ബാനസവാടി റെയിൽവേ സ്റ്റേഷനിൽ എത്തുന്ന മലയാളികളെ ചൂഷണം ചെയ്യാൻ ഓട്ടോക്കാരും; നോക്കുകുത്തിയായി ഓട്ടോ പ്രീപെയ്ഡ് കൌണ്ടർ!!

ബെംഗളൂരു: ട്രെയിൻ ടിക്കറ്റിനെക്കാളും അധികം തുകയാണ് ബാനസവാടി സ്റ്റേഷനിൽ നിന്ന് സമീപ സ്ഥലങ്ങളിലേക്കെത്താൻ ഓട്ടോകളും ടാക്സികളും ഈടാക്കുന്നത്. തുടർയാത്രാ സൗകര്യമില്ലാത്ത ബാനസവാടിയലേക്ക് യശ്വന്തപുര-കണ്ണൂർ എക്സ്പ്രസ് ട്രെയിനും കൂടി മാറ്റിയതോടെ മലയാളികളുടെ യാത്രാ ക്ലേശം കൂടുതൽ വർദ്ധിപ്പിച്ചിരിക്കുകയാണ്.

റെയിൽവേ സ്റ്റേഷനിൽ നിന്നു മെയിൻ റോഡിലേക്ക് പുലർച്ചെയും രാത്രിയും 150 രൂപ വരെയാണ് ഓട്ടോക്കാർ ഈടാക്കുന്നത്. സ്റ്റേഷനിൽ നിന്ന് ബിഎംടിസി ബസ് സൗകര്യമുള്ള മെയിൻ റോഡിലേക്ക് എത്താൻ 2 കിലോമീറ്റർ ദൂരമുണ്ട്. ഇട റോഡുകളുടെ വീതിക്കുറവ് കാരണം വാഹനങ്ങൾ എതിരെ വന്നാൽ  ഗതാഗതകുരുക്കും പതിവാണ്.

  അക്കൗണ്ടിൽ പണമില്ലെങ്കിലും ഇനി യുപിഐ വഴി പണമടയ്ക്കാം

മലയാളി സംഘടനകളുടെ ഏറെക്കാലത്തെ മുറവിളിക്ക് ശേഷമാണ് സ്റ്റേഷനിൽ പ്രീപെയ്ഡ് കൗണ്ടർ ആരംഭിച്ചത്. എന്നാൽ അതും ഇപ്പോൾ കാര്യക്ഷമമല്ലെന്നാണ് പൊതുവെയുള്ള ആരോപണം. വഴിയരികിൽ നിർത്തിയാണ് ഓട്ടോറിക്ഷകൾ യാത്രക്കാരെ കയറ്റുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പീനിയ വ്യവസായ മേഖല വീണ്ടും ജി.ബി.എയുടെ കീഴിലേക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts