ഹൈടെക്ക് ഹെല്‍മറ്റുമായി സ്റ്റീല്‍ ബേഡ് വരുന്നു

ഇന്ത്യയിലെ പ്രമുഖ ഹെല്‍മെറ്റ് നിര്‍മാതാക്കളായ സ്റ്റീല്‍ ബേഡ് ഹൈടെക് ഹെല്‍മെറ്റുമായി വിപണിയിലേക്ക് എത്തുന്നു. ഹാന്‍ഡ്‌സ് ഫ്രീ മ്യൂസിക്, കോള്‍ കണക്ടിറ്റിവിറ്റി തുടങ്ങിയ സംവിധാനങ്ങള്‍ അടങ്ങിയിട്ടുള്ളതാണ് ഹൈടെക് ഹെല്‍മെറ്റ്. എസ്ബിഎ1 എച്ച്എഫ് എന്നാണ് ഹെല്‍മെറ്റിന്റെ പേര്. ഓക്‌സിലറി കേബിളിന്റെ സഹായത്തോടെയാണ് സ്മാര്‍ട്ട് ഫോണും ഹെല്‍മറ്റും തമ്മില്‍ ബന്ധിപ്പിക്കുന്നത്. മികച്ച ശബ്ദവും മികച്ച കണക്ടിവിറ്റിയും ഹെല്‍മെറ്റ് ഉറപ്പാക്കുമെന്നാണ് സ്റ്റീല്‍ബേഡ് പറയുന്നത്. ഇതില്‍ നല്‍കിയിരിക്കുന്ന നോയിസ് ക്യാന്‍സലേഷന്‍ എന്ന സാങ്കേതികവിദ്യയിലൂടെ ആംബിയന്റ് നോയിസ് കുറയ്ക്കാനും സാധിക്കും. ഇവയ്‌ക്കൊക്കെ പുറമേ ഗൂഗിള്‍ അസിസ്റ്റന്‍സ്, കോള്‍ എടുക്കുന്നതിനും കട്ട് ചെയ്യുന്നതിനുമായി ഡെഡിക്കേഷന്‍…

Read More

സിഡ്‌നി ഏകദിനത്തില്‍ ഇന്ത്യക്ക് തോല്‍വി

സിഡ്‌നി: ഹിറ്റ്മാന്‍ രോഹിത് ശര്‍മയുടെയും ഉറച്ച പിന്തുണ നല്‍കിയ മഹേന്ദ്രസിങ് ധോണിയുടെയും പോരാട്ടം വിഫലമാക്കി സിഡ്‌നിയില്‍ നടന്ന ഒന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്കു തോല്‍വി. 34 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെട്ടത്. 289 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ ഇന്ത്യയ്ക്ക് നിശ്ചിത 50 ഓവറില്‍ ഒമ്പതു വിക്കറ്റിന് 254 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ഇതോടെ പരമ്പരയില്‍ ഓസീസ് മുന്നിലെത്തി. സെഞ്ചുറി നേടിയ രോഹിത് ക്രീസിലുള്ളപ്പോള്‍ ഇന്ത്യയ്ക്ക് പ്രതീക്ഷയുണ്ടായിരുന്നു. 129 പന്തില്‍ 133 റണ്‍സെടുത്ത രോഹിത് ഏഴാമനായി പുറത്തായതോടെ ഇന്ത്യ പരാജയം ഉറപ്പിച്ചിരുന്നു. ആവശ്യമായ റണ്‍നിരക്കും കൂടുതലായിരുന്നു. 110 പന്തില്‍…

Read More

വിമാനത്താവളത്തിലേക്കുള്ള പരിഷ്കരിച്ച മെട്രോ ലൈനിനു മന്ത്രിസഭാ അംഗീകാരം.

ബെംഗളൂരു: കെംപഗൗഡ വിമാനത്താവളത്തിലേക്കുള്ള പരിഷ്കരിച്ച മെട്രോ ലൈനിനു മന്ത്രിസഭാ അംഗീകാരം. വിമാനത്താവളത്തിലേക്കു 4 റൂട്ടുകളാണ് ആദ്യം ബിഎംആർസി നിർദേശിച്ചിരുന്നത്. ഇതിൽ നിന്നു സൗകര്യപ്രദമായ റൂട്ട് തിരഞ്ഞെടുക്കാൻ പൊതുജനങ്ങൾക്ക് അഭിപ്രായം അറിയിക്കാനുള്ള അവസരം നൽകിയിരുന്നു. വിദഗ്ധ പഠനത്തിനു ശേഷമാണ് ഇതിൽ നിന്നു 2 റൂട്ടുകൾ തിരഞ്ഞെടുത്തത്. ഇതിൽ ദൂരം കുറവുള്ള നാഗവാരയിൽ നിന്നു ഹെഗ്ഡെ നഗർ- ജക്കൂർ- യെലഹങ്ക വഴി വിമാനത്താവളത്തിലേക്കുള്ള പാതയാണു തിരഞ്ഞെടുത്തത്. മെട്രോയുടെ രണ്ടാംഘട്ടത്തിൽ ഉൾപ്പെടുന്ന ഗൊട്ടിഗരെ-നാഗവാര പാതയുടെ തുടർച്ചയായാണു പുതിയ റൂട്ട്. ബാംഗ്ലൂർ കാർഷിക യൂണിവേഴ്സിറ്റിക്കു സമീപത്തു നിന്നു മെട്രോ ലൈൻ വിമാനത്താവളത്തിലേക്കുള്ള ബെള്ളാരി ദേശീയപാതയിൽ…

Read More

മുന്‍ വിദ്യാര്‍ത്ഥിനിക്ക് പൂര്‍ണ നഗ്നനായ ഫോട്ടോകള്‍ അയച്ചു കൊടുക്കുകയും വീഡിയോ കാളിലൂടെ നഗ്നത പ്രദര്‍ശിപ്പിക്കുകയും ചെയ്ത കണക്ക് മാഷിനെതിരെ കേസ്.

ബെംഗളൂരു: വര്‍ഷങ്ങള്‍ക്ക് മുന്‍പ് പഠിപ്പിച്ച വിദ്യാര്‍ത്ഥിനിക്ക് പൂര്‍ണ നഗ്നനായി നില്‍ക്കുന്ന ചിത്രം അയച്ചു കൊടുത്ത് കുടുങ്ങിയിരിക്കുകയാണ് മുന്‍ കണക്കു മാഷ്‌.ഒന്‍പതാം ക്ലാസ്സുവരെ യുവതിയെ തുമുക്കുരുവിലുള്ള സര്‍ക്കാര്‍ സ്കൂളില്‍  കണക്കു പഠിപ്പിച്ചത് ബി എച് ചെന്ന ഗൌഡ എന്നാ ആധ്യാപകന്‍ ആയിരുന്നു.പാതിയില്‍ പഠനം നിര്‍ത്തി വിവാഹിതയായ യുവതി ബെംഗളൂരുവിലേക്ക് ഭര്‍ത്താവിന്റെ കൂടെ താമസം മാറ്റി വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അധ്യാപകന്‍ തന്റെ ശിഷ്യയെ ഫേസ്ബുക്കില്‍ കാണുന്നത്,കുറെ വിളിക്കാന്‍ ശ്രമിച്ചു,ശിഷ്യ ഫോണ്‍ എടുത്തില്ല അവസാനം തന്റെ രണ്ടു മൂന്നു പൂര്‍ണ നഗ്ന ചിത്രങ്ങള്‍ അയച്ചു കൊടുത്തു. മാത്രമല്ല ചാറ്റ് വഴി…

Read More

വന്‍ സുരക്ഷയില്‍ തിരുവാഭരണ ഘോഷയാത്ര ഇന്ന് പുറപ്പെടും

പത്തനംതിട്ട: മകരവിളക്ക് മഹോത്സവത്തിന് മണികണ്ഠന് ചാര്‍ത്താനുള്ള തിരുവാഭരണങ്ങളും വഹിച്ചുള്ള ഘോഷയാത്ര പന്തളത്ത് നിന്ന് ഇന്ന് പുറപ്പെടും. പരമ്പരാഗത തിരുവാഭരണ പാതയിലൂടെ ആയിരക്കണക്കിന് തീര്‍ത്ഥാടകരുടെ അകമ്പടിയില്‍ 14 ന് ഘോഷയാത്ര സന്നിധാനത്ത് എത്തും. ഇക്കുറി പോലീസ് പുറപ്പെടുവിച്ച സര്‍ക്കുലര്‍ പ്രകാരം യുവതീ പ്രവേശനത്തെ എതിര്‍ത്ത് നാമജപത്തില്‍ പങ്കെടുത്ത ഭക്തര്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള നീക്കങ്ങള്‍ ആശങ്കക്ക് ഇടയാക്കിയിട്ടുണ്ട്. പമ്പയിലും പരിസര പ്രദേശങ്ങളിലും പൊലീസ് വന്‍ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പുലര്‍ച്ചെ പന്തളം വലിയകോയിക്കല്‍ കൊട്ടാരത്തിലെ തിരുവാഭരണ മാളികയില്‍ നിന്നും തിരുവാഭരണങ്ങള്‍ വലിയകോയിക്കല്‍ ക്ഷേത്രത്തിലേക്ക് മാറ്റി. ഇവിടെ ഭക്തര്‍ക്ക് തിരുവാഭരണ…

Read More

മകരസംക്രാന്തിയോടനുബന്ധിച്ച് കർണാടക ആർ.ടി.സി. 500-ഓളം അധികസർവീസ് തുടങ്ങി.

ബെംഗളൂരു: കർണാടകയിലെ വിവിധ ഭാഗങ്ങളിലേക്ക് മകരസംക്രാന്തിയോടനുബന്ധിച്ച് കൂടുതൽ ബസ് സർവീസുകളുമായി കർണാടക ആർ.ടി.സി. 500-ഓളം സർവീസുകളാണ് കർണാടക ആർ.ടി.സി തുടങ്ങിയത്. പ്രധാന തീർഥാടനകേന്ദ്രങ്ങളായ തിരുപ്പതി, ധർമസ്ഥല ഉൾപ്പെടെയുള്ള വിവിധ നഗരങ്ങളിലേക്ക് വെള്ളിയാഴ്ച മുതൽ സർവീസ് തുടങ്ങി. ടിക്കറ്റുകൾ മുൻകൂട്ടി ബുക്കുചെയ്യുന്നവർക്ക് അഞ്ചുശതമാനം മുതൽ പത്തുശതമാനം വരെ ഇളവും നൽകും. കർണാടക ആർ.ടി.സി.യുടെ സൈറ്റിൽ ടിക്കറ്റുകൾ ബുക്കുചെയ്യാം. യാത്രക്കാരുടെ തിരക്ക് പരിഗണിച്ചാണ് കൂടുതൽ സർവീസുകൾ. മെജസ്റ്റിക് ബസ് സ്റ്റാൻഡിൽനിന്ന് ധർമസ്ഥല, കുക്കിസുബ്രഹ്മണ്യ, ധാർവാഡ്, ബെലഗാവി, വിജയപുര, ഗോകർണ, സിർസി, കാർവാർ, റായ്ച്ചൂരു,ശിവമോഗ, ഹാസൻ, മംഗളൂരു, കുന്താപുര, ശൃംഗേരി, ഹോറനാടു, ദേവൻഗരെ, ഹുബ്ബള്ളി തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് സർവീസ് നടത്തുന്നത്. വിവിധ…

Read More

കന്നഡ നടൻ യഷ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർക്കു മുൻപിൽ ചോദ്യം ചെയ്യലിനു ഹാജരായി

ബെംഗളൂരു: കെ ജി ഫ് നായകൻ യഷ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർക്കു മുൻപിൽ ചോദ്യം ചെയ്യലിനു ഹാജരായി. പല ദിവസങ്ങളിലായി ഹാജരാകാൻ നോട്ടിസ് നൽകിയിരുന്നെങ്കിലും നേരത്തെ ഏറ്റ ചില പരിപാടികളിൽ പങ്കെടുക്കേണ്ടത് കാരണം ഹാജരാകാൻ കഴിഞ്ഞില്ല എന്ന് യഷ് പറഞ്ഞു. പക്ഷെ ഓഡിറ്റർ ബസവരാജുമായി കൂടിക്കാഴ്ച നടത്തുന്ന തിരക്കിലായിരുന്നു യഷെന്നു ഉദ്യോഗസ്ഥർ കണ്ടെത്തി. യഷ്, നികുതി വെട്ടിപ്പു നടത്തിയതുമായി ബന്ധപ്പെട്ട രേഖകൾ കഴിഞ്ഞ ദിവസങ്ങളിലായി നടന്ന റെയ്ഡിൽ ഉദ്യോഗസ്ഥർ പിടിച്ചെടുത്തിരുന്നു. ബസവരാജിന്റെ വീട്ടിലും ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തി രേഖകൾ പിടിച്ചെടുത്തു.

Read More

തുടര്‍ച്ചയായി ആറു പ്രാവശ്യം അനന്ത്കുമാര്‍ ജയിച്ച മണ്ഡലം പിടിച്ചെടുക്കാന്‍ ഉറച്ച് ബിജെപി;മുന്‍ എംഎല്‍എയും കൃഷ്ണപ്പയുടെ മകനുമായ പ്രിയകൃഷ്ണയെ ഇറക്കിയേക്കും.

ബെംഗളൂരു: 1991 ല്‍ ഇപ്പോഴത്തെ കെ പി സി സി പ്രസിഡണ്ട്‌ ദിനേശ് ഗുണ്ടു റാവുവിന്റെ പിതാവ് ജയിച്ചതിനു ശേഷം ഒരു കോണ്‍ഗ്രെസ്സുകാരനും ബെംഗളൂരു സൌത്ത് ലോകസഭ മണ്ഡലത്തില്‍ ജയിക്കാന്‍ കഴിഞ്ഞിട്ടില്ല,ജയതിനെ ഇടയില്‍ പ്രധാന കാരണമായി ഉണ്ടായിരുന്നത് എ ബി വി പി യിലൂടെ രാഷ്ട്രീയ രംഗത്തേക്ക് വന്ന എച് എന്‍ അനന്ത് കുമാര്‍ തന്നെ.തുടര്‍ച്ചയായ ആറു പ്രാവശ്യമാണ് അനന്ത് കുമാര്‍ ഈ മണ്ഡലത്തില്‍ നിന്ന് ജയിച്ചത്‌.കഴിഞ്ഞ പ്രാവശ്യം തോല്‍പ്പിച്ചത് അധാര്‍ പദ്ധതിയുടെ ആദ്യത്തെ തലവനും ഇന്‍ഫോസിസ് കമ്പനിയുടെ രണ്ടാമനും ആയിരുന്ന നന്ദന്‍ നിലക്കേനിയെ ആയിരുന്നു. എന്നാല്‍ ഇപ്രാവശ്യം…

Read More

സൗദിയിൽ ഇനി പുതിയ റിക്രൂട്മെന്റ് വ്യവസ്ഥകൾ.

സൗദിയിൽ ഇനി പുതിയ റിക്രൂട്മെന്റ് വ്യവസ്ഥകൾ. 60 വയസിന് മുകളിൽ പ്രായമുള്ളവരെ ഇനി സൗദിയിൽ റിക്രൂട്ട് ചെയ്യാന്‍കഴിയില്ല. 2016ൽ പാസാക്കിയ റിക്രൂട്ട്മെന്റ് വ്യവസ്ഥയില്‍ വരുത്തിയ ഭേദഗതിയാണ് ഇപ്പോൾ തൊഴില്‍ സാമുഹ്യ ക്ഷേമ മന്ത്രി അംഗീകരിച്ചത്. തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനുള്ള സ്വകാര്യസ്ഥാപനങ്ങളുടെ വ്യവസ്ഥയ്ക്കാണ് അംഗീകാരം. വിദേശികളെ റിക്രൂട്ട്‌മെന്‍റ് ചെയ്യുന്നതിനു സ്വകാര്യ സ്ഥാപനങ്ങള്‍ ആവശ്യമായ സ്വദേശി വത്കരണം നടപ്പിലാക്കിയിരിക്കണം. പുതിയ വ്യവസ്ഥപ്രകാരം സ്വദേശികള്‍ക്കായി മാറ്റിവച്ച ജോലികളില്‍ വിദേശികളെ റിക്രൂട്ട് ചെയ്യാൻ അനുവദിക്കില്ല. 18 വയസ്സില്‍ താഴേയും 60 വയസ്സിനു മുകളിൽ പ്രായമുള്ളവരെയും ഇനി റിക്രൂട്ട് ചെയ്യാനും അനുവദിക്കില്ല. പക്ഷെ വിദഗ്ദ ഡോക്ടര്‍മാര്‍, ഉന്നത വിദ്യാഭ്യാസ രംഗത്തെ അദ്ധ്യപകന്മാര്‍,…

Read More

32 കാരിയെ ജ്യുസില്‍ മയക്കുമരുന്ന് കലക്കി നല്‍കി മാനഭംഗപ്പെടുത്തി;വിവാഹ വാഗ്ദാനം നല്‍കി മുങ്ങിയ 23 കാരനായ ടെക്കി പിടിയില്‍.

ബെംഗളൂരു: സംഭവം നടന്നത് കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 21 ന് ആണ്,തന്റെ സുഹൃത്തായ ടെക്കിയുടെ വീട്ടില്‍ ക്ഷണിച്ചത് പ്രകാരം ഡിന്നറിന് പോയ 32 കാരി അടുത്ത ദിവസം രാവിലെ ഉണരുന്നത് അവിടെ തന്നെയാണ്,പിന്നീട് അവര്‍ക്ക് മനസ്സിലായി താന്‍ ലൈംഗികമായി ദുരുപയോഗിക്കപ്പെട്ടിരിക്കുക്കുന്നു.കഴിഞ്ഞ ദിവസം നല്‍കിയ ജ്യുസില്‍ മയക്കു മരുന്ന് നല്‍കി സുഹൃത്ത്‌ ദുരുപയോഗത്തിന് വിധേയമാക്കുകയായിരുന്നു എന്ന് മനസ്സിലായി.വിവാഹം ചെയ്യാം എന്ന് ഉറപ്പു നല്‍കിയതിനാല്‍ പോലീസില്‍ പരാതി നല്‍കിയില്ല. എന്നാല്‍ കുറച്ചു ദിവസങ്ങള്‍ക്കു ശേഷം യുവാവ്‌ നഗരത്തില്‍ നിന്ന് മുങ്ങുകയായിരുന്നു,കുറച്ചുകാലം ഡല്‍ഹിയില്‍ താമസിച്ചു പിന്നീടു വീണ്ടും നഗരത്തില്‍…

Read More
Click Here to Follow Us