46,000 കോടി ‘കർഷകർക്കുള്ള ലോലിപോപ്’; മോദിയുടെ പരിഹാസത്തിന് പരിഹാരവുമായി കർണാടക സർക്കാർ.

ബെംഗളൂരു: കാർഷിക വായ്പ എഴുതിത്തള്ളലിനെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി രാഷ്ട്രീയ ആയുധമാക്കുമെന്ന് ഒരുമുഴം മുൻപേ കണ്ട്, പരിഹാരവുമായി കർണാടക സർക്കാർ. വായ്പ എഴുതിത്തള്ളാനുള്ള 46,000 കോടി രൂപ ഫെബ്രുവരി 8ന് അവതരിപ്പിക്കുന്ന ബജറ്റിൽ വകയിരുത്തുമെന്ന് മുഖ്യമന്ത്രി കുമാരസ്വാമി പറഞ്ഞു.

കാർഷിക വായ്പ എഴുതിത്തള്ളാനുള്ള പ്രഖ്യാപനത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി ‘കർഷകർക്കുള്ള ലോലിപോപ്’ എന്ന വിളിച്ചു പരിഹസിച്ച പശ്ചാത്തലത്തിലാണ് നീക്കം. 4 ഘട്ടമായി വായ്പ എഴുതിത്തള്ളാനാണു സർക്കാർ നേരത്തേ പദ്ധതിയിട്ടിരുന്നത്. എന്നാൽ ബജറ്റിൽ ഈ തുക വകയിരുത്തുന്നതോടെ ഒറ്റഘട്ടമായി എഴുതിത്തള്ളാനാകും.

  അടുത്ത പണി വാഹനം വഴിയിലുപേക്ഷിച്ച് പോയവർക്ക്; ജൂലൈ 10 മുതൽ മാറ്റും; ബെംഗളൂരുവിൽ നടപടി കടുപ്പിച്ച് അധികൃതർ

സാമ്പത്തിക ഉത്തരവാദിത്തത്തിന്  ഒരു വെല്ലുവിളിയും ഉയർത്താതെയായിരിക്കും വായ്പ എഴുതിത്തള്ളലെന്നും പ്രഖ്യാപനം ലോലിപോപ്പല്ലെന്ന് ബിജെപി നേതാക്കൾക്ക് ഇതോടെ ബോധ്യമാകുമെന്നും കുമാരസ്വാമി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മദ്യലഹരിയിൽ യുവതി പോലീസിനെ ആക്രമിച്ചു; കൂടെ അസഭ്യവർഷവും; വനിതാ പി.എസ്.ഐയ്ക്ക് മർദ്ദനം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts