കര്‍ണാടകത്തിലെ നാഗര്‍ഹോള, ബന്ദിപ്പൂര്‍ വനമേഖലകള്‍ക്കിടയിലൂടെ ഒഴുകുന്ന കബനീ നദിക്കടിയിലൂടെ ടണല്‍ വഴി റെയില്‍പാത നിര്‍മ്മിക്കണമെന്ന നിര്‍ദേശം കേരള റെയില്‍ ഡവലപ്പ്മെന്റ് കോര്പ്പറേഷന് കര്‍ണാടക സര്‍ക്കാരിന് സമര്‍പ്പിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ 11.5 കിലോമീറ്റര്‍ ദൂരത്തില്‍ നദിക്കടിയിലൂടെ ട്രെയിന്‍ ഓടും. പാത നിര്‍മിക്കാനുള്ള മൊത്തം ചെലവ് 6,000 കോടിയാവുമെന്നും. 11.5 കിലോമീറ്രര്‍ ടണലിന് മാത്രം 1200 കോടിയുടെ ചെലവ് വരുമെന്നാണ് കണക്കുകൂട്ടല്‍. ഭൂമിയേറ്റെടുക്കലിനുള്ള ചെലവ് ഇതിനുപുറമേയാകുമെന്നുമാണ് റിപ്പോര്‍ട്ട്. റെയില്‍പാത യാഥാര്‍ത്ഥ്യമായാല്‍ തലശേരിയില്‍ നിന്ന് എളുപ്പത്തില്‍ മൈസൂരും അതുവഴി ബംഗളൂരുവിലും എത്താം. നിലവില്‍ തലശേരിയില്‍ നിന്ന് കോഴിക്കോട്, ഷൊര്‍ണൂര്‍ വഴി ട്രെയിന്‍ മാര്‍ഗം…
Read MoreDay: 6 February 2019
ബാനസവാടി റെയിൽവേ സ്റ്റേഷനിൽ എത്തുന്ന മലയാളികളെ ചൂഷണം ചെയ്യാൻ ഓട്ടോക്കാരും; നോക്കുകുത്തിയായി ഓട്ടോ പ്രീപെയ്ഡ് കൌണ്ടർ!!
ബെംഗളൂരു: ട്രെയിൻ ടിക്കറ്റിനെക്കാളും അധികം തുകയാണ് ബാനസവാടി സ്റ്റേഷനിൽ നിന്ന് സമീപ സ്ഥലങ്ങളിലേക്കെത്താൻ ഓട്ടോകളും ടാക്സികളും ഈടാക്കുന്നത്. തുടർയാത്രാ സൗകര്യമില്ലാത്ത ബാനസവാടിയലേക്ക് യശ്വന്തപുര-കണ്ണൂർ എക്സ്പ്രസ് ട്രെയിനും കൂടി മാറ്റിയതോടെ മലയാളികളുടെ യാത്രാ ക്ലേശം കൂടുതൽ വർദ്ധിപ്പിച്ചിരിക്കുകയാണ്. റെയിൽവേ സ്റ്റേഷനിൽ നിന്നു മെയിൻ റോഡിലേക്ക് പുലർച്ചെയും രാത്രിയും 150 രൂപ വരെയാണ് ഓട്ടോക്കാർ ഈടാക്കുന്നത്. സ്റ്റേഷനിൽ നിന്ന് ബിഎംടിസി ബസ് സൗകര്യമുള്ള മെയിൻ റോഡിലേക്ക് എത്താൻ 2 കിലോമീറ്റർ ദൂരമുണ്ട്. ഇട റോഡുകളുടെ വീതിക്കുറവ് കാരണം വാഹനങ്ങൾ എതിരെ വന്നാൽ ഗതാഗതകുരുക്കും പതിവാണ്. മലയാളി സംഘടനകളുടെ ഏറെക്കാലത്തെ മുറവിളിക്ക് ശേഷമാണ് സ്റ്റേഷനിൽ പ്രീപെയ്ഡ് കൗണ്ടർ ആരംഭിച്ചത്. എന്നാൽ അതും…
Read Moreമറ്റൊരു ഹിറ്റുമായി ഷാന്‍ റഹ്മാന് വീണ്ടും.. ഇത്തവണ കൂടെ അജു വര്‍ഗീസും!!
മലയാളത്തിന് തുടരെതുടരെ ഹിറ്റുകള്‍ സമ്മാനിച്ച സംഗീത സംവിധായകന് ഷാന്‍ റഹ്മാന് വീണ്ടുമൊരു ഹിറ്റുമായി എത്തിയിരിക്കുകയാണ്. അജു വര്‍ഗീസ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന കൊളംബ്യന്‍ അക്കാഡമിയിലെ ലഹരി എന്നു തുടങ്ങുന്ന ഗാനമാണ് ഷാന്‍ ആലപിച്ചിരിക്കുന്നത്. സംഗീത സംവിധാനത്തിനൊപ്പം ഒരു ഗായകന്റെ കുപ്പായം കൂടി ഈത്തവണ ഷാന്‍ അണിയുന്നുണ്ട്. ഷാനും അജു വര്‍ഗീസും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ഗാനത്തിന് ലഭിച്ചിരിക്കുന്നത്. റിലീസ് ചെയ്ത ഒരു മണിക്കൂറിനുള്ളില്‍ തന്നെ അയ്യായിരത്തോളം പേരാണ് പാട്ട് കണ്ടിരിക്കുന്നത്. അജു വര്‍ഗീസ് സംവിധാനം ചെയ്യുന്ന കൊളംബ്യന്‍ അക്കാഡമി സംവിധാനം ചെയ്യുന്നത് അഖില്‍…
Read Moreആദിവാസിപെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ റിമാന്‍ഡിലായ ഒഎം ജോര്‍ജ് ഒളിവില്‍ കഴിഞ്ഞത് കര്‍ണ്ണാടകയില്‍; പിടിയിലാകുമെന്നു ഉറപ്പായതോടെ കീഴടങ്ങി.
കല്‍പ്പറ്റ: പ്രായപൂര്‍ത്തിയാകാത്ത ആദിവാസിപെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തതിനു ശേഷം റിമാന്‍ഡിലായ മുൻ കോണ്‍ഗ്രസ് നേതാവും, സുല്‍ത്താന്‍ബത്തേരി പഞ്ചായത്ത് മുന്‍പ്രസിഡന്റുമായാ ഒഎം ജോര്‍ജ് ഒളിവില്‍ കഴിഞ്ഞത് കര്‍ണ്ണാടകയുടെ വിവിധ ഭാഗങ്ങളില്‍. 29ന് പീഡനവിവരം പുറത്തറിഞ്ഞതോടെ ബത്തേരിയില്‍ നിന്നും കെഎസ്ആര്‍ടിസി.ബസ്സില്‍ ഗുണ്ടല്‍പേട്ടയിലേക്ക് രക്ഷപ്പെടുകയായിരുന്നു. പിന്നീട് ഇവിടെ നിന്ന് ശ്രീരംഗപട്ടണത്തേക്ക് പോയി. ഇവിടെ ഉള്‍പ്രദേശത്തെ ഒരു ലോഡ്ജില്‍ രണ്ട് ദിവസം തങ്ങി. എന്നാല്‍ തിരിച്ചറിയല്‍ കാര്‍ഡ് എടുക്കാത്തതിനാല്‍ രേഖപ്രകാരമായിരുന്നില്ല താമസം. ഇതിനാല്‍ പ്രധാനപ്പെട്ട ലോഡ്ജുകളില്‍ ഒന്നും മുറി കിട്ടാതെയാണ് അവസാനം ഉള്‍പ്രദേശത്തുള്ള ലോഡ്ജില്‍ രേഖയില്ലാതെ താമസിച്ചത്. എന്നാല്‍ പോലീസ് കര്‍ണ്ണാടകയില്‍ അന്വേഷിക്കുന്നുണ്ടെന്ന നിഗമനത്തില്‍…
Read Moreടിക്ടോക്ക് ഉൾപ്പടെയുള്ള ചൈനീസ് ആപ്പുകളെ നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍!!
ചൈനീസ് ആപ്പുകളായ ടിക് ടോക്, ഹെലോ, ലൈക് ആപ്പുകളെ നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. സോഷ്യൽ ആപ്പുകളായ ടിക് ടോക്, ഹെലോ, ലൈക്, വിഗോ വിഡിയോ തുടങ്ങി ആപ്പുകൾക്ക് ഇന്ത്യയിൽ പ്രവര്‍ത്തികണമെങ്കിൽ ചില നിയമങ്ങൾ പാലിക്കേണ്ടിവരും. ഈ കമ്പനികളെല്ലാം ഇന്ത്യ ഓഫിസ് തുടങ്ങണമെന്നും നിയമപരമായ പ്രശ്നങ്ങൾ പരിഹരിക്കാൻ വഴിയൊരുക്കണമെന്നുമാണ് കേന്ദ്രത്തിന്റെ നിർദ്ദേശങ്ങളിലൊന്ന്. എല്ലാ കമ്പനികളും ഇന്ത്യയിൽ ഓഫിസ് തുടങ്ങണം. ഇന്ത്യയിൽ സജീവമായ ജനപ്രിയ ആപ് ടിക് ടോകിന് ചെറിയൊരു ഓഫിസ് പോലുമില്ല. ആപ്പിലെ ഉള്ളടക്കവുമായി ബന്ധപ്പെട്ടു കേസുകളെല്ലാം ഇവിടെ തന്നെ പരിഹരിക്കേണ്ടി വരും. രാജ്യത്തിനു ഭീഷണിയായ ഉള്ളടക്കങ്ങളെല്ലാം സമയത്തിനു…
Read Moreഇരട്ട പെണ്മക്കളെ കെട്ടിത്തൂക്കിയ ശേഷം മാതാവ് തൂങ്ങിമരിച്ചു
മംഗളൂരു: തന്റെ ഇരട്ട പെണ്മക്കളെ കെട്ടിത്തൂക്കിയ ശേഷം മാതാവ് തൂങ്ങി മരിച്ചു. കുട്ടികളില്‍ ഒരാള്‍ മരിച്ചു. മറ്റൊരാള്‍ ആശുപത്രിയില്‍ ജീവനുവേണ്ടി മല്ലിടുകയാണ്. ഉടല ഉജിരെയിലെ താമസക്കാരിയായ ബേബി 27, അവരുടെ മൂന്ന് വയസുകാരിയായ മകള്‍ അപ്സര എന്നിവരാണ് മരിച്ചത്. ബെല്‍തങ്ങാടി താലൂക്കിലെ ഉടല വില്ലേജിലാണ് സംഭവം. അഞ്ജാത നമ്പരുകളില്‍ നിന്ന് ഫോണ്‍ കാൾ വരുന്നതിനെ ചൊല്ലി ബേബിയും ഭര്‍ത്താവും തമ്മില്‍ തിങ്കളാഴ്ച വഴക്കിട്ടിരുന്നു. ഇക്കാര്യം ബേബിയുടെ സഹോദരന് രവിയെ അറിയിക്കുമെന്നും ഭര്‍ത്താവ് പ്രവീണ്‍ ഭീഷണിപ്പെടുത്തിയിരുന്നു. ബേബിയും പ്രവീണും മൂന്ന് വര്‍ഷം മുന്‍പാണ് വിവാഹിതരായത്. ബേബി തന്റെ മക്കളായ അക്ഷര, അപ്സര എന്നിവരെ കൊലപ്പെടുത്താനായി…
Read Moreയശ്വന്തപുര-കണ്ണൂർ എക്സ്പ്രസ് ബാനസവാടിയിലേക്കു മാറ്റിയതിനെതിരേ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി
ബെംഗളൂരു: കർണാടക കേരള ട്രാവലേഴ്സ് ഫോറം (കെ.കെ.ടി.എഫ്.), യശ്വന്തപുര-കണ്ണൂർ എക്സ്പ്രസ് ബാനസവാടിയിലേക്കു മാറ്റിയതിനെതിരേ ഹൈക്കോടതിയിൽ സമർപ്പിച്ച പൊതുതാത്പര്യ ഹർജി ജസ്റ്റിസ് നാരായണസ്വാമി, ജസ്റ്റിസ് ദിനേശ് കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് തള്ളി. റെയിൽവേയുടെ ആഭ്യന്തരകാര്യമായതിനാൽ പ്രശ്നത്തിൽ ഇടപെടാനാകില്ലെന്ന് കോടതി അറിയിക്കുകയായിരുന്നു. ശിവമൊഗയിലേക്കുള്ള തീവണ്ടിക്ക് സൗകര്യമൊരുക്കുന്നതിന് വേണ്ടിയാണ് ബാനസവാടിയിലേക്ക് മാറ്റിയതെന്നാണ് റെയിൽവേയുടെ വാദം. എന്നാൽ, കണ്ണൂരിലേക്കുള്ള തീവണ്ടിയുടെ സമയക്രമം ശിവമൊഗയിലേക്കുള്ള തീവണ്ടിയെ ഒരുതരത്തിലും ബാധിക്കുന്നില്ല. പിന്നെന്തിനാണ് മലയാളികളെമാത്രം ദ്രോഹിക്കുന്ന നടപടി റെയിൽവേ സ്വീകരിച്ചതെന്ന് മലയാളികൾ ചോദിക്കുന്നു. യശ്വന്തപുര-കണ്ണൂർ എക്സ്പ്രസ് ബാനസവാടിയിൽ നിന്നാക്കിയത് റെയിൽവേയുടെ ആഭ്യന്തരകാര്യമല്ലെന്നും ജനങ്ങളെ ബാധിക്കുന്ന പ്രശ്മാണെന്നും കെ.കെ.ടി.എഫ്. വ്യക്തമാക്കി. കേരളത്തിലേക്കുള്ള…
Read Moreഅത്തിബെലെ ടിവിഎസ് കമ്പനിയുടെ പേരിലുള്ള ജോലി തട്ടിപ്പ് നിർബാധം തുടരുന്നു;ഇരയാക്കപ്പെട്ട മലയാളി യുവാവിന്റെ അനുഭവം വായിക്കാം; ബെംഗളൂരു വാർത്ത ഫോളോ അപ്പ്.
ബെംഗളൂരു : അത്തിബെലെയിൽ പ്രവർത്തിക്കുന്ന ടി വി എസ് മോട്ടോർ കമ്പനിയുടെ പേരിൽ ഒരു വിഭാഗം നടത്തുന്ന ജോലി തട്ടിപ്പും അതിന്റെ പേരിലുള്ള പണം തട്ടലും ഇപ്പോഴും തുടരുന്നു.മാസങ്ങൾക്ക് മുൻപ് ബെംഗളൂരു വാർത്ത ഈ വിഷയം ജനങ്ങളുടെ ശ്രദ്ധയിൽ കൊണ്ടു വന്നിരുന്നു. എന്നാൽ ഇപ്പോഴും തട്ടിപ്പിന് ഒരു കുറവും ഇല്ല എന്നാണ് ഞങ്ങൾക്ക് ലഭിക്കുന്ന ഫോൺ വിളികളിൽ നിന്നും മറ്റ് എഴുത്തുകളിൽ നിന്ന് മനസ്സിലാകുന്നത്. ഏറ്റവും പുതിയതായി ഞങ്ങൾക്ക് ലഭിച്ച പ്രതികരണം ഇവിടെ ചേർക്കുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ട് ഞങ്ങൾ മുൻപ് പ്രസിദ്ധീകരിച്ച…
Read More