നിന്ന് മിനിറ്റുകൾക്കുള്ളിൽ ഇരുചക്രവാഹനങ്ങൾ കവരുന്നതിനു പിന്നിൽ യുവാക്കളുടെ സംഘങ്ങൾ. പൊതു പാർക്കിങ് കേന്ദ്രങ്ങളിൽ നിന്നു ഇരുചക്രവാഹനങ്ങൾ മോഷണം പോകുന്നത് പതിവായി. ബൈക്ക് ഉടമകൾ ശ്രദ്ധിക്കണമെന്ന് സിറ്റി പൊലീസ് മുന്നറിയിപ്പ് നൽകി. ഒരാഴ്ച മുൻപ് ഗരുഡ മാളിന്റെ പാർക്കിങ് കേന്ദ്രത്തിൽ നിന്നും സിനിമ കാണാനെത്തിയ യുവാവിന്റെ സ്കൂട്ടർ മോഷണം പോയിരുന്നു. ബാംഗ്ലൂർ ടർഫ് ക്ലബ്ബിന്റെ പാർക്കിങ് കേന്ദ്രത്തിൽ നിന്ന് സ്കൂട്ടർ മോഷണം പോയത് കഴിഞ്ഞ ദിവസമാണ്. പോലീസിന് പരാതി നൽകാൻ എത്തിയയാളുടെ ബൈക്ക് ഹൈഗ്രൗണ്ട് ട്രാഫിക് പൊലീസ് ആസ്ഥാനത്തു നിന്നു മോഷണം പോയതും ഈയിടെയാണ്. ഏറെയും 35 വയസിന് താഴെയുള്ളവരാണ് ബൈക്ക് മോഷണ…
Read Moreകടുത്ത വേനൽ; ബന്ദിപ്പൂർ കടുവാ സങ്കേതം അടച്ചു.
ബെംഗളൂരു : ദക്ഷിണേന്ത്യയിലെ പ്രധാന വന്യജീവി സങ്കേതമായ ബന്ദിപ്പൂർ കടുവാ സങ്കേതത്തിലേക്ക് സഞ്ചാരികൾക്കുള്ള പ്രവേശനം നിരോധിച്ചു. ഇന്നുമുതൽ പ്രവേശനം നിരോധനം നിലവിൽ വരും വേനൽ കടുത്തതോടെ മൃഗങ്ങൾക്ക് ശല്യം ഉണ്ടാകാതിരിക്കാനും കാട്ടുതീ പ്രതിരോധിക്കാനും ആണ് നടപടി. ഇനി ആവശ്യത്തിന് മഴ ലഭിച്ചാൽ മാത്രമേ സഞ്ചാരികൾക്ക് പ്രവേശനം ഉണ്ടാവുകയുള്ളൂ എന്ന് അധികൃതർ അറിയിച്ചു.
Read Moreയെദിയൂരപ്പയുടേതെന്ന പേരിൽ ഫോൺ സന്ദേശം പുറത്തുവിട്ട കുമാരസ്വാമിക്ക് മറുപണി കൊടുക്കാൻ തയ്യാറായി ബിജെപി;എംഎൽസി സ്ഥാനാർത്ഥിത്വത്തിന് 25 കോടി ആവശ്യപ്പെടുന്നതായുള്ള മുഖ്യമന്ത്രിയുടെ ശബ്ദ സന്ദേശം ഉടൻ പുറത്തുവിടും;കർ”നാടകം” തുടരുന്നു.
ബെംഗളൂരു : കഴിഞ്ഞ ആഴ്ചയാണ് മുഖ്യമന്ത്രി കുമാരസ്വാമി പ്രതിപക്ഷ നേതാവും ബി ജെ പി അദ്ധ്യക്ഷനുമായ യെദിയൂരപ്പയുടേതെന്ന പേരിൽ ഒരു ഫോൺ ശബ്ദ സന്ദേശം പുറത്തുവിട്ടത്, 50 കോടി രൂപ പ്രതിഫലം നൽകി സ്പീക്കറെ തങ്ങളോടൊപ്പം നിർത്താനുള്ള ശ്രമങ്ങൾ ആണ് അതിൽ എന്നും ആരോപണമുയർന്നു.അതേ സമയം യെദിയൂരപ്പ അത് തള്ളിക്കളഞ്ഞു. ഇനി അതേ നാണയത്തിൽ തിരിച്ചടിക്കാൻ ബി ജെ പി മുന്നോട്ട് വന്നിരിക്കുകയാണ്.ബി.ജെ.പി. നിയമനിർമാണ കൗൺസിൽ സ്ഥാനം നൽകുന്നതിന് പാർട്ടി നേതാവിനോട് കുമാരസ്വാമി 25 കോടി ആവശ്യപ്പെടുന്നതിന്റെ ഓഡിയോ തിങ്കളാഴ്ച നിയമസഭയിൽ പുറത്തുവിടുമെന്ന് ബി.ജെ.പി.…
Read Moreമഴക്ക് നഗരം വിട്ടു പോകാൻ മടി! രണ്ട് ദിവസം കൂടി നഗരത്തിൽ മഴ തുടരും.
ബെംഗളൂരു : ഇന്നലെ വൈകുന്നേരത്തോടെ നഗരത്തിൽ പെയ്ത മഴ നഗരത്തിന് നൽകിയത് ചെറുതല്ലാത്ത നാശനഷ്ടങ്ങൾ,നിംഹാൻസ് ആശുപത്രിക്ക് സമീപം മരത്തിന്റെ ചില്ലയൊടിഞ്ഞു. കോറമംഗല അഞ്ചാം ക്രോസ് റോഡിൽ അഴുക്കുചാലിൽ നിന്നുള്ള വെള്ളം റോഡിൽ കയറി. പലഭാഗങ്ങളിലും റോഡുകളിൽ വെള്ളം പൊങ്ങിയതിനെ തുടർന്ന് ഗതാഗതക്കുരുക്കനുഭവപ്പെട്ടു. ഇരുചക്രവാഹന യാത്രികർക്കാണ് കൂടുതൽ ബുദ്ധിമുട്ടായത്. വൈകുന്നേരം 5 മണിയോടെയാണ് നഗരത്തിൽ ഇടിയോട് കൂടിയ മഴ പെയ്തത്. സിൽക്ക് ബോർഡ് ,മൈസൂരു റോഡ്, കെ ആർ പുരം തുടങ്ങിയ ഭാഗങ്ങളിൽ വാഹനങ്ങൾ റോഡിൽ ഏറെനേരം വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. എം ജി റോഡ്,…
Read Moreനിനച്ചിരിക്കാതെ നഗരത്തെ തഴുകാന്‍ വീണ്ടും മഴയെത്തി.
ബെംഗളൂരു : കുറച്ചു മാസങ്ങള്‍ക്ക് ശേഷം നഗരത്തെ പുല്‍കാന്‍ മഴയെത്തി,നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്ന് ഉച്ചക്ക് ശേഷം മഴപെയ്തു ,നഗരത്തില്‍ തണുപ്പ് വര്‍ദ്ധിക്കുമ്പോഴും മഴ മാറിനില്‍ക്കുകയായിരുന്നു. മജെസ്റ്റിക്,മാര്‍ക്കറ്റ്,ജയനഗര്‍,ഇന്ദിര നഗര്‍,അള്‍സൂര്‍,മടിവാള,യെലഹങ്ക,ജാലഹള്ളി എന്നിവിടങ്ങളിലും വന്‍ തോതില്‍ മഴ പെയ്തു,ഹോസുര്‍ റോഡില്‍ അവസാനത്തിലേക്ക് മഴ കുറവായിരുന്നു. നിനച്ചിരിക്കാതെ വന്ന മഴ നഗരത്തിലെ യാത്രക്കാരെ വളരെയധികം വലച്ചു,കുപ്രസിദ്ധിയാര്‍ജ്ജിച്ച ട്രാഫിക് ജാമുകള്‍ ഉണ്ടാകാറുള്ള സ്ഥലങ്ങളായ ബൊമ്മനഹള്ളി,സില്‍ക്ക് ബോര്‍ഡ്,ടിന്‍ ഫാക്ടറി ,ഹെബ്ബാല്‍ മേല്‍ പാലത്തിന്റെ താഴെ എല്ലാം മഴയെ തുടര്‍ന്ന് ഗതാഗതക്കുരുക്ക് കൂടുതലായി. നഗരത്തിലെ ചിലയിടങ്ങളില്‍ വൈദ്യുതി തടസപ്പെട്ടു. നഗരത്തില്‍ മാത്രമല്ല തമിഴ്നാടിന്റെ…
Read Moreബെംഗളൂരുമലയാളികളെ ഉപദ്രവിച്ച് മതിയായില്ലേ? ബാനസവാടിയിലേക്ക് മാറ്റിയ കണ്ണൂര്‍ എക്സ്പ്രസ്സ് ഇപ്പോള്‍ ദിവസവും ഓടുന്നത് മണിക്കൂറുകള്‍ വൈകി.
ബെംഗളൂരു : നഗരത്തിലെ മലയാളികള്‍ക്ക് കൊടുക്കുന്ന പണി ഒട്ടും കുറക്കാന്‍ റെയില്‍വേ തീരുമാനിച്ചിട്ടില്ല എന്ന് വേണം അനുമാനിക്കാന്‍ ,മലയാളികള്‍ എല്ലാം ഒന്നിച്ച് ഇതിനെ നേരിടുന്നത് വരെ ഇത് തുടരും എന്നും കരുതണം.കേരളത്തിലേക്ക് പോകുന്ന രണ്ടു തീവണ്ടികള്‍ സിറ്റി റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഒരു പ്രാഥമിക സൌകര്യങ്ങള്‍ പോലും ഇല്ലാത്ത ബാനസവാടിയിലേക്ക് മാറ്റിയതിന് പിന്നാലെ ഏകദേശം 20 വര്‍ഷത്തോളം യെശ്വന്ത് പൂരില്‍ നിന്നും പുറപ്പെട്ടിരുന്ന കണ്ണൂർ എക്സ്പ്രസ് (16527–28) ബാനസവാടിയിലേക്ക് മാറ്റി. കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ വളരെ പെട്ടെന്ന് ആണ് ഇങ്ങനെ ഒരു തീരുമാനം എടുത്തത്,ആദ്യദിവസം യെശ്വന്ത് പൂരില്‍…
Read Moreധ്രുവിന്‍റെ ‘വര്‍മ്മ’ നിര്‍മ്മാതാക്കള്‍ ഉപേക്ഷിച്ചു!!
തമിഴ് സിനിമയിലെ സൂപ്പര്‍ താരം വിക്രമിന്‍റെ മകന്‍ ധ്രുവിന്‍റെ അരങ്ങേറ്റ ചിത്രമായ ‘വര്‍മ്മ’ നിര്‍മ്മാതാക്കള്‍ ഉപേക്ഷിച്ചു. ദേശീയ അവാര്‍ഡ് ജേതാവായ ബാല സംവിധാനം ചെയ്ത ‘വര്‍മ്മ’യുടെ പ്രിവ്യൂ ഇഷ്ടപ്പെടാതെ വന്നതോടെയാണ് ചിത്രം റീ ഷൂട്ട് ചെയ്യാൻ നിർമ്മാതാക്കൾ തീരുമാനിച്ചത്. ചിത്രത്തിന്‍റെ റിലീസിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ഏവരെയും ഞെട്ടിച്ചു കൊണ്ട് നിര്‍മ്മാതാക്കളായ ഇ ഫോര്‍ എന്‍റര്‍ടെയിന്‍മെന്‍റ് ചിത്രം ഉപേക്ഷിച്ചത്. നായകനെ നിലനിര്‍ത്തി സംവിധായകനെയും ചില അണിയറ പ്രവര്‍ത്തകരെയും, അഭിനേതാക്കളെയും മാറ്റി പൂര്‍ണ്ണമായി റീഷൂട്ട് ചെയ്യാനാണ് തീരുമാനമെന്ന് നിര്‍മ്മാതാക്കള്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിള്‍ പറയുന്നു. തെലുങ്കില്‍ വന്‍ വിജയം നേടി…
Read Moreചാണകം മോഷ്ടിച്ചതിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥൻ അറസ്റ്റില്‍!!
ചിക്കമംഗ്ലൂര്‍: അതെ, 1.25 ലക്ഷം വരുന്ന ചാണക മോഷണമാണ് ഇപ്പോൾ ദേശീയതലത്തിൽ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്. ചിക്കമംഗ്ലൂര്‍ ജില്ലയിലെ ബിറൂര്‍ ടൗണിലാണ് സംഭവം. 1.25 ലക്ഷം വരുന്ന നാല്‍പ്പത്ത് ട്രാക്ടര്‍ ഫുള്‍ലോഡ് ചാണകമാണ് മോഷ്ടിക്കപ്പെട്ടിരിക്കുന്നത് എന്നാണ് ജില്ലാ പോലീസ് മേധാവിക്ക് മൃഗ പരിപാലന വകുപ്പ് നല്‍കിയ പരാതിയില്‍ പറയുന്നത്. വിശദമായ അന്വേഷണത്തിന് ശേഷം പൊലീസ് ചണക ലോഡ് ഒരു സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ കണ്ടെത്തി. മോഷണവുമായി ബന്ധപ്പെട്ട് സംശയത്തിന്‍റെ പേരില്‍ ഒരു മൃഗപരിപാലന വകുപ്പ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മോഷ്ടിച്ച ചാണകം കണ്ടെത്തിയ പറമ്പിന്റെ ഉടമയ്‌ക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. കൃഷിമേഖലയില്‍ വളമായി ഉപയോഗിക്കുന്നതിനാല്‍, ചാണകത്തിന് ആവശ്യക്കാര്‍ ഏറെയാണ്.
Read Moreബഡ്ജറ്റിൽ ഇത്തവണ ബെംഗളൂരുവിന്റെ അടിസ്ഥാന വികസനത്തിന് കൂടുതൽ ഫണ്ട് വകയിരുത്തി.
ബെംഗളൂരു: ബഡ്ജറ്റിൽ ഇത്തവണ ബെംഗളൂരുവിന്റെ അടിസ്ഥാന വികസനത്തിന് കൂടുതൽ ഫണ്ട് വകയിരുത്തി. കാർഷികമേഖലയ്ക്കും വികസനത്തിനും ഊന്നൽ നൽകികൊണ്ടുള്ള കോൺഗ്രസ്-ജനതാദൾ എസ് സഖ്യ സർക്കാരിന്റെ രണ്ടാമത്തെ ബജറ്റ് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി അവതരിപ്പിച്ചു. അതേസമയം ബി.ജെ.പി. സഭ ബഹിഷ്‌ക്കരിച്ചു. ഇതിനിടയിലാണ് ബജറ്റ് അതരിപ്പിച്ചത്. സാമൂഹികക്ഷേമം, വിദ്യാഭ്യാസം, ബെംഗളൂരുവിന്റെ അടിസ്ഥാനവികസനം എന്നിവയ്ക്ക് കൂടുതൽ ഫണ്ട് വകയിരുത്തി. 2.3 ലക്ഷം കോടിയുടെ ബജറ്റിൽ ഭൂരിഭാഗവും ഈ മേഖലയ്ക്കാണ്. കാർഷിക വായ്പ എഴുതിത്തള്ളുന്നതിനായി 5450 കോടി രൂപ ചെലവഴിച്ചതായി വ്യക്തമാക്കിയിട്ടുണ്ട്. ഇതിലൂടെ 2.38 ലക്ഷം കർഷകർക്ക് ആനുകൂല്യം ലഭിച്ചു. കാർഷികവായ്പ എഴുതിത്തള്ളുന്നതിന് 46000 കോടി രൂപ വകയിരുത്തുമെന്ന്…
Read More