വൈകി സ്കൂളില്‍ പോകുന്നതിന് അമ്മ ശകാരിച്ചു;പത്താം ക്ലാസുകാരന്‍ മെട്രോയുടെ മുന്നില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ചു;ലോകോ പൈലെറ്റിന്റെ സമയോചിതമായ ഇടപെടലില്‍ ഒരു ജീവന്‍ തിരിച്ചു കിട്ടി.

ബെംഗളൂരു: വൈകി സ്കൂളില്‍ പോകുന്നതിന് അമ്മ ശകരിച്ചതിനെ തുടര്‍ന്ന് പതിനെട്ടുകാരന്‍ പത്താം ക്ലാസ് വിദ്യാര്‍ഥി മെട്രോ ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ചു.ഇന്നലെ രാവിലെ 11.20 ഓടെ ഗ്രീന്‍ ലൈനിനെ ബനഷങ്കരിക്ക് സമീപമുള്ള രാഷ്ട്രീയ വിദ്യാലയ (നാഷണല്‍ കോളേജ് ) സ്റ്റോപ്പില്‍ ആണ് സംഭവം.ഓടിക്കൊണ്ടിരിക്കുന്ന മെട്രോ യുടെ മുന്നിലേക്ക്‌ വിദ്യാര്‍ഥി എടുത്തു ചാടുകയായിരുന്നു.

  വിനോദസഞ്ചാരികളുടെ സുരക്ഷയ്ക്ക് മുൻഗണന: സംസ്ഥാനത്തെ ആന ക്യാമ്പുകളിൽ പുതിയ നിയമങ്ങൾ നടപ്പിലാക്കി; വിവരങ്ങൾ ഇതാ

സമയോചിതമായി ഇടപെട്ട ലോകോ പൈലെറ്റ് ട്രെയില്‍ അധിവേഗ ബ്രേക്ക് ഉപയോഗിച്ച് നിര്‍ത്തുകയായിരുന്നു,വിദ്യാര്‍ത്ഥിക്ക് വലിയ പരിക്കില്ല.നിംഹാന്‍സ് ആശുപത്രിയില്‍ പ്രവേശിപ്പിചിരിക്കുകയാണ്.

ഈ സംഭവങ്ങള്‍ ഗ്രീന്‍ ലൈനിലെ മെട്രോ ഗതാഗതത്തിനെ സമയത്തെ ബാധിച്ചു.

മുഖ്യമന്ത്രി കുമാരസ്വാമി വിദ്യാര്‍ത്ഥിയെ സന്ദര്‍ശിക്കുകയും ഇത്ര ചെറിയ കാര്യങ്ങള്‍ക്കൊന്നും ഇങ്ങനെ ചെയ്യരുത് എന്ന് ഉപദേശിക്കുകയും ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ‘കാവിക്കരുത്ത്’ പ്രവചിച്ച് പ്രധാനമന്ത്രി; കര്‍ണാടക ഉപതിരഞ്ഞെടുപ്പ് വിജയത്തെ അഭിനന്ദിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts