ജനുവരി 16 മുതല്‍ ടാക്സികളില്‍ “ചൈല്‍ഡ് ലോക്ക്”ന് നിരോധനം;ഓടുന്ന ടാക്സികളില്‍ നടന്ന നിരവധി കുറ്റകൃത്യങ്ങളുടെ വെളിച്ചത്തില്‍ ആണ് ഈ തീരുമാനം.

ബെംഗളൂരു: കര്‍ണാടക മോട്ടോര്‍ വാകുപ്പു നിയമത്തില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തിക്കൊണ്ട് ടാക്സി വാഹനങ്ങളില്‍ ചൈല്‍ഡ് ലോക്കിന് നിരോധനം ഏര്‍പ്പെടുത്തി.ഈ മാസം 16 മുതല്‍ നിയമം കര്‍ശനമായി നിലവില്‍ വരും.കുട്ടികള്‍ അറിയാതെ വാതില്‍ തുറന്നു പോകാതെ ഇരിക്കുക എന്നാ ഉദ്ദേശത്തില്‍ സ്ഥാപിച്ചത് ആണ് ചൈല്‍ഡ് ലോക്ക് എങ്കിലും നിരവധി തവണ ദുരുപയോഗ പ്പെടുത്തിയിട്ടുള്ള ഒരു സംവിധാനം കൂടി യാണ് ഇത്.

  കനത്ത മഴ: ബെംഗളൂരുവിലേക്കുള്ള 12 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു, വ്യോമഗതാഗതം തടസ്സപ്പെട്ടു

ചൈല്‍ഡ് ലോക്ക് പ്രവര്‍ത്തിക്കുന്നില്ല എങ്കില്‍ ഉള്ളില്‍ ഉള്ള യാത്രക്കാരനോ യാത്രക്കരിക്കോ അത്യാവശ്യ സന്ദര്‍ഭത്തില്‍ വാതില്‍ തുറന്നു പുറത്തിറങ്ങാം എന്നാല്‍ ചൈല്‍ഡ് ലോക്ക് പ്രവര്‍ത്തിക്കുമ്പോള്‍ ഉള്ളില്‍ ഉള്ള ആള്‍ക്ക് ഉള്ളില്‍ നിന്ന് വാതില്‍ പുറത്തിറങ്ങാന്‍ കഴിയില്ല.

വാഹനങ്ങളില്‍ വച്ച് നടക്കുന്ന സ്ത്രീകള്‍ക്ക് എതിരെയുള്ള നിരവധി ആക്രമണങ്ങളില്‍ നിന്ന് അവര്‍ക്ക് രക്ഷപ്പെടാന്‍ കഴിയാത്തതിന്റെ ഒരു കാരണം ചൈല്‍ഡ് ലോക്ക് ആണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു മജിസ്റ്റിക് റോഡിൽ കാറിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു; ഇടിച്ച വാഹനം നിർത്താതെ പോയി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കെ.എസ്.ആർ.ടി.സി ബെംഗളൂരു സൂപ്പർ ഡീലക്സ് ചതിച്ചു; 5 മണിക്കൂർ പെരുവഴിയിലായി യാത്രക്കാർ
[masterslider id="10"]

Related posts