സൗദിയിൽ ഇനി പുതിയ റിക്രൂട്മെന്റ് വ്യവസ്ഥകൾ.

സൗദിയിൽ ഇനി പുതിയ റിക്രൂട്മെന്റ് വ്യവസ്ഥകൾ. 60 വയസിന് മുകളിൽ പ്രായമുള്ളവരെ ഇനി സൗദിയിൽ റിക്രൂട്ട് ചെയ്യാന്‍കഴിയില്ല.

2016ൽ പാസാക്കിയ റിക്രൂട്ട്മെന്റ് വ്യവസ്ഥയില്‍ വരുത്തിയ ഭേദഗതിയാണ് ഇപ്പോൾ തൊഴില്‍ സാമുഹ്യ ക്ഷേമ മന്ത്രി അംഗീകരിച്ചത്. തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനുള്ള സ്വകാര്യസ്ഥാപനങ്ങളുടെ വ്യവസ്ഥയ്ക്കാണ് അംഗീകാരം.

വിദേശികളെ റിക്രൂട്ട്‌മെന്‍റ് ചെയ്യുന്നതിനു സ്വകാര്യ സ്ഥാപനങ്ങള്‍ ആവശ്യമായ സ്വദേശി വത്കരണം നടപ്പിലാക്കിയിരിക്കണം. പുതിയ വ്യവസ്ഥപ്രകാരം സ്വദേശികള്‍ക്കായി മാറ്റിവച്ച ജോലികളില്‍ വിദേശികളെ റിക്രൂട്ട് ചെയ്യാൻ അനുവദിക്കില്ല.

  വിസ്ഡം സ്റ്റുഡൻസ് ബെംഗളൂരു കമ്മിറ്റി നിലവിൽ വന്നു; പുതിയ ഭാരവാഹികളെ അറിയാം

18 വയസ്സില്‍ താഴേയും 60 വയസ്സിനു മുകളിൽ പ്രായമുള്ളവരെയും ഇനി റിക്രൂട്ട് ചെയ്യാനും അനുവദിക്കില്ല. പക്ഷെ വിദഗ്ദ ഡോക്ടര്‍മാര്‍, ഉന്നത വിദ്യാഭ്യാസ രംഗത്തെ അദ്ധ്യപകന്മാര്‍, ശാസ്ത്രജ്ഞര്‍ എന്നിവരെ പ്രായ പരിധി നോക്കാതെ റിക്രൂട്ട് ചെയ്യാൻ കഴിയും. ശമ്പളം നല്‍കാതിരിക്കല്‍, ബിനാമി ബിസിനസ്സ്, തൊഴിലാളികളെ മറ്റു സ്ഥാപനങ്ങളില്‍ ജോലി ചെയ്യാൻ അനുവദിക്കല്‍ തുടങ്ങിയ നിയമ ലംഘനങ്ങള്‍ നടത്തുന്ന സ്ഥാപനങ്ങളുടെ വിസ അപേക്ഷകള്‍ നിരസിക്കാന്‍ മന്ത്രാലയത്തിനു അധികാരമുണ്ടായിരിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കർണാടകയിൽ 19 പുതിയ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു: ചടങ്ങിൽ നിന്ന് വിട്ടുനിന്ന് സിദ്ധരാമയ്യ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു മേഖലയിലെ രണ്ട് പ്രധാന ദേശീയപാതകളിൽ ടോൾ നിരക്ക് വർദ്ധിപ്പിച്ചു: യാത്ര ഇനി ചെലവേറും
[masterslider id="10"]

Related posts