ബെംഗളൂരു : അധോലോക കുറ്റവാളി രവി പൂജാരി അറസ്റ്റിലായെന്ന് സ്ഥിരീകരിച്ച് കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി. ജനുവരി 19നാണ് പൂജാരി അറസ്റ്റിലായത്. പൂജാരി ഒളിവിൽ കഴിഞ്ഞത് എവിടെയെന്നു കണ്ടെത്തിയത് നാല് മാസം മുമ്പാണ്. സെനഗൽ എംബസിക്ക് വിവരങ്ങൾ കൈമാറുകയായിരുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേരളമുൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ ഇയാൾക്കെതിരെ അറുപതിലധികം ക്രിമിനൽ കേസുകളുണ്ട്. ആഫ്രിക്കയിലെ സെനഗലില്‍ വച്ചാണ് പൂജാരി അറസ്റ്റിലായതെന്ന സൂചന ഇന്നലെ രാത്രിയോടെയാണ് ബംഗളുരു പൊലീസ് അനൗദ്യോഗികമായി അറിയിച്ചത്. എഴുപതോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് രവി പൂജാരി. തട്ടിക്കൊണ്ടുപോയും ഭീഷണിപ്പെടുത്തിയും പണം തട്ടിയെന്ന കേസുകളാണ്…
Read MoreDay: 1 February 2019
നിങ്ങളുടെ വാര്‍ഷിക വരുമാനം 6.5 ലക്ഷത്തില്‍ കൂടുതല്‍ ആണോ ? സന്തോഷിക്കാന്‍ വരട്ടെ;ആദായനികുതി സ്ലാബില്‍ മാറ്റമില്ല!
ബെംഗളൂരു : കൃഷിക്കാരെയും മിഡില്‍ ക്ലാസ്സിനേയും തലോടിയ ബജറ്റ് ആണ് പിയുഷ് ഗോയല്‍ ഇന്ന് ലോക്സഭയില്‍ അവതരിപ്പിച്ചത് എന്നാണ് പൊതുവേ ഉള്ള വിലയിരുത്തല്‍,ഒരു പൊതു തെരഞ്ഞെടുപ്പിന് മുന്‍പ് അവതരിപ്പിക്കാവുന്ന ഏറ്റവും നല്ല ബജറ്റ്.കര്‍ഷകരുടെ പോക്കെറ്റിലേക്ക് വര്‍ഷത്തില്‍ 6000 രൂപ ഇട്ടു കൊടുക്കും എന്ന് ഉള്ള പ്രഖ്യാപനം ഇതുവരെ ആരും ചെയ്യാത്ത ധീരമായ നടപടി ആയിരുന്നു. മധ്യവര്‍ഗത്തെ സന്തോഷിപ്പിച്ചത് ,വരുമാന നികുതി നല്‍കേണ്ടവരുടെ വരുമാന പരിധി 2.5 ലക്ഷത്തില്‍ നിന്നും 5 ലക്ഷമായി ഉയര്‍ത്തി.അത് പ്രകാരം വാര്‍ഷിക വരുമാനം 6.5 ലക്ഷം രൂപ ലഭിക്കുന്ന ആള്‍ക്ക്…
Read Moreകേന്ദ്ര ബജറ്റില്‍ ബെംഗളൂരു മലയാളികള്‍ക്ക് എന്തുണ്ട് ?ഇവിടെ വായിക്കാം.
ബെംഗളൂരു : നഗരത്തില്‍ ജീവിക്കുന്ന മലയാളികളില്‍ നല്ലൊരു ശതമാനവും സര്‍ക്കാര്‍ സ്വകാര്യ മേഖലയില്‍ ജോലിചെയ്യുന്നവരാണ്.അങ്ങനെ ഉള്ളവര്‍ക്ക് സന്തോഷിക്കാനുള്ള വക പിയുഷ് ഗോയല്‍ അവതരിപ്പിച്ച ബജറ്റില്‍ ഉണ്ട്.ചില പ്രഖ്യാപനങ്ങള്‍ താഴെ. അഞ്ച് ലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ക്ക് ആദായ നികുതിയില്‍ സമ്പൂര്‍ണ്ണ ഇളവ്. പരിധി രണ്ടര ലക്ഷത്തില്‍ നിന്ന് അഞ്ച് ലക്ഷമാക്കി ഉയര്‍ത്തി. സ്റ്റാൻഡാർഡ് ഡിഡക്ഷൻ 50,000 ആക്കി. വാടക ഇനത്തിൽ 2.4 ലക്ഷം വരെ നികുതി ഇളവ് ലഭിക്കും. ഈ വര്‍ഷം നിലവിലുള്ള പരിധി തന്നെ നിലനില്ക്കും. മൂന്ന് കോടി ഇടത്തരം ആദായ നികുതി ദായകർക്ക് ഗുണം ലഭിക്കുമെന്ന്…
Read Moreപരിശീലനപ്പറക്കല്‍ നടത്തിയ യുദ്ധവിമാനം എച്എഎല് വിമാനത്താവളത്തിന് സമീപം അപകടത്തില്‍ പെട്ടു;രണ്ട് പൈലെറ്റ്കള് മരിച്ചു.
ബെംഗളൂരു: പരിശീലനപ്പറക്കല്‍ നടത്തുകയായിരുന്ന മിറാഷ് 2000 വിമാനം അപകടത്തില്‍ പെട്ട് രണ്ടു പൈലെറ്റ്കള് മരിച്ചു.രണ്ടു പൈലെറ്റ്മാരും പുറത്തേക്ക് തള്ളപ്പെട്ടു വെങ്കിലും ഒരാള്‍ മരിക്കുകയായിരുന്നു.ഹിന്ദുസ്ഥാന്‍ ഐറോനോട്ടികള്‍ ലിമിറ്റെഡ് വിമാനത്താവളത്തിന് സമീപം ആണ് സംഭവം. കൂടുതല്‍ വിവരങ്ങള്‍ അറിവായി വരുന്നതെ ഉള്ളൂ.. Terrible news coming in from HAL, Bengaluru. A Mirage 2000 crashed. Both pilots ejected but one died after landing on the wreckage, reports ANI. pic.twitter.com/6z8aF2XNFq — Jaskirat Singh Bawa (@JaskiratSB) February 1,…
Read More‘ഗാംബിനോസ്’: മലബാറിലെ മാഫിയ കുടുംബത്തിന്റെ കഥ!!
ലോകത്തിലെ ഏറ്റവും ശക്തരായ അധോലോക കുടുംബത്തിന്റെ കഥ പറഞ്ഞ് ‘ഗാംബിനോസ്’. സംവിധായകൻ വിനയന്റെ മകൻ വിഷ്ണു നായകനായെത്തുന്ന ചിത്രത്തില്‍ മമ്മ എന്ന ശക്തമായ കഥാപാത്രമായി രാധിക ശരത്കുമാറും അഭിനയിക്കുന്നു. ‘സ്റ്റോറി ഓഫ് എ ക്രൈം ഫാമിലി’ എന്ന ടാഗ്ലൈനോടുകൂടി എത്തുന്ന ചിത്രത്തിൽ നീരജയാണ് വിഷ്ണുവിന്റെ നായികയായി വേഷമിടുന്നത്. ശ്രീജിത്ത് രവി, സമ്പത്ത് രാജ്, സാലു കെ ജോര്‍ജ്, മുസ്തഫ, സിജോയ് വര്‍ഗീസ്, ജാസ്മിന് ഹണി, ബിന്ദു വടകര, ഷെറിന്, വിജയന് കാരന്തൂര്‍ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. ഓസ്ട്രേലിയന്‍ ഫിലിം കമ്പനിയായ കങ്കാരു ബ്രോഡാകാസ്റ്റിംഗിന്റെ ബാനറില്‍…
Read Moreഇടക്കാല ബജറ്റ് ഉടന്‍ ലോക്സഭയില്‍ അവതരിപ്പിക്കും;അരുണ്‍ ജെറ്റ്ലിക്ക് പകരം ബജറ്റ് അവതരിപ്പിക്കുന്ന പിയൂഷ് ഗോയല്‍ സഭയിലെത്തി.
കേന്ദ്ര ബജറ്റ് ഇന്ന് രാവിലെ 11ന് ലോക്സഭയിൽ മന്ത്രി പീയൂഷ് ഗോയൽ അവതരിപ്പിക്കും. മധ്യവര്‍ഗ്ഗത്തിനും കര്‍ഷകര്‍ക്കും ഇളവുകൾ ഉണ്ടാകും എന്നാണ് പ്രതീക്ഷ. തെരഞ്ഞെടുപ്പിന് തൊട്ടുമുൻപുള്ള ബജറ്റ് ജനപ്രിയമാകാനാണ് സാധ്യത. അതേസമയം ബജറ്റിന് തൊട്ടുമുമ്പുള്ള സാമ്പത്തിക സര്‍വ്വെ സർക്കാർ പാർലമെന്റിൽ വയ്ക്കാത്തത് വിവാദമായി. അമേരിക്കയിൽ ചികിത്സയിൽ കഴിയുന്ന അരുണ്‍ ജയ്റ്റ്ലിയുടെ അഭാവത്തിൽ റെയിൽ മന്ത്രി പിയൂഷ് ഗോയൽ തന്റെ കന്നി ബജറ്റാകും ലോക്സഭയിൽ അവതരിപ്പിക്കുക. ബജറ്റിന് അവസാന രൂപം നൽകിയ ശേഷം മാധ്യമങ്ങൾക്ക് മുന്നിലെത്തിയ മന്ത്രി പ്രതികരണത്തിന് തയ്യാറായില്ല. സമ്പൂര്‍ണ്ണ ബജറ്റായിരിക്കുമെന്ന് ആദ്യം സൂചന നൽകിയ സര്‍ക്കാര്‍ പിന്നീട്…
Read Moreഭാര്യ ഫേസ്ബുക്കിലൂടെ അപരിചിതരുമായി ചാറ്റ്; ഭാര്യയെും കുഞ്ഞിനെയും യുവാവ് കൊന്നു
ബെംഗളൂരു: അവിഹിത ബന്ധമുണ്ടെന്ന് സംശയത്തിൽ ഭാര്യയെയും മൂന്ന് മാസം പ്രായമുളള കുഞ്ഞിനെയും യുവാവ് കൊലപ്പെടുത്തി. ഒന്നര വര്‍ഷം മുൻപ് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് വാഹിതരായവരാണ് ദമ്പതികൾ. ബെംഗളൂരുവിന് സമീപം ബിഡദിയിലാണ് സംഭവം. സ്ഥിരമായി ഫേസ്ബുക്കിലൂടെ പരിചയമില്ലാത്തവരോടും ചാറ്റ് ചെയ്തിരുന്ന ഭാര്യയ്ക്കു മറ്റു പലരുമായി ബന്ധമുണ്ടെന്ന് സംശയമുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് എത്തിച്ചത്. തുമകുരു സ്വദേശി സുഷമയും മകനുമാണ് കൊല്ലപ്പെട്ടത്. മദനായകഹളളി സ്വദേശിയായ രാജുവിനെ ഒന്നരവര്‍ഷം മുൻപാണ് സുഷമ ഫേസ്ബുക്കില്‍ പരിചയപ്പെട്ടത്. ചാറ്റിലൂടെ ബന്ധം സ്ഥാപിച്ച ഇരുവരും പിന്നീട് ബിഡദിയിലെ വാടക വീട്ടിൽ ഒന്നിച്ച് താമസിക്കാനും തുടങ്ങി. ജനുവരി 19 ന് വൈകിട്ട് രാജു സുഷമയേയും മകനേയും കൂട്ടി…
Read Moreബെംഗളൂരു മലയാളികളുടെ യാത്രാപ്രശ്നം പരിഹരിക്കാൻ കെ.കെ.ടി.ഫ് മുൻകൈയെടുത്തു.
ബെംഗളൂരു: ബെംഗളൂരു മലയാളികളുടെ യാത്രാപ്രശ്നങ്ങൾ ചർച്ച ചെയ്യാൻ കർണാടക കേരള ട്രാവലേഴ്സ് ഫോറം (കെ.കെ.ടി.എഫ്.) ഭാരവാഹികൾ ദക്ഷിണ-പശ്ചിമ റെയിൽവേ ജനറൽ മാനേജരുമായി കൂടിക്കാഴ്ച നടത്തി. യശ്വന്തപുര – കണ്ണൂർ എക്സ്പ്രസ് ബാനസവാടിയിലേക്കു മാറ്റാനുള്ള നീക്കം പിൻവലിക്കണമെന്നതായിരുന്നു പ്രധാന ആവശ്യം. യശ്വന്തപുരത്ത് നിന്ന് ഇപ്പോൾ പുറപ്പെടുന്ന വിധത്തിൽ തന്നെ ക്രമീകരിക്കണമെന്ന് ആവശ്യപ്പെട്ടു. ഇതിന് മറ്റു തടസ്സങ്ങൾ എന്തെങ്കിലും ഉണ്ടായാൽ മൈസൂരുവിൽ നിന്ന് പുറപ്പെട്ട് സിറ്റി, കന്റോൺമെന്റ്, ബൈയപ്പനഹള്ളി വഴി പോകുന്ന വിധം ക്രമീകരിക്കാൻ ശ്രമിക്കുമെന്ന് ജനറൽ മാനേജർ അജയ് കുമാർ സിങ് അറിയിച്ചു. മലയാളികളുടെ ദീർഘകാലമായുള്ള…
Read More“മുഖ്യമന്ത്രിയുടെ മകന്റെ സിനിമ കാണാൻ ലീവ് അനുവദിക്കണം”;വ്യത്യസ്ഥമായ അവധി അപേക്ഷയുമായി കെഎസ്ആർടിസി കണ്ടക്ടർ.
ബെംഗളൂരു : വ്യത്യസ്ഥമായ ഒരു അവധി അപേക്ഷ സമൂഹമാധ്യമങ്ങളിൽ പങ്കുവക്കപ്പെടുകയാണ് ഇപ്പോൾ, കെ എസ് ആർ ടി സി മൈസൂരു കൃഷ്ണരാജനഗർ ഡിപ്പോയിലെ ഡ്രൈവർ കം കണ്ടക്ടർ എം ജെ രാജേഷിന്റെ അവധി അപേക്ഷയാണ് ഇപ്പോൾ ഹിറ്റായത്. മുഖ്യമന്ത്രി കുമാരസ്വാമിയുടെ മകൻ നിഖിൽ ഗൗഡയുടെ ഏറ്റവും പുതിയ സിനിമ കാണാൻ കുടുംബസമേതം പോകേണ്ടതിനാൽ അവധി അനുവദിക്കണമെന്നുള്ള കത്ത് കൺട്രോളിംഗ് ഇൻസ്പെക്ടർക്ക് ലഭിക്കുകയായിരുന്നു, അധികാരി അവധി അനുവദിക്കുകയും ചെയ്തു. ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധ്യതയുള്ള നിഖിൽ ഗൗഡയുടെ “സീത രാമ കല്യാണ” രണ്ട് ദിവസം മുൻപാണ്…
Read More