വിമാനത്താവളത്തിലേക്കുള്ള പരിഷ്കരിച്ച മെട്രോ ലൈനിനു മന്ത്രിസഭാ അംഗീകാരം.

ബെംഗളൂരു: കെംപഗൗഡ വിമാനത്താവളത്തിലേക്കുള്ള പരിഷ്കരിച്ച മെട്രോ ലൈനിനു മന്ത്രിസഭാ അംഗീകാരം. വിമാനത്താവളത്തിലേക്കു 4 റൂട്ടുകളാണ് ആദ്യം ബിഎംആർസി നിർദേശിച്ചിരുന്നത്. ഇതിൽ നിന്നു സൗകര്യപ്രദമായ റൂട്ട് തിരഞ്ഞെടുക്കാൻ പൊതുജനങ്ങൾക്ക് അഭിപ്രായം അറിയിക്കാനുള്ള അവസരം നൽകിയിരുന്നു.

വിദഗ്ധ പഠനത്തിനു ശേഷമാണ് ഇതിൽ നിന്നു 2 റൂട്ടുകൾ തിരഞ്ഞെടുത്തത്. ഇതിൽ ദൂരം കുറവുള്ള നാഗവാരയിൽ നിന്നു ഹെഗ്ഡെ നഗർ- ജക്കൂർ- യെലഹങ്ക വഴി വിമാനത്താവളത്തിലേക്കുള്ള പാതയാണു തിരഞ്ഞെടുത്തത്. മെട്രോയുടെ രണ്ടാംഘട്ടത്തിൽ ഉൾപ്പെടുന്ന ഗൊട്ടിഗരെ-നാഗവാര പാതയുടെ തുടർച്ചയായാണു പുതിയ റൂട്ട്.

  നീതി ആവശ്യപ്പെട്ട് പോക്സോ പ്രതി ബെംഗളൂരുവിലെ 9 നില കെട്ടിടത്തിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കി

ബാംഗ്ലൂർ കാർഷിക യൂണിവേഴ്സിറ്റിക്കു സമീപത്തു നിന്നു മെട്രോ ലൈൻ വിമാനത്താവളത്തിലേക്കുള്ള ബെള്ളാരി ദേശീയപാതയിൽ പ്രവേശിക്കും. 29 കിലോമീറ്ററാണു നിർദിഷ്ട പാതയുടെ ദൂരം. മജസ്റ്റിക് ബസ് ടെർമിനലിൽ നിന്നു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിലേക്കു റോഡ് മാർഗം 40 കിലോമീറ്ററാണു ദൂരം. തിരക്കുള്ള സമയങ്ങളിൽ ഇത്രയും ദൂരം പിന്നിടാൻ ഒന്നരമണിക്കൂറിലധികം സമയം വേണ്ടിവരുന്നു. ഇതേദൂരം മെട്രോയിൽ 45 മിനിറ്റ് കൊണ്ട് എത്താമെന്നതാണു നേട്ടം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സിംഗിൾ ഡാൻസ് കളിക്കാൻ ആരും ശ്രമിക്കേണ്ട’; മുഖ്യമന്ത്രി ചർച്ചകൾക്കെതിരെ കെ മുരളീധരൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പ്രായം സംബന്ധിച്ച വിവാദങ്ങൾക്കിടെ, കുംഭമേള വൈറൽ താരം ഗർഭിണി പോലീസിന് മുന്നില്‍ ഉടൻ ഹാജരാകാനാകില്ലെന്ന് ഭര്‍ത്താവ്
[masterslider id="10"]

Related posts

Click Here to Follow Us