ചികിൽസിക്കാൻ പണമില്ലാത്തതിനാൽ പിതാവ് 11 വയസ്സുള്ള മകളെ വിഷം കൊടുത്തു കൊന്നു.

ബെംഗളൂരു: ഉത്തര കന്നഡ ജില്ലയിലെ ഹേമാഡി കുമാര ഗ്രാമത്തിലാണു സംഭവം. നാഗരാജ് പൂജാരി (44) ആണു ഹൃദയസംബന്ധമായ അസുഖമുള്ള മകൾ നയനയെ കൊന്നത്.

മൂന്ന് പെൺമക്കളുള്ള നാഗരാജ് – സുമംഗല ദമ്പതികളുടെ രണ്ടാമത്തെ മകളാണു നയന. മകളുടെ ചികിത്സകൾക്ക് ഏറെ പണം ചെലവഴിച്ചതിൽ ദു:ഖിതനായ ഇയാൾ കഴിഞ്ഞ ദിവസം മദ്യപിച്ചു ലക്കുകെട്ടാണു വീട്ടിലെത്തിയത്. തുടർന്നാണു മകൾക്കു വിഷം നൽകിയത്. നാഗരാജിനെ യെല്ലാപുര പൊലീസ് അറസ്റ്റ് ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു ടണൽ റോഡ് പദ്ധതി അദാനിക്ക് ? യഥാർത്ഥ കണക്കുകളേക്കാൾ 96% അധികം! ജനങ്ങളെ കാത്തിരിക്കുന്നത് 40 വർഷത്തെ ടോൾ ?
  ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ അമ്മയും മകളും മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts