ഇരട്ട പെണ്മക്കളെ കെട്ടിത്തൂക്കിയ ശേഷം മാതാവ് തൂങ്ങിമരിച്ചു

മംഗളൂരു: തന്റെ ഇരട്ട പെണ്മക്കളെ കെട്ടിത്തൂക്കിയ ശേഷം മാതാവ് തൂങ്ങി മരിച്ചു. കുട്ടികളില്‍ ഒരാള്‍ മരിച്ചു. മറ്റൊരാള്‍ ആശുപത്രിയില്‍ ജീവനുവേണ്ടി മല്ലിടുകയാണ്. ഉടല ഉജിരെയിലെ താമസക്കാരിയായ ബേബി 27, അവരുടെ മൂന്ന് വയസുകാരിയായ മകള്‍ അപ്സര എന്നിവരാണ്‌ മരിച്ചത്.

ബെല്‍തങ്ങാടി താലൂക്കിലെ ഉടല വില്ലേജിലാണ് സംഭവം. അഞ്ജാത നമ്പരുകളില്‍ നിന്ന് ഫോണ്‍ കാൾ വരുന്നതിനെ ചൊല്ലി ബേബിയും ഭര്‍ത്താവും തമ്മില്‍ തിങ്കളാഴ്ച വഴക്കിട്ടിരുന്നു. ഇക്കാര്യം ബേബിയുടെ സഹോദരന്‍ രവിയെ അറിയിക്കുമെന്നും ഭര്‍ത്താവ് പ്രവീണ്‍ ഭീഷണിപ്പെടുത്തിയിരുന്നു. ബേബിയും പ്രവീണും മൂന്ന് വര്‍ഷം മുന്‍പാണ്‌ വിവാഹിതരായത്.

  ബെംഗളൂരുവിൽ കാമുകനുമായുള്ള വഴക്കിനെത്തുടർന്ന് കോളേജ് വിദ്യാർത്ഥിനി തടാകത്തിൽ ചാടി മരിച്ചു

ബേബി തന്റെ മക്കളായ അക്ഷര, അപ്സര എന്നിവരെ കൊലപ്പെടുത്താനായി കെട്ടിത്തൂക്കിയ ശേഷം ബേബിയും തൂങ്ങി മരിക്കുകയായിരുന്നു. ബേബി തല്‍ക്ഷണം തന്നെ മരിച്ചു. കുട്ടികളെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയോട് പ്രതികരിക്കാതിരുന്ന അപ്സര മരണത്തിന് കീഴടങ്ങുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കലബുറഗി ഖഡക് റൊട്ടി ഇനി വിദേശങ്ങളിലേക്ക്; ലോകവിപണി കീഴടക്കാൻ 'നാടൻ രുചി' ഒരുങ്ങുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ പന്ത്രണ്ട് മണിക്കൂർ ജലവിതരണം മുടങ്ങും; പ്രമുഖ പ്രദേശങ്ങൾ ദുരിതത്തിലാകും; അറിയാൻ വായിക്കാം
[masterslider id="10"]

Related posts