കനത്ത മഴയ്ക്ക് സാധ്യത; ഈ ജില്ലകളിലെ സ്‌കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിച്ചു

ബെംഗളൂരു : കർണാടകയിൽ കാലവർഷം ആരംഭിച്ചു . കരാവലി, മലനാട്, വടക്കൻ കർണാടക ജില്ലകളിൽ മഴ പെയ്യുന്നു. അടുത്ത അഞ്ച് ദിവസത്തേക്ക് മഴ പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചു .

ഉഡുപ്പി, കുടക് ജില്ലകളിൽ വ്യാഴാഴ്ച (ജൂൺ 12) കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. അതിനാൽ, ഈ രണ്ട് ജില്ലകൾക്കും കാലാവസ്ഥാ വകുപ്പ് റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ഉഡുപ്പി, കുടക് ജില്ലകളിലെ അങ്കണവാടികൾക്കും സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചു.

  പശ്ചിമേഷ്യ വീണ്ടും യുദ്ധമുനമ്പിലേക്ക്; ഇസ്രയേലിന് നേരെ ഇറാന്റെ മിസൈൽ വർഷം, തിരിച്ചടിച്ച് അയൺ ഡോം!

ഉഡുപ്പി ജില്ലയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ, അംഗൻവാടികൾ, പ്രൈമറി, ഹൈസ്കൂളുകൾ എന്നിവയ്ക്ക് അവധി പ്രഖ്യാപിച്ച് ഡെപ്യൂട്ടി കമ്മീഷണർ ഡോ. വിദ്യാകുമാരി ഉത്തരവ് പുറപ്പെടുവിച്ചു.

കുടക് ജില്ലയിലും റെഡ് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ, അംഗൻവാടികൾ, സ്കൂളുകൾ, പിയു കോളേജുകൾ എന്നിവയ്ക്ക് നാളെ (ജൂൺ 11) അവധി പ്രഖ്യാപിച്ച് ഡെപ്യൂട്ടി കമ്മീഷണർ വെങ്കിട്ടരാജ ഉത്തരവ് പുറപ്പെടുവിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഉദ്ഘാടനത്തിന് തൊട്ടുമുമ്പ് പുതിയ പത്തുവരിപ്പാതയിൽ വൻ കുഴി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു പി.ജികളിൽ പാചകത്തിന് പൂട്ട്; വരുന്നു വലിയ മാറ്റങ്ങൾ!
[masterslider id="10"]

Related posts