ബെംഗളൂരു : “മാണ്ഡ്യത ഗണ്ടു” എന്നാണ് ഈയിടെ അന്തരിച്ച റിബൽ സ്റ്റാർ അംബരീഷ് അറിയപ്പെട്ടിരുന്നത്.മാണ്ഡ്യയുടെ പുരുഷൻ എന്നർത്ഥം. ഈ ലോക്സഭാ മണ്ഡലത്തിൽ നിന്ന് മൽസരിച്ച് ജയിക്കുകയും കേന്ദ്രമന്ത്രിയാകുകയും ചെയ്ത ചരിത്രമാണ് അംബരീഷിനുള്ളത്.
തൂവാനത്തുമ്പികളിലൂടെ മലയാളത്തിലെ “ക്ലാര “യായി വന്ന അഭിനേത്രി സുമലതയാണ് അംബരീഷിന്റെ പത്നി.മാണ്ഡ്യയിലെ ജനങ്ങളുടെ നിർബന്ധം കാരണം ഏത് പാർട്ടിക്ക് വേണ്ടിയായാലും താൻ ഇവിടെ നിന്ന് മൽസരിക്കും എന്നാണ് അവർ വ്യക്തമാക്കിയിരിക്കുന്നത്.
അംബരീഷ് കോൺഗ്രസുകാരനായിരുന്നു അതുകൊണ്ട് കോൺഗ്രസ് ടിക്കറ്റിൽ മൽസരിക്കാനാണ് താൽപര്യം അവർ വ്യക്തമാക്കുന്നു. അതേ സമയം മുഖ്യമന്ത്രി കുമാരസ്വാമിയുടെയും ഭാര്യയും എം എൽ എയുമായ രാധികയുടെയും മകനും സാൻഡൽവുഡ് താരവുമായ നിഖിൽ ഗൗഡയെ ഇതേ മണ്ഡലത്തിൽ നിർത്തി വിജയിപ്പിച്ചെടുക്കാനാണ് കുമാരസ്വാമി കരുക്കൾ നീക്കുന്നത്.
ജെഡിഎസ് കോൺഗ്രസ് ധാരണ പ്രകാരം സിറ്റിംഗ് സീറ്റുകളിൽ അടുത്ത കക്ഷി അവകാശവാദമുന്നയിക്കില്ല, അത് പ്രകാരം ഈ സീറ്റ് കോൺഗ്രസിന് ലഭിക്കില്ല.എന്നാൽ സുമലതയുടെ പ്രസ്താവനകൾ കോൺഗ്രസിനെ ബുദ്ധിമുട്ടിച്ചിരിക്കുകയാണ്.
സുമലത മറ്റേതെങ്കിലും പാർട്ടിക്ക് വേണ്ടി മൽസരിക്കുകയാണെങ്കിൽ ഈ മണ്ഡലം താരപ്പോരാട്ടത്തിന് വേദിയാകും,ഉപതെരെഞ്ഞെടുപ്പിലൂടെ കുറച്ചു മാസത്തേക്കെങ്കിലും ഈ മണ്ഡലത്തെ മുന്‍പ് പ്രതിനിധീകരിച്ചത് സാന്‍ഡല്‍ വൂഡിലെ മുന്‍ ലേഡി സൂപ്പര്‍ സ്റ്റാറും കോണ്‍ഗ്രെസ് പാര്‍ട്ടിയുടെ ഐ ടി ദേശീയ അധ്യക്ഷയുമായ രമ്യ എന്നാ ദിവ്യ സ്പന്ദന ആയിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.