ബെംഗളൂരു: വിധാന്‍ സൌധയില്‍ വച്ച് 25.76 ലക്ഷം പിടിച്ചെടുത്ത സംഭവത്തില്‍ പിന്നോക്ക ക്ഷേമ മന്ത്രി പുട്ടരംഗഷെട്ടി കുടുങ്ങി.മന്ത്രിക്കു കൊടുക്കാന്‍ ഉള്ള പണം ആണ് കൊണ്ട് പോയത് എന്ന് ക്ലാര്‍ക്ക് മോഹന്‍ വെളിപ്പെടുത്തിയിരുന്നു. മന്ത്രിക്കെതിരെ നടപടിയെടുത്തേക്കുമെന്നു മുഖ്യമന്ത്രി കുമാരസ്വാമിയും ഇന്നലെ സൂചന നൽകി. ചില കാര്യങ്ങളിൽ കൂടി വ്യക്തത ലഭിക്കേണ്ട താമസം മാത്രമേയുള്ളുവെന്നും പറഞ്ഞു. ചാമരാജനഗറിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎയായ മന്ത്രി പുട്ടരംഗ ഷെട്ടിയുടെ അടുത്ത അനുയായിയായ മോഹൻ കഴിഞ്ഞ നാലിനാണു അറസ്റ്റിലായത്. വിധാൻ സൗധ പൊലീസ് പണം പിടികൂടിയതിനെ തുടർന്നു കേസ് അഴിമതി വിരുദ്ധ ബ്യൂറോയ്ക്ക് (എസിബി)…
Read MoreMonth: January 2019
നഗരത്തിന് ഈ വേനലിൽ കുടിവെള്ളം മുട്ടില്ല.
ബെംഗളൂരു: കർണാടകയിലെ വിവിധ പ്രദേശങ്ങൾ വരൾച്ചയുടെ പിടിയിലാണെങ്കിലും ബെംഗളൂരുവിൽ ഇത്തവണ കുടിവെള്ളക്ഷാമുണ്ടാകില്ലെന്ന് ബെംഗളൂരു വാട്ടർ സപ്ളൈ ആൻഡ് സീവേജ് ബോർഡ് (ബി.ഡബ്ല്യു.എസ്. എസ്.ബി.). ബെംഗളൂരുവിലേക്ക് കുടിവെള്ളമെത്തിക്കുന്ന കെ.ആർ. എസ്. കബനി ഡാമുകളിൽ ഇത്തവണ ആവശ്യത്തിന് വെള്ളമുണ്ട്. കഴിഞ്ഞമഴക്കാലത്ത് മൈസൂരു, മാണ്ഡ്യ, മടിക്കേരി തുടങ്ങിയ പ്രദേശങ്ങളിൽ മികച്ച മഴ ലഭിച്ചതാണ് നഗരത്തിന് അനുഗ്രഹമാകുന്നത്. വേനൽ കനക്കുന്നതോടെ വിതരണം ചെയ്യുന്ന വെള്ളത്തിന്റെ അളവിലും കാര്യമായ കുറവുണ്ടാകുന്ന സാഹചര്യമാണ് കഴിഞ്ഞവർഷംവരെ ഉണ്ടായിരുന്നത്. നഗരത്തിലെ പല മേഖലകളിലും കഴിഞ്ഞവർഷം കുടിവെള്ളത്തിനുപോലും ക്ഷാമമനുഭവപ്പെട്ടിരുന്നു. വിതരണംചെയ്യുന്ന കുടിവെള്ളത്തിന്റെ 40 ശതമാനത്തിലേറെ പാഴായിപ്പോകുന്നുവെന്നാണ് ബി.ഡബ്ല്യു.എസ്.എസ്.ബി.യുടെ കണക്ക്. ഇത്തവണ…
Read Moreബെംഗളൂരു സബേർബൻ റെയിൽ പദ്ധതിക്കും ഒടുവിൽ മന്ത്രിസഭയുടെ അംഗീകാരം.
ബെംഗളൂരു: ബെംഗളൂരു സബേർബൻ റെയിൽ പദ്ധതിക്കും ഒടുവിൽ മന്ത്രിസഭയുടെ അംഗീകാരം. നിർമാണം മാർച്ച് ആദ്യത്തോടെ ആരംഭിക്കും. 17147 കോടിരൂപയാണു പദ്ധതി ചെലവ് പ്രതീക്ഷ. 160.05 കിലോമീറ്റർ വരുന്ന സബേർബൻ പദ്ധതിക്കാണു മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം അംഗീകാരം നൽകിയത്. കെങ്കേരി- വൈറ്റ്ഫീൽഡ് (35.47 കിലോമീറ്റർ), കെഎസ്ആർ ബെംഗളൂരു സിറ്റി – രാജനകുണ്ടെ (24.88), നെലമംഗല -ബയ്യപ്പനഹള്ളി (38.94), ഹീലലിഗെ-ദേവനഹള്ളി (61.21) എന്നീ നാല് ഇടനാഴികൾ ഉൾപ്പെടുന്നതാണു പദ്ധതി. 52 പുതിയ സ്റ്റേഷനുകൾ ഉൾപ്പെടെ മൊത്തം 81 സ്റ്റേഷനുകളാണു പദ്ധതിയിലുള്ളത്.
Read Moreചികിൽസിക്കാൻ പണമില്ലാത്തതിനാൽ പിതാവ് 11 വയസ്സുള്ള മകളെ വിഷം കൊടുത്തു കൊന്നു.
ബെംഗളൂരു: ഉത്തര കന്നഡ ജില്ലയിലെ ഹേമാഡി കുമാര ഗ്രാമത്തിലാണു സംഭവം. നാഗരാജ് പൂജാരി (44) ആണു ഹൃദയസംബന്ധമായ അസുഖമുള്ള മകൾ നയനയെ കൊന്നത്. മൂന്ന് പെൺമക്കളുള്ള നാഗരാജ് – സുമംഗല ദമ്പതികളുടെ രണ്ടാമത്തെ മകളാണു നയന. മകളുടെ ചികിത്സകൾക്ക് ഏറെ പണം ചെലവഴിച്ചതിൽ ദു:ഖിതനായ ഇയാൾ കഴിഞ്ഞ ദിവസം മദ്യപിച്ചു ലക്കുകെട്ടാണു വീട്ടിലെത്തിയത്. തുടർന്നാണു മകൾക്കു വിഷം നൽകിയത്. നാഗരാജിനെ യെല്ലാപുര പൊലീസ് അറസ്റ്റ് ചെയ്തു.
Read Moreദേവഗൌഡയുടെ പേരമക്കളും രാഷ്ട്രീയത്തിലേക്ക്;മുഖ്യമന്ത്രി കുമാരസ്വാമിയുടെയും സഹോദരന്‍ പൊതു മരാമത്ത് വകുപ്പ് മന്ത്രി രേവണ്ണയുടെയും മക്കള്‍ ലോകസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു;കുമാരസ്വാമിയുടെ ഭാര്യ നിലവില്‍ നിയമസഭ അംഗമാണ്.
ബെംഗളൂരു: ജനങ്ങള്‍ നിര്‍ബന്ധിച്ചാല്‍ രാഷ്ട്രീയക്കാര്‍ അങ്ങനെയാണ് സ്വന്തം മക്കളെയും പേരമക്കളെയും ഭാര്യയെയും എല്ലാം തെരഞ്ഞെടുപ്പിന് നിര്‍ത്തിപ്പോകും,അതുചിലപ്പോള്‍ രാപ്പകല്‍ പണിയെടുക്കുന്ന അണികള്‍ക്കും ചെറു നേതാക്കള്‍ക്കും മുകളില്‍ കൂടിയാകും.എന്നാലും അണികള്‍ക്ക് സന്തോഷം. നമ്മുടെ മുഖ്യമന്ത്രി കുമാരസ്വാമിയും അതുതന്നെയാണ് പറയുന്നത് “ജനങ്ങള്‍ നിര്‍ബന്ധിക്കുന്നത് കാരണം ചിലപ്പോള്‍ തന്റെ മകന്‍ നിഖില്‍ രാഷ്ട്രീയത്തില്‍ ഇറങ്ങിയേക്കും”,മുഖ്യമന്ത്രിയുടെ പിതാവ് ശ്രീ എച് ഡി ദേവഗൌഡ കുറച്ചു മാസങ്ങള്‍ പ്രധാന മന്ത്രി പദത്തില്‍ ഉണ്ടായിരുന്നു,മൂത്ത സഹോദരന്‍ ആദ്യം തന്നെ രാഷ്ട്രീയത്തില്‍ ഉണ്ട്.പിന്നീടാണ് കുമാരസ്വാമി സിനിമ നിര്‍മാണ മേഖലയില്‍ നിന്ന് രാഷ്ട്രീയത്തില്‍ വരുന്നത്. ഭാര്യ അനിതയെ…
Read Moreഹൈടെക്ക് ഹെല്‍മറ്റുമായി സ്റ്റീല്‍ ബേഡ് വരുന്നു
ഇന്ത്യയിലെ പ്രമുഖ ഹെല്‍മെറ്റ് നിര്‍മാതാക്കളായ സ്റ്റീല്‍ ബേഡ് ഹൈടെക് ഹെല്‍മെറ്റുമായി വിപണിയിലേക്ക് എത്തുന്നു. ഹാന്‍ഡ്‌സ് ഫ്രീ മ്യൂസിക്, കോള്‍ കണക്ടിറ്റിവിറ്റി തുടങ്ങിയ സംവിധാനങ്ങള്‍ അടങ്ങിയിട്ടുള്ളതാണ് ഹൈടെക് ഹെല്‍മെറ്റ്. എസ്ബിഎ1 എച്ച്എഫ് എന്നാണ് ഹെല്‍മെറ്റിന്റെ പേര്. ഓക്‌സിലറി കേബിളിന്റെ സഹായത്തോടെയാണ് സ്മാര്‍ട്ട് ഫോണും ഹെല്‍മറ്റും തമ്മില്‍ ബന്ധിപ്പിക്കുന്നത്. മികച്ച ശബ്ദവും മികച്ച കണക്ടിവിറ്റിയും ഹെല്‍മെറ്റ് ഉറപ്പാക്കുമെന്നാണ് സ്റ്റീല്‍ബേഡ് പറയുന്നത്. ഇതില്‍ നല്‍കിയിരിക്കുന്ന നോയിസ് ക്യാന്‍സലേഷന്‍ എന്ന സാങ്കേതികവിദ്യയിലൂടെ ആംബിയന്റ് നോയിസ് കുറയ്ക്കാനും സാധിക്കും. ഇവയ്‌ക്കൊക്കെ പുറമേ ഗൂഗിള്‍ അസിസ്റ്റന്‍സ്, കോള്‍ എടുക്കുന്നതിനും കട്ട് ചെയ്യുന്നതിനുമായി ഡെഡിക്കേഷന്‍…
Read Moreസിഡ്‌നി ഏകദിനത്തില്‍ ഇന്ത്യക്ക് തോല്‍വി
സിഡ്‌നി: ഹിറ്റ്മാന്‍ രോഹിത് ശര്‍മയുടെയും ഉറച്ച പിന്തുണ നല്‍കിയ മഹേന്ദ്രസിങ് ധോണിയുടെയും പോരാട്ടം വിഫലമാക്കി സിഡ്‌നിയില്‍ നടന്ന ഒന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്കു തോല്‍വി. 34 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെട്ടത്. 289 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ ഇന്ത്യയ്ക്ക് നിശ്ചിത 50 ഓവറില്‍ ഒമ്പതു വിക്കറ്റിന് 254 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ഇതോടെ പരമ്പരയില്‍ ഓസീസ് മുന്നിലെത്തി. സെഞ്ചുറി നേടിയ രോഹിത് ക്രീസിലുള്ളപ്പോള്‍ ഇന്ത്യയ്ക്ക് പ്രതീക്ഷയുണ്ടായിരുന്നു. 129 പന്തില്‍ 133 റണ്‍സെടുത്ത രോഹിത് ഏഴാമനായി പുറത്തായതോടെ ഇന്ത്യ പരാജയം ഉറപ്പിച്ചിരുന്നു. ആവശ്യമായ റണ്‍നിരക്കും കൂടുതലായിരുന്നു. 110 പന്തില്‍…
Read Moreവിമാനത്താവളത്തിലേക്കുള്ള പരിഷ്കരിച്ച മെട്രോ ലൈനിനു മന്ത്രിസഭാ അംഗീകാരം.
ബെംഗളൂരു: കെംപഗൗഡ വിമാനത്താവളത്തിലേക്കുള്ള പരിഷ്കരിച്ച മെട്രോ ലൈനിനു മന്ത്രിസഭാ അംഗീകാരം. വിമാനത്താവളത്തിലേക്കു 4 റൂട്ടുകളാണ് ആദ്യം ബിഎംആർസി നിർദേശിച്ചിരുന്നത്. ഇതിൽ നിന്നു സൗകര്യപ്രദമായ റൂട്ട് തിരഞ്ഞെടുക്കാൻ പൊതുജനങ്ങൾക്ക് അഭിപ്രായം അറിയിക്കാനുള്ള അവസരം നൽകിയിരുന്നു. വിദഗ്ധ പഠനത്തിനു ശേഷമാണ് ഇതിൽ നിന്നു 2 റൂട്ടുകൾ തിരഞ്ഞെടുത്തത്. ഇതിൽ ദൂരം കുറവുള്ള നാഗവാരയിൽ നിന്നു ഹെഗ്ഡെ നഗർ- ജക്കൂർ- യെലഹങ്ക വഴി വിമാനത്താവളത്തിലേക്കുള്ള പാതയാണു തിരഞ്ഞെടുത്തത്. മെട്രോയുടെ രണ്ടാംഘട്ടത്തിൽ ഉൾപ്പെടുന്ന ഗൊട്ടിഗരെ-നാഗവാര പാതയുടെ തുടർച്ചയായാണു പുതിയ റൂട്ട്. ബാംഗ്ലൂർ കാർഷിക യൂണിവേഴ്സിറ്റിക്കു സമീപത്തു നിന്നു മെട്രോ ലൈൻ വിമാനത്താവളത്തിലേക്കുള്ള ബെള്ളാരി ദേശീയപാതയിൽ…
Read Moreമുന്‍ വിദ്യാര്‍ത്ഥിനിക്ക് പൂര്‍ണ നഗ്നനായ ഫോട്ടോകള്‍ അയച്ചു കൊടുക്കുകയും വീഡിയോ കാളിലൂടെ നഗ്നത പ്രദര്‍ശിപ്പിക്കുകയും ചെയ്ത കണക്ക് മാഷിനെതിരെ കേസ്.
ബെംഗളൂരു: വര്‍ഷങ്ങള്‍ക്ക് മുന്‍പ് പഠിപ്പിച്ച വിദ്യാര്‍ത്ഥിനിക്ക് പൂര്‍ണ നഗ്നനായി നില്‍ക്കുന്ന ചിത്രം അയച്ചു കൊടുത്ത് കുടുങ്ങിയിരിക്കുകയാണ് മുന്‍ കണക്കു മാഷ്.ഒന്‍പതാം ക്ലാസ്സുവരെ യുവതിയെ തുമുക്കുരുവിലുള്ള സര്‍ക്കാര്‍ സ്കൂളില്‍ കണക്കു പഠിപ്പിച്ചത് ബി എച് ചെന്ന ഗൌഡ എന്നാ ആധ്യാപകന്‍ ആയിരുന്നു.പാതിയില്‍ പഠനം നിര്‍ത്തി വിവാഹിതയായ യുവതി ബെംഗളൂരുവിലേക്ക് ഭര്‍ത്താവിന്റെ കൂടെ താമസം മാറ്റി വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അധ്യാപകന്‍ തന്റെ ശിഷ്യയെ ഫേസ്ബുക്കില്‍ കാണുന്നത്,കുറെ വിളിക്കാന്‍ ശ്രമിച്ചു,ശിഷ്യ ഫോണ്‍ എടുത്തില്ല അവസാനം തന്റെ രണ്ടു മൂന്നു പൂര്‍ണ നഗ്ന ചിത്രങ്ങള്‍ അയച്ചു കൊടുത്തു. മാത്രമല്ല ചാറ്റ് വഴി…
Read Moreവന്‍ സുരക്ഷയില്‍ തിരുവാഭരണ ഘോഷയാത്ര ഇന്ന് പുറപ്പെടും
പത്തനംതിട്ട: മകരവിളക്ക് മഹോത്സവത്തിന് മണികണ്ഠന് ചാര്‍ത്താനുള്ള തിരുവാഭരണങ്ങളും വഹിച്ചുള്ള ഘോഷയാത്ര പന്തളത്ത് നിന്ന് ഇന്ന് പുറപ്പെടും. പരമ്പരാഗത തിരുവാഭരണ പാതയിലൂടെ ആയിരക്കണക്കിന് തീര്‍ത്ഥാടകരുടെ അകമ്പടിയില്‍ 14 ന് ഘോഷയാത്ര സന്നിധാനത്ത് എത്തും. ഇക്കുറി പോലീസ് പുറപ്പെടുവിച്ച സര്‍ക്കുലര്‍ പ്രകാരം യുവതീ പ്രവേശനത്തെ എതിര്‍ത്ത് നാമജപത്തില്‍ പങ്കെടുത്ത ഭക്തര്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള നീക്കങ്ങള്‍ ആശങ്കക്ക് ഇടയാക്കിയിട്ടുണ്ട്. പമ്പയിലും പരിസര പ്രദേശങ്ങളിലും പൊലീസ് വന്‍ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പുലര്‍ച്ചെ പന്തളം വലിയകോയിക്കല്‍ കൊട്ടാരത്തിലെ തിരുവാഭരണ മാളികയില്‍ നിന്നും തിരുവാഭരണങ്ങള്‍ വലിയകോയിക്കല്‍ ക്ഷേത്രത്തിലേക്ക് മാറ്റി. ഇവിടെ ഭക്തര്‍ക്ക് തിരുവാഭരണ…
Read More