ബെംഗളൂരു സബേർബൻ റെയിൽ പദ്ധതിക്കും ഒടുവിൽ മന്ത്രിസഭയുടെ അംഗീകാരം.

ബെംഗളൂരു: ബെംഗളൂരു സബേർബൻ റെയിൽ പദ്ധതിക്കും ഒടുവിൽ മന്ത്രിസഭയുടെ അംഗീകാരം. നിർമാണം മാർച്ച് ആദ്യത്തോടെ ആരംഭിക്കും. 17147 കോടിരൂപയാണു പദ്ധതി ചെലവ് പ്രതീക്ഷ.

160.05 കിലോമീറ്റർ വരുന്ന സബേർബൻ പദ്ധതിക്കാണു മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം അംഗീകാരം നൽകിയത്.

  അടുത്ത പണി വാഹനം വഴിയിലുപേക്ഷിച്ച് പോയവർക്ക്; ജൂലൈ 10 മുതൽ മാറ്റും; ബെംഗളൂരുവിൽ നടപടി കടുപ്പിച്ച് അധികൃതർ

കെങ്കേരി- വൈറ്റ്ഫീൽഡ് (35.47 കിലോമീറ്റർ), കെഎസ്ആർ ബെംഗളൂരു സിറ്റി – രാജനകുണ്ടെ (24.88), നെലമംഗല -ബയ്യപ്പനഹള്ളി (38.94), ഹീലലിഗെ-ദേവനഹള്ളി (61.21) എന്നീ നാല് ഇടനാഴികൾ ഉൾപ്പെടുന്നതാണു പദ്ധതി.

52 പുതിയ സ്റ്റേഷനുകൾ ഉൾപ്പെടെ മൊത്തം 81 സ്റ്റേഷനുകളാണു പദ്ധതിയിലുള്ളത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മെട്രോ യാത്രക്കാർക്ക് ഓ​ഗസ്റ്റ് മാസം 'സൂപ്പർ ഓഗസ്റ്റ്'; സംഭവം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts