തിരുവനന്തപുരം: കേരള ടസ്‌കേഴ്‌സിന്‍റെ അന്ത്യത്തോടെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ താരപ്പൊലിമ നഷ്ടപ്പെട്ട കേരളത്തിന് ഇക്കുറി ആതിഥേയരാകാനുള്ള ഭാഗ്യം ലഭിക്കുമോ എന്നാണ് കായികലോകം ഇപ്പോള്‍ ഉറ്റുനോക്കുന്നത്. റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ ഇക്കുറി ഐപിഎല്‍ മാമാങ്കത്തിനു വേദിയാകാന്‍ കേരളത്തിന് ഭാഗ്യം ലഭിക്കും. ബിസിസിഐ തയാറാക്കിയ 20 ഐപിഎല്‍ വേദികളുടെ പട്ടികയില്‍ തിരുവനന്തപുരം സ്‌പോര്‍ട്‌സ് ഹബ് സ്റ്റേഡിയവും ഇടംപിടിച്ച സാഹചര്യത്തിലാണിത്. അവസാന റൗണ്ടില്‍ അട്ടിമറികളൊന്നും നടന്നില്ലെങ്കില്‍ മലയാളികള്‍ക്ക് ഇക്കുറി തിരുവനന്തപുരത്തെ കാര്യവട്ടം സ്റ്റേഡിയത്ത് ഐപിഎല്ലിലെ ആവേശപ്പോരാട്ടങ്ങള്‍ കാണാം. ടീമുകളുടെ താല്‍പര്യത്തിലുപരി ലോക്‌സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ക്കനുസരിച്ച് ഇത്തവണ വേദി നിശ്ചയിക്കാനുള്ള തീരുമാനമാണ്…
Read MoreMonth: January 2019
‘കുംഭ് ജിയോഫോണ്‍’ വിപണിയില്‍
ഹൈന്ദവ തീര്‍ഥാടക സംഗമമായ കുംഭമേളയുടെ ഭാഗമായി ‘കുംഭ് ജിയോഫോണ്‍’ വിപണിയില്‍ അവതരിപ്പിച്ച് ജിയോ. കുംഭമേളയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് സഹായകമാകുന്ന ഫീച്ചറുകളുമായാണ് കുഭ് ജിയോഫോണ്‍ എത്തുന്നത്. കുഭമേളയെകുറിച്ചുള്ള എല്ലാ സേവനവിവരങ്ങളും ഫോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രത്യേക ബസ്-ട്രയിന്‍ ഗതാഗതസൗകര്യങ്ങളെ കുറിച്ചുള്ള വിവരം, ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സംവിധാനം, റൂട്ട് മാപ്പുകള്‍ മറ്റ് അടിയന്തിര ഹെല്‍പ്പ്‌ലൈന്‍ നമ്പറുകള്‍ ഇവയെല്ലാം കുംഭ് ജിയോഫോണില്‍ ലഭ്യമാണ്. തിരക്കില്‍പെട്ട് കൂടെയുള്ളവര്‍ പല സംഘങ്ങളായി പിരിഞ്ഞാലും കുംഭ് ജിയോഫോണ്‍ കുടുംബാംഗങ്ങള്‍ എവിടെയാണുള്ളതെന്ന് കണ്ടെത്താന്‍ സഹായിക്കും. കുംഭമേളയുമായി ബന്ധപ്പെട്ട പ്രത്യേക പരിപാടികളും ഫോണിലൂടെ ആസ്വദിക്കാം. വാട്‌സാപ്,…
Read Moreഉപയോഗശൂന്യമായി കോടികൾ ചെലവിട്ട് നിർമിച്ച ബസ് ബേകൾ.
ബെംഗളൂരു: കോടികൾ ചെലവിട്ട് അശാസ്ത്രീയമായി നിർമിച്ച ബസ് ബേകളിൽ ബസുകൾ നിർത്താതായതോടെ തിരക്കേറിയ റോഡിലേക്ക് ഇറങ്ങി നിന്നാണ് യാത്രക്കാർ ബസ് കയറുന്നത്. ടെൻഡർ ഷുവർ റോഡുകളിലെ ബസ്റ്റോപ്പുകളാണ് വെറുതെ നോക്കുകുത്തികളായി നിൽക്കുന്നത്. ചില റോഡുകളിൽ ട്രാഫിക് സിഗ്‌നലുകൾക്കു സമീപത്തേക്ക് ബസ് സ്റ്റോപ്പ് മാറ്റി സ്ഥാപിച്ചതാണു പ്രശ്നം. സിഗ്‌നൽ മാറുന്നതിനനുസരിച്ച് വാഹനങ്ങൾ മുന്നോട്ടെടുക്കുമ്പോൾ ബസ് കയറാനെത്തുന്നവർ വലയുകയാണ്. ജംക്‌ഷനിൽ ബസ് നിർത്തിയാൽ ഗതാഗതക്കുരുക്ക് ഉണ്ടാകുമെന്നതിനാൽ അവിടെ നിർത്താൻ ബസ് ജീവനക്കാർ തയാറല്ല. ബസ് ബേക്കു വേണ്ടി മാറ്റി വച്ച സ്ഥലം സ്വകാര്യ വാഹനങ്ങളുടെ അനധികൃത പാർക്കിങ് കേന്ദ്രമാകുന്നതാണ് അടുത്ത പ്രശ്നം.…
Read Moreലൈറ്റ് ഹൗസിന് കാവല്‍ നിന്നാല്‍ കിട്ടുന്നത്!!!
അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ ലൈറ്റ് ഹൗസിന് കാവല്‍ നിന്നാല്‍ കിട്ടുന്നത് 92 ലക്ഷം. കാലിഫോര്‍ണിയയിലെ ചെറിയ ദ്വീപായ ഈസ്റ്റ് ബ്രദര്‍ ലൈറ്റ് സ്റ്റേഷന് കാവല്‍ നില്‍ക്കുന്നവര്‍ക്ക് പ്രതിഫലമായി അധികൃതര്‍ വാഗ്ദാനം ചെയ്തിരിക്കുന്ന തുകയാണ് 91 ലക്ഷത്തി എഴുപത്തി എട്ടായിരം രൂപ. നാവികര്‍ക്ക് സമുദ്രത്തിലൂടെ മാര്‍ഗനിര്‍ദേശം നല്‍കാനായി 1874 ല്‍ പണികഴിപ്പിച്ച ലൈറ്റ് ഹൗസാണിത്. ലൈറ്റ് ഹൗസിന്‍റെ മേല്‍നോട്ടത്തിനെത്തുന്നവര്‍ക്ക് ചില യോഗ്യതകള്‍ ആവശ്യമാണ്. ആതിഥ്യപരിപാലനത്തില്‍ മുന്‍പരിചയം ഉണ്ടാവണം, സമുദ്രത്തില്‍ ഏറെ നാള്‍ തങ്ങിയുള്ള ജോലിയില്‍ പരിചയം വേണം, യുഎസ് കോസ്റ്റ് ഗാര്‍ഡ് നല്‍കുന്ന ലൈസന്‍സ് ഉണ്ടായിരിക്കണം ഇത്രയും…
Read Moreനാഗേശ്വര റാവു പുതിയ സിബിഐ ഇടക്കാല ഡയറക്ടര്‍; പ്രധാനമന്ത്രിയെ നയിക്കുന്നത് ഭയമാണെന്ന് പ്രതിപക്ഷം
ന്യൂഡല്‍ഹി: അലോക് വര്‍മ്മ വീണ്ടും പുറത്ത്. സുപ്രീം കോടതി അലോക് വര്‍മ്മയെ സിബിഐ ഡയറക്ടര്‍ ആയി നിയമിച്ചതിനു പിന്നാലെയാണ് സെലക്ഷന്‍ കമ്മിറ്റി അദ്ദേഹത്തെ പുറത്താക്കിക്കൊണ്ട് ഉത്തരവിറക്കിയത്. വീണ്ടും ചുമതലയേറ്റ് 36 മണിക്കൂറിനുള്ളിലാണ് അലോക് വര്‍മ്മയ്ക്ക് സിബിഐ ഡയറക്ടര്‍ സ്ഥാനം നഷ്ടപ്പെട്ടത്. നാഗേശ്വര റാവു പുതിയ സിബിഐ ഇടക്കാല ഡയറക്ടറായി നാഗേശ്വര റാവു ഇന്നലെ രാത്രിതന്നെ ചുമതലയേറ്റിരുന്നു. അലോക് വര്‍മ്മയെ ഡയറക്ടര്‍ ഫയര്‍ സര്‍വ്വീസസ് ആന്റ് ഹോം ഗാര്‍ഡ്‌സ് ആയാണ് മാറ്റം. സെലക്ഷന്‍ കമ്മിറ്റി യോഗത്തില്‍ അലോക് വര്‍മ്മയുടെ ഭാഗം കേട്ട ശേഷമേ തീരുമാനം പാടുള്ളു എന്ന്…
Read Moreജലവിതരണ പൈപ്പിലൂടെ കീടനാശിനി; വീട്ടമ്മ മരിച്ചു
ബെംഗളൂരു: ജലവിതരണ പൈപ്പിലൂടെ കീടനാശിനി കലർത്തിയതിനെ തുടർന്ന് വീട്ടമ്മ മരിച്ചു. ഹൊന്നമ്മയാണു (65) മരിച്ചത്. യാദ്ഗീർ ജില്ലയിലെ മുദന്നൂരിൽ ജലവിതരണ പൈപ്പിലെ വാൽവിലൂടെ കീടനാശിനി കടത്തി വിട്ടതാണ് ദുരന്തത്തിനു പിന്നിലെന്നു പൊലീസ് സംശയിക്കുന്നു. ഗുരുതരാവസ്ഥയിലുള്ള 4 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജലവിതരണം നടത്തുന്ന പൈപ്പിലെ വെള്ളം കുടിച്ചതിനെ തുടർന്ന് ഹൊന്നമ്മ രക്തം ഛർദിച്ച് ബോധരഹിതയായതായി മകൻ മൗനേഷ് പറഞ്ഞു. വീടിനടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തിച്ചു നടത്തിയ പരിശോധനയിലാണ് ഇവരുടെ ആമാശയത്തിൽ വിഷാംശമുള്ളതായി കണ്ടെത്തിയത്. ഇന്നലെ രാവിലെ കലബുറഗി ജില്ലാ ആശുപത്രിയിലേക്കു കൊണ്ടു പോകും വഴിയാണ് മരിച്ചത്. കെംഭാവി പൊലീസ് അന്വേഷണം ആരംഭിച്ചു. ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ജല സാംപികളുകൾ ശേഖരിച്ച്…
Read Moreശബരിമല ആചാരലംഘനം; ടൗൺഹാളിനു മുൻപിൽ അയ്യപ്പജ്യോതി തെളിയിച്ച് പ്രതിഷേധിച്ചു
ബെംഗളൂരു: ബജ്രംഗദളും ശബരിമല ക്ഷേത്ര സംരക്ഷണ സമിതിയും ചേർന്ന് ശബരിമല ആചാരലംഘനത്തിൽ പ്രതിഷേധിച്ച് ടൗൺഹാളിനു മുൻപിൽ അയ്യപ്പജ്യോതി തെളിയിച്ച് പ്രതിഷേധിച്ചു. കർണാടക ഹൈക്കോടതി റിട്ട. ജഡ്ജി ജസ്റ്റിസ് അശോക് ബി ഹിൻചിഗിരി- ശബരിമല സംരക്ഷണസമിതി സംസ്ഥാന പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു. ബജ്രംഗദൾ സംസ്ഥാന കൺവീനർ സൂര്യനാരായണ, നിർമ്മൽ സുറാനി, ഹരി നായർ, ഗീതാ വിവേകാനന്ദൻ, അഡ്വ.പ്രമോദ് എന്നിവർ സംസാരിച്ചു. കെ.എൻ. എസ്.എസ്., എൻ.എസ്.എസ്.കെ., ശ്രീനാരായണസമിതി, സമന്വയ തുടങ്ങിയ സംഘടനകളുടെ പ്രതിനിധികളും വിവിധ അയ്യപ്പക്ഷേത്ര പ്രതിനിധികളും പങ്കെടുത്തു.
Read Moreകാണണം കർണാടകയിലെ ചരിത്ര നഗരമായ “ഹംപി”; ന്യൂയോർക് ടൈംസ്
ബെംഗളൂരു: കർണാടകയിലെ ചരിത്ര നഗരമായ ഹംപിയും ന്യൂയോർക്ക് ടൈംസ് പട്ടികയിൽ. ഈ വർഷം സന്ദർശിക്കേണ്ട 52 സ്ഥലങ്ങളുടെ ന്യൂയോർക്ക് ടൈംസ് പട്ടികയിലാണ് ഹംപി ഇടംപിടിച്ചത്. തുംഗഭദ്ര നദിക്കരയിൽ സ്ഥിതി ചെയ്തിരുന്ന വിജയനഗര സാമ്രാജ്യത്തിന്റെ ആസ്ഥാനമായ ഹംപി യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. കേന്ദ്ര പുരാവസ്തു വകുപ്പിന്റെ നിയന്ത്രണത്തിലാണ് ഹംപി ഉൾപ്പെടുന്ന പ്രദേശം. ഇന്ത്യയിലെ സഞ്ചാരികളേക്കാൾ വിദേശസഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായ ഹംപിയുടെ ടൂറിസം വികസനത്തിന് കർണാടക സർക്കാർ പ്രത്യേക പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്.
Read Moreദ ആക്സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍ ഇന്ന് പ്രദര്‍ശനത്തിന്
മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന്റെ ജീവിതം സിനിമയാകുന്ന, ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച “ദ ആക്സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍” ഇന്ന് ഇന്ത്യയില്‍ പ്രദര്‍ശനത്തിന് എത്തും. പ്രധാനമന്ത്രിയായിരുന്ന കാലത്ത് ഡോ. മന്‍മോഹന്‍ സിംഗിന്റെ മാധ്യമ ഉപദേഷ്ടാവായിരുന്ന സഞ്ജയ് ബാരുവിന്റെ പുസ്തകത്തെ ആസ്പദമാക്കിയാണ് സിനിമ. ചിത്രത്തില്‍ അനുപം ഖേറാണ് മന്‍മോഹന്‍ സിംഗായി വേഷമിടുന്നത്. മറ്റൊരു പ്രധാന കഥാപാത്രം കോണ്‍ഗ്രസിന്റെ മുന്‍ അധ്യക്ഷ സോണിയാ ഗാന്ധിയാണ്. ജര്‍മന്‍ നടി സുസന്‍ ബെര്‍നെര്‍ട് ആണ് സോണിയാ ഗാന്ധിയായി അഭിനയിക്കുന്നത്. 3000 സ്‌ക്രീനുകളിലായിരിക്കും ചിത്രം റിലീസ് ചെയ്യുക. ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക് എന്നീ…
Read Moreഇതും ഇന്ത്യയില്‍ തന്നെ! കുറ്റം ചെയ്ത് 64 ദിവസത്തിന് ഉള്ളില്‍ ശിക്ഷിക്കപ്പെട്ടു;നാല് വയസ്സുകാരിയെ ലൈംഗികമായി ചൂഷണം ചെയ്ത 40 കാരന് അതിവേഗം ശിക്ഷ വിധിച്ച് കോടതി;ചാര്‍ജ് ഷീറ്റ് ഫയല്‍ ചെയ്തതിന് ശേഷം എടുത്തത് വെറും 21 ദിവസം.
ബെംഗളൂരു : ഇന്ത്യയില്‍ കുറ്റവാളികളും കുറ്റങ്ങളും വര്‍ധിക്കുന്നതിനു കാരണമായി ഒരു വിഭാഗം ഉയര്‍ത്തിക്കാട്ടുന്നത് നീതിന്യായ വ്യവസ്തയുടെ മെല്ലെപ്പോക്ക് ആണ്.ആദ്യഘട്ടത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ സമയമെടുക്കുന്നു അറെസ്റ്റ് ചോദ്യം ചെയ്യല്‍ പ്രഥമ വിവര റിപ്പോര്‍ട്ട് എല്ലാം വൈകുന്നു,അവസാനം കോടതിയില്‍ എത്തിയാലും വര്‍ഷങ്ങള്‍ നീണ്ടു നില്‍ക്കുന്ന നടപടികള്‍ ഇത്തരം ഉദാഹരണങ്ങള്‍ മാത്രമേ നമ്മള്‍ കണ്ടിട്ടുള്ളൂ. എന്നാല്‍ ഇതിനെ എല്ലാം പോളിച്ചെ ഴുതുന്ന ഒരു വാര്‍ത്തയാണ് ചിക്കബലപുരയില്‍ നിന്ന് വരുന്നത് നാല് വയസ്സുകാരിയെ ലൈംഗികമായി ദുരുപയോഗം ചെയ്ത നാല്‍പതു കാരന് കോടതി വിധിച്ചത് ഇരുപതു വര്‍ഷത്തെ കഠിന തടവ് ആണ്…
Read More