ദേവഗൌഡയുടെ പേരമക്കളും രാഷ്ട്രീയത്തിലേക്ക്;മുഖ്യമന്ത്രി കുമാരസ്വാമിയുടെയും സഹോദരന്‍ പൊതു മരാമത്ത് വകുപ്പ് മന്ത്രി രേവണ്ണയുടെയും മക്കള്‍ ലോകസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു;കുമാരസ്വാമിയുടെ ഭാര്യ നിലവില്‍ നിയമസഭ അംഗമാണ്.

ബെംഗളൂരു: ജനങ്ങള്‍ നിര്‍ബന്ധിച്ചാല്‍ രാഷ്ട്രീയക്കാര്‍ അങ്ങനെയാണ് സ്വന്തം മക്കളെയും പേരമക്കളെയും ഭാര്യയെയും എല്ലാം തെരഞ്ഞെടുപ്പിന് നിര്‍ത്തിപ്പോകും,അതുചിലപ്പോള്‍ രാപ്പകല്‍ പണിയെടുക്കുന്ന അണികള്‍ക്കും ചെറു നേതാക്കള്‍ക്കും മുകളില്‍ കൂടിയാകും.എന്നാലും അണികള്‍ക്ക് സന്തോഷം.

നമ്മുടെ മുഖ്യമന്ത്രി കുമാരസ്വാമിയും അതുതന്നെയാണ് പറയുന്നത് “ജനങ്ങള്‍ നിര്‍ബന്ധിക്കുന്നത്‌ കാരണം ചിലപ്പോള്‍ തന്റെ മകന്‍ നിഖില്‍ രാഷ്ട്രീയത്തില്‍ ഇറങ്ങിയേക്കും”,മുഖ്യമന്ത്രിയുടെ പിതാവ് ശ്രീ എച് ഡി ദേവഗൌഡ കുറച്ചു മാസങ്ങള്‍ പ്രധാന മന്ത്രി പദത്തില്‍ ഉണ്ടായിരുന്നു,മൂത്ത സഹോദരന്‍ ആദ്യം തന്നെ രാഷ്ട്രീയത്തില്‍ ഉണ്ട്.പിന്നീടാണ്‌ കുമാരസ്വാമി സിനിമ നിര്‍മാണ മേഖലയില്‍ നിന്ന് രാഷ്ട്രീയത്തില്‍ വരുന്നത്.

  ഒഴിപ്പിക്കപ്പെട്ടവർ വീണ്ടും കാൽനടപ്പാതകളിലേക്ക്; തെരുവ് കച്ചവടക്കാരിൽ നിന്ന് 5000 രൂപ വീതം പിരിക്കുന്നതായി പരാതി

ഭാര്യ അനിതയെ മാസങ്ങള്‍ക്ക് മുന്‍പ് താന്‍ രാജിവച്ച രാമനഗര മണ്ഡലത്തില്‍ തെരഞ്ഞെടുപ്പിന് നിര്‍ത്തി ജയിപ്പിച്ചെടുത്തിരുന്നു,മുന് പു മധുഗിരി മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടുണ്ട് അനിത കുമാരസ്വാമി.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ രേവണ്ണയുടെ മകന്‍ പ്രജ്വല്‍ സീറ്റ് ആവശ്യവുമായി വന്നതോടെ ഇനി ആരും കുടുംബത്തില്‍ നിന്ന് മത്സരിക്കില്ല എന്നു ദേവഗൌഡക്ക് പറയേണ്ടി വന്നിരുന്നു,മാസങ്ങള്‍ക്ക് ശേഷം കുമാരസ്വാമിയുടെ ഭാര്യതന്നെ തെരഞ്ഞെടുപ്പിനെ നേരിട്ട്.

  വൈദ്യുതാഘാതമേറ്റ് നാല് വയസ്സുകാരിക്ക് ദരുണാന്ത്യം

വരുന്ന ലോകസഭ തെരഞ്ഞെടുപ്പില്‍ കുമാരസ്വാമിയുടെ മകന്‍ നിഖില്‍ ഗൌഡ മണ്ട്യായില്‍ നിന്ന് ജനവിധി തേടും,രേവണ്ണയുടെ മകന്‍ പ്രജ്വല്‍ ഹസനിലും മത്സരിക്കും.സിനിമ രംഗത്ത് കാലുറപ്പിക്കാന്‍ ശ്രമിക്കുന്ന നിഖിലിന്റെ ആദ്യ ചിത്രം “ജാഗുവര്‍” പുറത്തിറങ്ങി,അടുത്ത റിലീസ് കാത്തിരിക്കുകയാണ്‌.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഹരിതാഭമാകാൻ ബെംഗളൂരു; ഒറ്റദിവസം കൊണ്ട് 15 ലക്ഷം തൈകൾ നട്ടുപിടിപ്പിച്ച് ബിഡിഎയുടെ റെക്കോർഡ് യജ്ഞം
[masterslider id="10"]

Related posts