മകരസംക്രാന്തിയോടനുബന്ധിച്ച് കർണാടക ആർ.ടി.സി. 500-ഓളം അധികസർവീസ് തുടങ്ങി.

ബെംഗളൂരു: കർണാടകയിലെ വിവിധ ഭാഗങ്ങളിലേക്ക് മകരസംക്രാന്തിയോടനുബന്ധിച്ച് കൂടുതൽ ബസ് സർവീസുകളുമായി കർണാടക ആർ.ടി.സി. 500-ഓളം സർവീസുകളാണ് കർണാടക ആർ.ടി.സി തുടങ്ങിയത്. പ്രധാന തീർഥാടനകേന്ദ്രങ്ങളായ തിരുപ്പതി, ധർമസ്ഥല ഉൾപ്പെടെയുള്ള വിവിധ നഗരങ്ങളിലേക്ക് വെള്ളിയാഴ്ച മുതൽ സർവീസ് തുടങ്ങി. ടിക്കറ്റുകൾ മുൻകൂട്ടി ബുക്കുചെയ്യുന്നവർക്ക് അഞ്ചുശതമാനം മുതൽ പത്തുശതമാനം വരെ ഇളവും നൽകും. കർണാടക ആർ.ടി.സി.യുടെ സൈറ്റിൽ ടിക്കറ്റുകൾ ബുക്കുചെയ്യാം. യാത്രക്കാരുടെ തിരക്ക് പരിഗണിച്ചാണ് കൂടുതൽ സർവീസുകൾ. മെജസ്റ്റിക് ബസ് സ്റ്റാൻഡിൽനിന്ന് ധർമസ്ഥല, കുക്കിസുബ്രഹ്മണ്യ, ധാർവാഡ്, ബെലഗാവി, വിജയപുര, ഗോകർണ, സിർസി, കാർവാർ, റായ്ച്ചൂരു,ശിവമോഗ, ഹാസൻ, മംഗളൂരു, കുന്താപുര, ശൃംഗേരി, ഹോറനാടു, ദേവൻഗരെ, ഹുബ്ബള്ളി തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് സർവീസ് നടത്തുന്നത്. വിവിധ…

Read More

കന്നഡ നടൻ യഷ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർക്കു മുൻപിൽ ചോദ്യം ചെയ്യലിനു ഹാജരായി

ബെംഗളൂരു: കെ ജി ഫ് നായകൻ യഷ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർക്കു മുൻപിൽ ചോദ്യം ചെയ്യലിനു ഹാജരായി. പല ദിവസങ്ങളിലായി ഹാജരാകാൻ നോട്ടിസ് നൽകിയിരുന്നെങ്കിലും നേരത്തെ ഏറ്റ ചില പരിപാടികളിൽ പങ്കെടുക്കേണ്ടത് കാരണം ഹാജരാകാൻ കഴിഞ്ഞില്ല എന്ന് യഷ് പറഞ്ഞു. പക്ഷെ ഓഡിറ്റർ ബസവരാജുമായി കൂടിക്കാഴ്ച നടത്തുന്ന തിരക്കിലായിരുന്നു യഷെന്നു ഉദ്യോഗസ്ഥർ കണ്ടെത്തി. യഷ്, നികുതി വെട്ടിപ്പു നടത്തിയതുമായി ബന്ധപ്പെട്ട രേഖകൾ കഴിഞ്ഞ ദിവസങ്ങളിലായി നടന്ന റെയ്ഡിൽ ഉദ്യോഗസ്ഥർ പിടിച്ചെടുത്തിരുന്നു. ബസവരാജിന്റെ വീട്ടിലും ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തി രേഖകൾ പിടിച്ചെടുത്തു.

Read More

തുടര്‍ച്ചയായി ആറു പ്രാവശ്യം അനന്ത്കുമാര്‍ ജയിച്ച മണ്ഡലം പിടിച്ചെടുക്കാന്‍ ഉറച്ച് ബിജെപി;മുന്‍ എംഎല്‍എയും കൃഷ്ണപ്പയുടെ മകനുമായ പ്രിയകൃഷ്ണയെ ഇറക്കിയേക്കും.

ബെംഗളൂരു: 1991 ല്‍ ഇപ്പോഴത്തെ കെ പി സി സി പ്രസിഡണ്ട്‌ ദിനേശ് ഗുണ്ടു റാവുവിന്റെ പിതാവ് ജയിച്ചതിനു ശേഷം ഒരു കോണ്‍ഗ്രെസ്സുകാരനും ബെംഗളൂരു സൌത്ത് ലോകസഭ മണ്ഡലത്തില്‍ ജയിക്കാന്‍ കഴിഞ്ഞിട്ടില്ല,ജയതിനെ ഇടയില്‍ പ്രധാന കാരണമായി ഉണ്ടായിരുന്നത് എ ബി വി പി യിലൂടെ രാഷ്ട്രീയ രംഗത്തേക്ക് വന്ന എച് എന്‍ അനന്ത് കുമാര്‍ തന്നെ.തുടര്‍ച്ചയായ ആറു പ്രാവശ്യമാണ് അനന്ത് കുമാര്‍ ഈ മണ്ഡലത്തില്‍ നിന്ന് ജയിച്ചത്‌.കഴിഞ്ഞ പ്രാവശ്യം തോല്‍പ്പിച്ചത് അധാര്‍ പദ്ധതിയുടെ ആദ്യത്തെ തലവനും ഇന്‍ഫോസിസ് കമ്പനിയുടെ രണ്ടാമനും ആയിരുന്ന നന്ദന്‍ നിലക്കേനിയെ ആയിരുന്നു. എന്നാല്‍ ഇപ്രാവശ്യം…

Read More

സൗദിയിൽ ഇനി പുതിയ റിക്രൂട്മെന്റ് വ്യവസ്ഥകൾ.

സൗദിയിൽ ഇനി പുതിയ റിക്രൂട്മെന്റ് വ്യവസ്ഥകൾ. 60 വയസിന് മുകളിൽ പ്രായമുള്ളവരെ ഇനി സൗദിയിൽ റിക്രൂട്ട് ചെയ്യാന്‍കഴിയില്ല. 2016ൽ പാസാക്കിയ റിക്രൂട്ട്മെന്റ് വ്യവസ്ഥയില്‍ വരുത്തിയ ഭേദഗതിയാണ് ഇപ്പോൾ തൊഴില്‍ സാമുഹ്യ ക്ഷേമ മന്ത്രി അംഗീകരിച്ചത്. തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനുള്ള സ്വകാര്യസ്ഥാപനങ്ങളുടെ വ്യവസ്ഥയ്ക്കാണ് അംഗീകാരം. വിദേശികളെ റിക്രൂട്ട്‌മെന്‍റ് ചെയ്യുന്നതിനു സ്വകാര്യ സ്ഥാപനങ്ങള്‍ ആവശ്യമായ സ്വദേശി വത്കരണം നടപ്പിലാക്കിയിരിക്കണം. പുതിയ വ്യവസ്ഥപ്രകാരം സ്വദേശികള്‍ക്കായി മാറ്റിവച്ച ജോലികളില്‍ വിദേശികളെ റിക്രൂട്ട് ചെയ്യാൻ അനുവദിക്കില്ല. 18 വയസ്സില്‍ താഴേയും 60 വയസ്സിനു മുകളിൽ പ്രായമുള്ളവരെയും ഇനി റിക്രൂട്ട് ചെയ്യാനും അനുവദിക്കില്ല. പക്ഷെ വിദഗ്ദ ഡോക്ടര്‍മാര്‍, ഉന്നത വിദ്യാഭ്യാസ രംഗത്തെ അദ്ധ്യപകന്മാര്‍,…

Read More

32 കാരിയെ ജ്യുസില്‍ മയക്കുമരുന്ന് കലക്കി നല്‍കി മാനഭംഗപ്പെടുത്തി;വിവാഹ വാഗ്ദാനം നല്‍കി മുങ്ങിയ 23 കാരനായ ടെക്കി പിടിയില്‍.

ബെംഗളൂരു: സംഭവം നടന്നത് കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 21 ന് ആണ്,തന്റെ സുഹൃത്തായ ടെക്കിയുടെ വീട്ടില്‍ ക്ഷണിച്ചത് പ്രകാരം ഡിന്നറിന് പോയ 32 കാരി അടുത്ത ദിവസം രാവിലെ ഉണരുന്നത് അവിടെ തന്നെയാണ്,പിന്നീട് അവര്‍ക്ക് മനസ്സിലായി താന്‍ ലൈംഗികമായി ദുരുപയോഗിക്കപ്പെട്ടിരിക്കുക്കുന്നു.കഴിഞ്ഞ ദിവസം നല്‍കിയ ജ്യുസില്‍ മയക്കു മരുന്ന് നല്‍കി സുഹൃത്ത്‌ ദുരുപയോഗത്തിന് വിധേയമാക്കുകയായിരുന്നു എന്ന് മനസ്സിലായി.വിവാഹം ചെയ്യാം എന്ന് ഉറപ്പു നല്‍കിയതിനാല്‍ പോലീസില്‍ പരാതി നല്‍കിയില്ല. എന്നാല്‍ കുറച്ചു ദിവസങ്ങള്‍ക്കു ശേഷം യുവാവ്‌ നഗരത്തില്‍ നിന്ന് മുങ്ങുകയായിരുന്നു,കുറച്ചുകാലം ഡല്‍ഹിയില്‍ താമസിച്ചു പിന്നീടു വീണ്ടും നഗരത്തില്‍…

Read More

ജനുവരി 16 മുതല്‍ ടാക്സികളില്‍ “ചൈല്‍ഡ് ലോക്ക്”ന് നിരോധനം;ഓടുന്ന ടാക്സികളില്‍ നടന്ന നിരവധി കുറ്റകൃത്യങ്ങളുടെ വെളിച്ചത്തില്‍ ആണ് ഈ തീരുമാനം.

ബെംഗളൂരു: കര്‍ണാടക മോട്ടോര്‍ വാകുപ്പു നിയമത്തില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തിക്കൊണ്ട് ടാക്സി വാഹനങ്ങളില്‍ ചൈല്‍ഡ് ലോക്കിന് നിരോധനം ഏര്‍പ്പെടുത്തി.ഈ മാസം 16 മുതല്‍ നിയമം കര്‍ശനമായി നിലവില്‍ വരും.കുട്ടികള്‍ അറിയാതെ വാതില്‍ തുറന്നു പോകാതെ ഇരിക്കുക എന്നാ ഉദ്ദേശത്തില്‍ സ്ഥാപിച്ചത് ആണ് ചൈല്‍ഡ് ലോക്ക് എങ്കിലും നിരവധി തവണ ദുരുപയോഗ പ്പെടുത്തിയിട്ടുള്ള ഒരു സംവിധാനം കൂടി യാണ് ഇത്. ചൈല്‍ഡ് ലോക്ക് പ്രവര്‍ത്തിക്കുന്നില്ല എങ്കില്‍ ഉള്ളില്‍ ഉള്ള യാത്രക്കാരനോ യാത്രക്കരിക്കോ അത്യാവശ്യ സന്ദര്‍ഭത്തില്‍ വാതില്‍ തുറന്നു പുറത്തിറങ്ങാം എന്നാല്‍ ചൈല്‍ഡ് ലോക്ക് പ്രവര്‍ത്തിക്കുമ്പോള്‍ ഉള്ളില്‍…

Read More

വൈകി സ്കൂളില്‍ പോകുന്നതിന് അമ്മ ശകാരിച്ചു;പത്താം ക്ലാസുകാരന്‍ മെട്രോയുടെ മുന്നില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ചു;ലോകോ പൈലെറ്റിന്റെ സമയോചിതമായ ഇടപെടലില്‍ ഒരു ജീവന്‍ തിരിച്ചു കിട്ടി.

ബെംഗളൂരു: വൈകി സ്കൂളില്‍ പോകുന്നതിന് അമ്മ ശകരിച്ചതിനെ തുടര്‍ന്ന് പതിനെട്ടുകാരന്‍ പത്താം ക്ലാസ് വിദ്യാര്‍ഥി മെട്രോ ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ചു.ഇന്നലെ രാവിലെ 11.20 ഓടെ ഗ്രീന്‍ ലൈനിനെ ബനഷങ്കരിക്ക് സമീപമുള്ള രാഷ്ട്രീയ വിദ്യാലയ (നാഷണല്‍ കോളേജ് ) സ്റ്റോപ്പില്‍ ആണ് സംഭവം.ഓടിക്കൊണ്ടിരിക്കുന്ന മെട്രോ യുടെ മുന്നിലേക്ക്‌ വിദ്യാര്‍ഥി എടുത്തു ചാടുകയായിരുന്നു. സമയോചിതമായി ഇടപെട്ട ലോകോ പൈലെറ്റ് ട്രെയില്‍ അധിവേഗ ബ്രേക്ക് ഉപയോഗിച്ച് നിര്‍ത്തുകയായിരുന്നു,വിദ്യാര്‍ത്ഥിക്ക് വലിയ പരിക്കില്ല.നിംഹാന്‍സ് ആശുപത്രിയില്‍ പ്രവേശിപ്പിചിരിക്കുകയാണ്. ഈ സംഭവങ്ങള്‍ ഗ്രീന്‍ ലൈനിലെ മെട്രോ ഗതാഗതത്തിനെ സമയത്തെ ബാധിച്ചു. മുഖ്യമന്ത്രി…

Read More

അലോക് വര്‍മ്മ രാജിവച്ചു

ന്യൂഡല്‍ഹി: സിബിഐ മുന്‍ ഡയറക്ടര്‍ അലോക് വര്‍മ്മ രാജിവച്ചു. സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് മാറ്റിയതിന് പിന്നാലെയാണ് രാജി സമര്‍പ്പിച്ചിരിക്കുന്നത്‌. ഡയറക്ടര്‍ ജനറല്‍ ഫയര്‍ സര്‍വ്വീസസ് ആന്‍റ് ഹോം ഗാര്‍ഡ്‌സ് ആയായിരുന്നു അലോക് വര്‍മ്മയുടെ മാറ്റം. എന്നാല്‍ ഈ പദവി ഏറ്റെടുക്കാന്‍ വിസമ്മതിച്ചാണ് അദ്ദേഹം രാജി സമര്‍പ്പിച്ചത്. പുതിയ ചുമതലയില്‍ നിന്നും രാജിവെക്കുകയാണെന്നും താന്‍ വിരമിച്ചതായി കണക്കാക്കണമെന്നും ആവശ്യപ്പെട്ട് അലോക് വര്‍മ്മ ഡിപ്പാര്‍ട്ട്‌മെന്‍റ് ഓഫ് പേഴ്‌സണല്‍ ആന്‍റ് ട്രെയിനിംഗ് കത്തയച്ചു. സുപ്രീം കോടതി അലോക് വര്‍മ്മയെ സിബിഐ ഡയറക്ടര്‍ ആയി നിയമിച്ചതിനു പിന്നാലെയാണ് സെലക്ഷന്‍ കമ്മിറ്റി…

Read More

ടിക്കറ്റ് നിരക്കില്‍ വമ്പിച്ച ഇളവുമായി വിമാന കമ്പനികള്‍

ടിക്കറ്റ് നിരക്കില്‍ വന്‍ ഇളവുമായി വിമാന കമ്പനികള്‍. പൊതുവെ തിരക്ക് കുറവായതിനാല്‍ യാത്രക്കാരെ ആകര്‍ഷിക്കാനാണ് കമ്പനികളുടെ നീക്കം. എയര്‍ ഇന്ത്യ എക്സ്‍പ്രസിനൊപ്പം ബജറ്റ് എയര്‍ലൈനായ ഇന്റിഗോയും എമിറേറ്റ്സും എന്നിവയും കുറഞ്ഞ നിരക്കുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ജനുവരി 13 വരെയാണ് ഇന്റിഗോ പ്രഖ്യാപിച്ച ഓഫറുകള്‍ പ്രകാരം ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കുന്നത്. ജനുവരി 24 മുതല്‍ ഏപ്രില്‍ 15 വരെയുള്ള യാത്രകള്‍ക്കായി ഇപ്പോള്‍ ടിക്കറ്റെടുക്കാം. ആഭ്യന്തര യാത്രകള്‍ക്ക് 899 രൂപ മുതലും തെരഞ്ഞെടുക്കപ്പെട്ട അന്താരാഷ്ട്ര സെക്ടറുകളില്‍ 3399 രൂപയ്ക്കും ടിക്കറ്റ് ലഭ്യമാകുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. വെബ്സൈറ്റ്, മൊബൈല്‍ ആപ്ലിക്കേഷന്‍…

Read More

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തന്ത്രി കുടുംബത്തിലെ ഇളമുറക്കാരൻ !!!!

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാർട്ടികൾ ഏറ്റവുമധികം പ്രതീക്ഷയര്‍പ്പിക്കുന്ന മണ്ഡലങ്ങളിലൊന്നായ പത്തനംതിട്ടയില്‍ തന്ത്രി കുടുംബത്തില്‍ നിന്നൊരാളെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ബി.ജെ.പി ശ്രമമെന്ന് സൂചന. പത്തനംതിട്ടയില്‍ തന്ത്രികുടുംബാംഗമായ ഒരു യുവാവിനെയാകും ബി.ജെ.പി സ്ഥാനാര്‍ത്ഥിയാക്കുക എന്നാണ് സൂചന. ഉന്നത ബിരുദധാരിയും സംസ്കൃതത്തില്‍ പാണ്ഡ‌ിത്യവുമുള്ള ഇദ്ദേഹം ആലുവ വെളിയത്തുനാട്ടില്‍ ആര്‍.എസ്.എസ് നിയന്ത്രണത്തിലുള്ള തന്ത്ര വിദ്യാപീഠത്തിലെ വിദ്യാര്‍ത്ഥിയായിരുന്നു. ഇതുവരെ പൊതുരംഗത്ത് പ്രത്യക്ഷപ്പെടാത്ത ആളാണ് തന്ത്രി കുടുംബത്തിലെ ഈ യുവാവെന്നാണ് സൂചന. എന്നാല്‍, ഇതിന് തന്ത്രികുടുംബം സ്ഥിരീകരണം നൽകിയിട്ടില്ല.

Read More