ഇനി ഊട്ടിയിലേക്ക് വേഗത്തിലെത്താം;കര്‍ണാടക ആര്‍ ടി സി സര്‍വീസ് നടത്തുന്നത് മേട്ടുപ്പാളയം വഴി;ലാഭം ഒന്നര മണിക്കൂര്‍.

ബെംഗളൂരു: ഇപ്പോള്‍ ഊട്ടിയിലേക്ക് പോകുന്ന വഴി മാറ്റിപ്പിടിക്കാന്‍ തയ്യാറായി കര്‍ണാടക ആര്‍ ടി സി.നിലവില്‍ ബന്ദിപ്പൂര്‍ വനത്തിലൂടെയാണ് ഊട്ടി സെര്‍വീസുകള്‍ കര്‍ണാടക ആര്‍ ടി സി നടത്തുന്നത്,എന്നാല്‍ രാത്രികളില്‍ 10 മണിമുതല്‍ രാവിലെ 6 മണിവരെ ബന്ദിപ്പൂര്‍ വനാതിര്‍ത്തിയില്‍ വാഹനങ്ങള്‍ക്ക് പ്രവേശന മില്ല,അത് കാരണം രാത്രി സര്‍വീസുകളെ ഇത് ബാധിക്കുന്നുണ്ട്.

പകല്‍ സമയത്ത് ഈ റൂട്ടില്‍ എട്ടു മണിക്കൂര്‍ എടുക്കുന്നുണ്ട് രാത്രികളില്‍ എഴുമാനിക്കൂറും മാത്രമല്ല ഊട്ടിയിലേക്ക്  യാത്രചെയ്യാന്‍ കൂടുതല്‍ ആവശ്യക്കാര്‍ ഉണ്ടെങ്കിലും കൂടുതല്‍ പ്രത്യേക സര്‍വീസുകള്‍ നടത്താന്‍ കെ എസ് ആര്‍ ടി സിക്ക് കഴിയുന്നില്ല.

  അനിമേഷൻ ലോകത്തെ വിസ്മയിപ്പിച്ച് ബെംഗളൂരു 'പാക്സ്' അനിമേഷൻ കാർണിവൽ; കോസ്‌പ്ലേയും ജാപ്പനീസ് സംസ്കാരവും ജനശ്രദ്ധ ആകർഷിക്കുന്നു

എന്നാല്‍ മേട്ടുപ്പാളയം റൂട്ടിലൂടെ യാത്ര തുടങ്ങുമ്പോള്‍ പകല്‍ എഴു മണിക്കൂര്‍ ആയും രാത്രികളില്‍ ആറു മണിക്കൂര്‍ ആയും യാത്ര യുടെ സമയം മാറ്റാന്‍ കഴിയും എന്നാണ് കെ എസ് ആര്‍ ടി സി കരുതുന്നത്.

  ബെംഗളൂരു എന്നെ ചതിച്ചു'; പൊട്ടിക്കരഞ്ഞ് നടി പരുൾ ഗുലാത്തിയുടെ ഇൻസ്റ്റാഗ്രാം വീഡിയോ

തമിഴ്നാടിന്റെ പെര്‍മിറ്റ്‌ എടുക്കുന്നത് അടക്കം ഉള്ള നടപടികള്‍ ഉടന്‍ തന്നെ എടുക്കും എന്നാണ് അധികൃതര്‍ അറിയിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് വ്യാപക വൈദ്യുതി മുടക്കം
[masterslider id="10"]

Related posts