ബെംഗളുരു റാപ്‌റ്റേഴ്‌സ് പ്രീമിയര്‍ ബാഡ്മിന്റണ്‍ ലീഗ് ചാമ്പ്യന്മാര്‍

ബെംഗളൂരു: ബെംഗളുരു റാപ്‌റ്റേഴ്‌സ് പ്രീമിയര്‍ ബാഡ്മിന്റണ്‍ ലീഗ് നാലാം സീസണില്‍ ചാമ്പ്യന്മാരായി. ഫൈനൽ മത്സരം വാശിയേറിയ പോരാട്ടത്തിനൊടുവിൽ 4-3 എന്ന മാര്‍ജിനിലായിരുന്നു ബെംഗളുരുവിന്റെ ജയം. കണ്ഠീരവ ഇന്‍ഡോര്‍ സ്‌റ്റേയത്തില്‍ നടന്ന മത്സരത്തില്‍ ഇന്ത്യന്‍ താരങ്ങളായ  കെ ശ്രീകാന്ത് ബെംഗളുരുവിനായും സമീര്‍ വര്‍മ മുംബൈയ്ക്കായും ജയം കണ്ടെത്തി. ആദ്യ നടന്ന മിക്‌സഡ് ഡബിള്‍സില്‍ ജയത്തോടെ തുടങ്ങിയത് മുംബൈ ആണ്. കിം ജങ്, പിയ ബെര്‍നാഡെറ്റ് സഖ്യം മാര്‍ക്കസ് എല്ലിസ് ലോറന്‍ സ്മിത്ത് സഖ്യത്തെ 15-8, 15-14 എന്നിങ്ങനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചു. രണ്ടാം മത്സരത്തില്‍ ശ്രീകാന്തിലൂടെ ബെംഗളുരു തിരിച്ചെത്തി. ആന്‍ഡേഴ്‌സ് ആന്റോന്‍സെനെ 15-7, 15-10…

Read More

സുരേഷ് ഗോപി മത്സരിച്ചേക്കും; മോഹന്‍ലാലിനെ രാജ്യസഭാംഗമാക്കണമെന്ന് ആവശ്യം

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി ചൊവ്വാഴ്ചയെത്തുന്നതോടെ സംസ്ഥാനത്ത് ബി.ജെ.പി.യുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഔദ്യോഗിക തുടക്കമാകും. പാർട്ടിക്കു പുറത്തുള്ള പ്രശസ്തരെ മത്സരിപ്പിക്കുന്ന കാര്യവും പരിഗണനയിലുണ്ട്. ശബരിമല യുവതീപ്രവേശത്തിൽ ബി.ജെ.പി.യും സംഘപരിവാർ സംഘടനകളും നടത്തിയ ഇടപെടലുകൾ മുൻനിർത്തിയാകും തിരഞ്ഞെടുപ്പ് പ്രവർത്തനം. നടൻ മോഹൻലാലിനെ സ്ഥാനാർഥിയാക്കണമെന്ന്‌ പാർട്ടിയിലൊരു വിഭാഗം താത്പര്യം പ്രകടിപ്പിച്ചെങ്കിലും സന്നദ്ധനല്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാൽ ബി.ജെ.പി. വീണ്ടും അധികാരത്തിലെത്തിയാൽ അദ്ദേഹത്തെ രാജ്യസഭാംഗമാക്കണമെന്നാണ് ഒരുവിഭാഗം ആവശ്യപ്പെടുന്നത്. നിലവിൽ എം.പി.യായ നടൻ സുരേഷ്‌ഗോപി, മുൻ ഡി.ജി.പി. ടി.പി. സെൻകുമാർ തുടങ്ങിയവർ മത്സരിക്കാനിടയുള്ളവരുടെ പട്ടികയിലുണ്ട്. തിരുവനന്തപുരത്ത് സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ള,…

Read More

ശ്രെദ്ധിക്കുക… കലാശിപാളയ കവർച്ചക്കാരുടെ വിഹാരമേഖല

ബെംഗളൂരു: നഗരത്തിലെ പ്രധാന വ്യാപാരമേഖലയായ കലാശിപാളയയിൽ നടക്കുന്ന കവർച്ചകൾ മലയാളികൾ ഉൾപ്പെടെയുള്ള യാത്രക്കാർക്കു വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. കത്തി കാണിച്ചു ഭീഷണിപ്പെടുത്തിയുമൊക്കെ ഇവിടെ നടക്കുന്ന കവർച്ചകൾ എണ്ണമറ്റതാണ്. തൊഴിൽ തേടിയും പഠനത്തിനും മറ്റും നഗരത്തിൽ ആദ്യമായി എത്തുന്നവരാണു കവർച്ചയ്ക്ക് ഇരയാകുന്നതിൽ ഏറെയും. വലിയതോതിൽ പരാതി ഉയരുന്ന സമയങ്ങളിൽ പട്രോളിങ്ങുമായി പൊലീസ് ഇവിടെ സജീവമാകാറുണ്ട്. കഴിഞ്ഞദിവസം കലാശിപാളയയിൽ ബസ് കാത്തുനിന്ന ഒരു മലയാളി യുവതിയുടെ ബാഗ് കൊള്ളയടിച്ചു. രാത്രി വൈകിയും അതിരാവിലെയും കലാശിപാളയ യാത്രയ്ക്കു സുരക്ഷിതമല്ലെന്ന കാലങ്ങളായുള്ള പരാതിക്കിടെയാണു പുതിയ സംഭവം. കാസര്‍കോട് കുറ്റിക്കോല്‍ സ്വദേശിനിയും ഐബിഎമ്മില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറുമായ ബി.ആര്‍ അക്ഷയയുടെ ലാപ്ടോപ്പും പണവും സര്‍ട്ടിഫിക്കറ്റുകളും…

Read More

എസ്ജെ പാർക്ക് റോഡിലെ ഓടയിൽ 3 ചോരക്കുഞ്ഞുങ്ങളുടെ മൃതദേഹം

ബെംഗളൂരു: 3 നവജാത ശിശുക്കളുടെ മൃതദേഹങ്ങൾ ടവലിൽ പൊതിഞ്ഞ് ഉപേക്ഷിച്ച നിലയിൽ എസ്ജെ പാർക്ക് റോഡിലെ ഓടയിൽ പ്രദേശവാസികളാണു കണ്ടെത്തിയത്. മറ്റു ജില്ലകളിൽ നിന്നെത്തിയ നിർമാണ തൊഴിലാളികൾ ഏറെയുള്ള സ്ഥലമായതിനാൽ, ഇവർ  ഉപേക്ഷിച്ചതാണോ എന്നു പരിശോധിച്ചു വരുന്നതായി പൊലീസ് പറഞ്ഞു. ദിവസമെത്താതെ പ്രസവിച്ചതിനാൽ  കുഞ്ഞുങ്ങൾ മരണമടഞ്ഞതാകാം ഉപേക്ഷിച്ചതിനു പിന്നിലെന്നും സംശയിക്കുന്നു. പോസ്റ്റ് മോർട്ടത്തിന് മൃതദേഹം വിക്ടോറിയ ആശുപത്രിയിൽ  കൊണ്ടുപോയി.

Read More

46,000 കോടി ‘കർഷകർക്കുള്ള ലോലിപോപ്’; മോദിയുടെ പരിഹാസത്തിന് പരിഹാരവുമായി കർണാടക സർക്കാർ.

ബെംഗളൂരു: കാർഷിക വായ്പ എഴുതിത്തള്ളലിനെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി രാഷ്ട്രീയ ആയുധമാക്കുമെന്ന് ഒരുമുഴം മുൻപേ കണ്ട്, പരിഹാരവുമായി കർണാടക സർക്കാർ. വായ്പ എഴുതിത്തള്ളാനുള്ള 46,000 കോടി രൂപ ഫെബ്രുവരി 8ന് അവതരിപ്പിക്കുന്ന ബജറ്റിൽ വകയിരുത്തുമെന്ന് മുഖ്യമന്ത്രി കുമാരസ്വാമി പറഞ്ഞു. കാർഷിക വായ്പ എഴുതിത്തള്ളാനുള്ള പ്രഖ്യാപനത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി ‘കർഷകർക്കുള്ള ലോലിപോപ്’ എന്ന വിളിച്ചു പരിഹസിച്ച പശ്ചാത്തലത്തിലാണ് നീക്കം. 4 ഘട്ടമായി വായ്പ എഴുതിത്തള്ളാനാണു സർക്കാർ നേരത്തേ പദ്ധതിയിട്ടിരുന്നത്. എന്നാൽ ബജറ്റിൽ ഈ തുക വകയിരുത്തുന്നതോടെ ഒറ്റഘട്ടമായി എഴുതിത്തള്ളാനാകും. സാമ്പത്തിക ഉത്തരവാദിത്തത്തിന്  ഒരു വെല്ലുവിളിയും ഉയർത്താതെയായിരിക്കും വായ്പ എഴുതിത്തള്ളലെന്നും പ്രഖ്യാപനം ലോലിപോപ്പല്ലെന്ന് ബിജെപി…

Read More

കര്‍ണാടകയില്‍ വന്‍ വജ്രനിക്ഷേപം കണ്ടെത്തി! ഇനി കെ.ജി.എഫ് സ്വര്‍ണത്തിന്റെ നാട് അല്ല,വജ്രത്തിന്റെ നാട്!

ബെംഗളൂരു: കോലാര്‍ സ്വര്‍ണ ഘനി വളരെ പ്രശസ്തമാണ് നിരവധി പതിറ്റാണ്ടുകള്‍  കോടിക്കണക്കിന് രൂപയ്ക്കു ഉള്ള സ്വര്‍ണം കുഴിച്ചെടുത്തതിന് ശേഷം 2001 ല്‍ ആണ് കെ ജി എഫിലെ സ്വര്‍ണ ഘനനം നിര്‍ത്തിവച്ചത്. എന്നാല്‍ വീണ്ടും കെ ജി എഫ് വാര്‍ത്തയില്‍ നിറയുകയാണ് ,സ്വര്‍ണത്തിന്റെ പേരില്‍ അല്ല വജ്രത്തിന്റെ പേരില്‍,അതെ കെ ജി എഫ് താലൂക്കിലെ പെദ്ദപ്പള്ളി എന്നാ ഗ്രാമത്തില്‍ 15-17 സര്‍വേ നമ്പരുകളില്‍ ഉള്ള സ്ഥലത്ത് ആണ് വന്‍ തോതില്‍ വജ്ര നിക്ഷേപം കണ്ടെത്തിയതായി റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ ഘനനവുമായി ബന്ധപ്പെട്ട വകുപ്പുകള്‍…

Read More

ഇനി ഊട്ടിയിലേക്ക് വേഗത്തിലെത്താം;കര്‍ണാടക ആര്‍ ടി സി സര്‍വീസ് നടത്തുന്നത് മേട്ടുപ്പാളയം വഴി;ലാഭം ഒന്നര മണിക്കൂര്‍.

ബെംഗളൂരു: ഇപ്പോള്‍ ഊട്ടിയിലേക്ക് പോകുന്ന വഴി മാറ്റിപ്പിടിക്കാന്‍ തയ്യാറായി കര്‍ണാടക ആര്‍ ടി സി.നിലവില്‍ ബന്ദിപ്പൂര്‍ വനത്തിലൂടെയാണ് ഊട്ടി സെര്‍വീസുകള്‍ കര്‍ണാടക ആര്‍ ടി സി നടത്തുന്നത്,എന്നാല്‍ രാത്രികളില്‍ 10 മണിമുതല്‍ രാവിലെ 6 മണിവരെ ബന്ദിപ്പൂര്‍ വനാതിര്‍ത്തിയില്‍ വാഹനങ്ങള്‍ക്ക് പ്രവേശന മില്ല,അത് കാരണം രാത്രി സര്‍വീസുകളെ ഇത് ബാധിക്കുന്നുണ്ട്. പകല്‍ സമയത്ത് ഈ റൂട്ടില്‍ എട്ടു മണിക്കൂര്‍ എടുക്കുന്നുണ്ട് രാത്രികളില്‍ എഴുമാനിക്കൂറും മാത്രമല്ല ഊട്ടിയിലേക്ക്  യാത്രചെയ്യാന്‍ കൂടുതല്‍ ആവശ്യക്കാര്‍ ഉണ്ടെങ്കിലും കൂടുതല്‍ പ്രത്യേക സര്‍വീസുകള്‍ നടത്താന്‍ കെ എസ് ആര്‍ ടി സിക്ക് കഴിയുന്നില്ല.…

Read More

മരിച്ചുപോയ പൊലീസ് ഉദ്യോഗസ്ഥനും സ്ഥലംമാറ്റം!!

ലഖ്നൗ: ഉത്തര്‍പ്രദേശിലെ പൊലീസ് ഉദ്യോഗസ്ഥരുടെ ട്രാന്‍സ്ഫര്‍ ലിസ്റ്റില്‍ ഇടം പടിച്ച് മരിച്ചുപോയ എസ്പിയും!! ഡെപ്യുട്ടി സൂപ്രണ്ടായിരുന്ന സത്യ നാരായണ്‍ സിംഗിന്‍റെ പേരാണ് ട്രാന്‍സ്ഫര്‍ ലിസ്റ്റില്‍ ഉണ്ടായിരുന്നത്. ഇദ്ദേഹം കഴിഞ്ഞ മാസമാണ് അന്തരിച്ചത്‌. അതേസമയം, തെറ്റ് സംഭവിച്ചത് മനസ്സിലാക്കിയ ഡിജിപി ഒ പി സിംഗ് ക്ഷമാപണം നടത്തി. ഇത്തരം അബദ്ധങ്ങള്‍ ക്ഷമിക്കാന്‍ കഴിയില്ലെന്നും കര്‍ശന നടപടിയെടുക്കുമെന്നും ഡിജിപി ട്വിറ്ററിലൂടെ അറിയിച്ചു. വെള്ളിയാഴ്ചയാണ്  ട്രാന്‍സ്ഫര്‍ ഓര്‍ഡര്‍ പുറത്തിറങ്ങിയത്.

Read More

മൂന്നാറില്‍ കഠിനമായ തണുപ്പ് തുടരുന്നു; സന്ദര്‍ശകരുടെ പ്രവാഹവും…

മൂന്നാർ: മൂന്നാര്‍ എസ്റ്റേറ്റ് മേഖലയില്‍ താപനില മൈനസ് ഡിഗ്രിയില്‍ നിന്നും ഒരു ഡിഗ്രിയിലെത്തി നില്‍ക്കുന്നുവെങ്കിലും തണുപ്പ് അതികഠിനമാണ്. മൂന്നാറിന്റെ സമീപകാല ചരിത്രത്തില്‍ ആദ്യമായാണിങ്ങനെ. പുല്‍മൈതാനികള്‍ മഞ്ഞുകണങ്ങള്‍ വീണ് പരവതാനി വിരിച്ച നിലയിലാണ്. തണുപ്പ് ആസ്വദിക്കാന്‍ സന്ദര്‍ശകരുടെ പ്രവാഹമാണ്. 6000 മുതല്‍ 10,000 വരെ സന്ദര്‍ശകരെത്തുന്നതായാണ് കണക്ക്.

Read More

മേരി കോം ലോക ബോക്സിങ് റാങ്കിങ്ങില്‍ ഒന്നാമത്

ഇന്ത്യയുടെ മേരി കോം ലോക ബോക്സിങ് റാങ്കിങ്ങില്‍ ഒന്നാമത്. 48 കിലോഗ്രാം വിഭാഗത്തിലാണ് മേരി കോം ഒന്നാം സ്ഥാനം നേടിയത്. ഇന്റര്‍നാഷണില്‍ ബോക്‌സിങ് അസോസിയേഷന്റെ ഏറ്റവും പുതിയ റാങ്കിങ്ങിലാണ് മേരി കോം ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. മുപ്പത്തിയാറുകാരിയും മൂന്നു കുട്ടികളുടെ അമ്മയുംകൂടിയായ മേരി 1700 പോയന്റുമായാണ് ഇപ്പോള്‍ ഒന്നാം റാങ്കിലെത്തിയിരിക്കുന്നത്. 2020ലെ ടോക്കിയോ ഒളിമ്ബിക്‌സിലേക്ക് മത്സരിക്കുന്നതിന്റെ ഭാഗമായി താരം 51 കിലോഗ്രാമിലേക്ക് മാറും. ദില്ലിയില്‍ അടുത്തിടെ സമാപിച്ച ലോക ചാമ്ബ്യന്‍ഷിപ്പില്‍ മേരി കോം സ്വര്‍ണം നേടിയിരുന്നു. ആറ് ലോക ചാമ്ബ്യന്‍ഷിപ്പുകളില്‍ സ്വര്‍ണം നേടിയ ഏക താരമെന്ന ബഹുമതിയും മേരി കോം…

Read More
Click Here to Follow Us