ഹൈടെക്ക് ഹെല്‍മറ്റുമായി സ്റ്റീല്‍ ബേഡ് വരുന്നു

ഇന്ത്യയിലെ പ്രമുഖ ഹെല്‍മെറ്റ് നിര്‍മാതാക്കളായ സ്റ്റീല്‍ ബേഡ് ഹൈടെക് ഹെല്‍മെറ്റുമായി വിപണിയിലേക്ക് എത്തുന്നു. ഹാന്‍ഡ്‌സ് ഫ്രീ മ്യൂസിക്, കോള്‍ കണക്ടിറ്റിവിറ്റി തുടങ്ങിയ സംവിധാനങ്ങള്‍ അടങ്ങിയിട്ടുള്ളതാണ് ഹൈടെക് ഹെല്‍മെറ്റ്.

എസ്ബിഎ1 എച്ച്എഫ് എന്നാണ് ഹെല്‍മെറ്റിന്റെ പേര്. ഓക്‌സിലറി കേബിളിന്റെ സഹായത്തോടെയാണ് സ്മാര്‍ട്ട് ഫോണും ഹെല്‍മറ്റും തമ്മില്‍ ബന്ധിപ്പിക്കുന്നത്. മികച്ച ശബ്ദവും മികച്ച കണക്ടിവിറ്റിയും ഹെല്‍മെറ്റ് ഉറപ്പാക്കുമെന്നാണ് സ്റ്റീല്‍ബേഡ് പറയുന്നത്.

  കൈകളിൽ ഇറച്ചിവെട്ടുകത്തിയുമായി പ്രധാനാധ്യാപിക സ്കൂളിലേക്ക്; കാരണം അറിയാൻ വായിക്കാം

ഇതില്‍ നല്‍കിയിരിക്കുന്ന നോയിസ് ക്യാന്‍സലേഷന്‍ എന്ന സാങ്കേതികവിദ്യയിലൂടെ ആംബിയന്റ് നോയിസ് കുറയ്ക്കാനും സാധിക്കും. ഇവയ്‌ക്കൊക്കെ പുറമേ ഗൂഗിള്‍ അസിസ്റ്റന്‍സ്, കോള്‍ എടുക്കുന്നതിനും കട്ട് ചെയ്യുന്നതിനുമായി ഡെഡിക്കേഷന്‍ ബട്ടണ്‍ എന്നിവയും ഹെല്‍മെറ്റിലുണ്ട്.

ഹെല്‍മെറ്റ് വാട്ടര്‍പ്രൂഫും അതില്‍ നല്‍കിയിരിക്കുന്ന ഹാന്‍ഡ്‌സ് ഫ്രീ സംവിധാനങ്ങള്‍ വാട്ടര്‍ റെസിസ്റ്റന്‍സുമാണ്. സുഗമമായ എയര്‍ സര്‍ക്കുലേഷന്‍സിനായി ഹെല്‍മെറ്റിന്റെ മുന്നിലും മുകളിലും വെന്റിലേഷനുകളുമുണ്ട്.

രണ്ട് വര്‍ഷത്തെ ഗവേഷണങ്ങളുടെ ഫലമായാണ് ബാറ്ററിലെസ് ആയിട്ടുള്ള ഈ ഹെല്‍മെറ്റ് വികസിപ്പിച്ചിരിക്കുന്നത്. 2589 രൂപയാണ് ഹെല്‍മെറ്റിന്റെ വില.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിദേശ വനിതയ്ക്ക് നഷ്ടപ്പെട്ട ഡെബിറ്റ് കാർഡ് തിരിച്ചേൽപ്പിക്കാൻ 14 മണിക്കൂർ യാത്ര ചെയ്ത് മലയാളി യുവാക്കൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കോടികളുടെ ലഹരിക്കടത്ത്; മിസ്സിസ് കേരള റണ്ണര്‍ അപ്പ് വിമാനത്താവളത്തില്‍ പിടിയില്‍
[masterslider id="10"]

Related posts