കര്‍ണാടകയില്‍ വന്‍ വജ്രനിക്ഷേപം കണ്ടെത്തി! ഇനി കെ.ജി.എഫ് സ്വര്‍ണത്തിന്റെ നാട് അല്ല,വജ്രത്തിന്റെ നാട്!

ബെംഗളൂരു: കോലാര്‍ സ്വര്‍ണ ഘനി വളരെ പ്രശസ്തമാണ് നിരവധി പതിറ്റാണ്ടുകള്‍  കോടിക്കണക്കിന് രൂപയ്ക്കു ഉള്ള സ്വര്‍ണം കുഴിച്ചെടുത്തതിന് ശേഷം 2001 ല്‍ ആണ് കെ ജി എഫിലെ സ്വര്‍ണ ഘനനം നിര്‍ത്തിവച്ചത്.

എന്നാല്‍ വീണ്ടും കെ ജി എഫ് വാര്‍ത്തയില്‍ നിറയുകയാണ് ,സ്വര്‍ണത്തിന്റെ പേരില്‍ അല്ല വജ്രത്തിന്റെ പേരില്‍,അതെ കെ ജി എഫ് താലൂക്കിലെ പെദ്ദപ്പള്ളി എന്നാ ഗ്രാമത്തില്‍ 15-17 സര്‍വേ നമ്പരുകളില്‍ ഉള്ള സ്ഥലത്ത് ആണ് വന്‍ തോതില്‍ വജ്ര നിക്ഷേപം കണ്ടെത്തിയതായി റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്നത്.

കേന്ദ്ര സര്‍ക്കാരിന്റെ ഘനനവുമായി ബന്ധപ്പെട്ട വകുപ്പുകള്‍ ആണ് ഈ വാര്‍ത്ത‍ സ്ഥിരീകരിച്ചത്.കഴിഞ്ഞ ഇരുപത് വര്‍ഷത്തോളമായി ഇവിടെ കേന്ദ്ര എജെന്സികള്‍ പരിശോധന നടത്തിവരുന്നുണ്ട്.ഏകദേശം ആറു മാസം മുന്‍പ് ഈ സ്ഥലത്തിന്റെ ഉടമ ഇവിടെ ലേഔട്ട്‌ ഉണ്ടാക്കാന്‍ ഉള്ള ശ്രമങ്ങള്‍ക്ക് തുടങ്ങിയപ്പോള്‍ ആണ് സര്‍ക്കാര്‍ ഈ വിവരം അദ്ധേഹത്തെ അറിയിക്കുകയും സ്ഥലം ഏറ്റെടുക്കുകയും ചെയ്തത്.

  ഹൃദയാഘാതത്തെ തുടർന്ന് കന്നഡ നടനും നിർമാതാവുമായ ദിലീപ് രാജ് അന്തരിച്ചു

കോലാര്‍ എന്നാ കര്‍ണാടകയിലെ നഗരത്തില്‍ നിന്നും ഏകദേശം 30 കിലോ മീറ്റെരും ബെംഗളൂരുവില്‍ നിന്ന് നൂറു കിലോമീറ്റെറും ദൂരം ഉണ്ട് കെ ജി എഫിലേക്ക്.ഏകദേശം നൂറു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആരംഭിച്ച ഘനനം പൂര്‍ണമായും നിര്‍ത്തി വച്ചത് 2001ല്‍ ലഭ്യമാകുന്ന സ്വര്‍ണതിന്റെ അളവ് വളരെ കുറഞ്ഞതോടെ ആണ്.

അതോടു കൂടി ഭാരത് ഗോള്‍ഡ്‌ മൈന്‍സ് ലിമിറ്റെഡുമായി ബന്ധപ്പെട്ട് ജീവിച്ചിരുന്ന നല്ലൊരു വിഭാഗം തൊഴിലാളികളുടെയും ജീവിതം ദുരിത പൂര്‍ണമായി,പലരും ബെംഗളൂരുവില്‍ വന്നു ജോലി നോക്കേണ്ടതായി വന്നു,എന്നാല്‍ കെ ജി എഫിന് സമീപം വജ്രഘനി കണ്ടെത്തിയതോടെ തദ്ദേശീയര്‍ വീണ്ടും സന്തോഷത്തിലാണ്.

  ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ഗര്‍ഭിണിയായ യുവതി വെന്തുമരിച്ചു

(കെ ജി എഫ് ലെ കഥ പറയുന്ന അതെ പേരില്‍ ഉള്ള ഒരു കന്നഡ സിനിമ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്നുണ്ട്,ബംഗാര്‍പെട്ട് എന്നാ റെയില്‍വേ സ്റ്റേഷന് പേര് വന്നതും കെ ജി എഫില്‍ നിന്നാണ്,ബംഗാര -സ്വര്‍ണം എന്നാണ് അര്‍ഥം)

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു വിമാനത്താവളത്തിൽ റെക്കോർഡ് ചൂട്: പത്തു വർഷത്തിനിടയിലെ ഉയർന്ന താപനിലയിൽ മൂന്നാമത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us