പ്രശസ്ത സംവിധായകൻ ലെനിൻ രാജേന്ദ്രൻ അന്തരിച്ചു.

ചെന്നൈ: പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തും ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനുമായ ലെനിന്‍ രാജേന്ദ്രന്‍ അന്തരിച്ചു. 67 വയസായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് മരണം. രണ്ടാഴ്ച മുമ്പ് കരള്‍ മാറ്റിവയ്ക്കല്‍ ചികിത്സയ്ക്ക വിധേയനായിരുന്നു. ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബം. മരണ സമയത്ത് കുടുംബാഗങ്ങള്‍ അടുത്തുണ്ടായിരുന്നു. ഭാര്യ:ഡോ.രമണി , മക്കൾ:പാർവതി, ഗൗതമൻ. 1981ല്‍ വേനല്‍ എന്ന സിനിമയിലൂടെയാണ് ലെനിന്‍ രാജേന്ദ്രന്‍ മലയാള സിനിമാ രംഗത്തേക്ക് കാല്‍വയ്ക്കുന്നത്. എണ്‍പതുകളുടെ തുടക്കത്തില്‍ മലയാള സിനിമയിലെ നവസിനിമയുടെ വക്താക്കളിലൊരാളായി ലെനിന്‍ രാജേന്ദ്രന്‍ ശ്രദ്ധേയനായി. വേനൽ, ചില്ല്, പ്രേം നസീറിനെ കാണ്മാനില്ല, മീനമാസത്തിലെ…

Read More

പ്രിയ വാര്യരുടെ മായജാലത്തിന് ആരാധകരേറെ!!

മുംബൈ: ഒമര്‍ ലുലു സംവിധാനം ചെയ്ത ചിത്രം ഒരു അഡാര്‍ ലൗവിലെ മാണിക്യ മലരായ പൂവി എന്ന ഗാനത്തിലൂടെ ലോകപ്രശസ്തയായ താരമാണ് മലയാളികളുടെ പ്രയപ്പെട്ട പ്രിയ പ്രകാശ് വാര്യര്‍. ചിത്രത്തിലെ ഒരു ഗാന രംഗത്തില്‍ കണ്ണുകള്‍ കൊണ്ട് പ്രിയ തീര്‍ത്ത മായജാലം ഈ നടിയെ പ്രശസ്തിയുടെ കൊടുമുടിയില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍ മലയാളത്തിന് പുറമേ ബോളിവുഡില്‍നിന്നും പ്രിയയ്ക്ക് ഓഫറുകള്‍ എത്തിക്കൊണ്ടിരിക്കുകയാണ്. ‘ശ്രീദേവി ബംഗ്ലാവ്’ എന്ന ബിഗ് ബജറ്റ് ചിത്രത്തിലാണ് പ്രിയ നായികയാവുന്നത്. 70 കോടി രൂപ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. മലയാളിയായ പ്രശാന്ത് മാമ്പുള്ളി സംവിധാനം…

Read More

ബെംഗളുരു റാപ്‌റ്റേഴ്‌സ് പ്രീമിയര്‍ ബാഡ്മിന്റണ്‍ ലീഗ് ചാമ്പ്യന്മാര്‍

ബെംഗളൂരു: ബെംഗളുരു റാപ്‌റ്റേഴ്‌സ് പ്രീമിയര്‍ ബാഡ്മിന്റണ്‍ ലീഗ് നാലാം സീസണില്‍ ചാമ്പ്യന്മാരായി. ഫൈനൽ മത്സരം വാശിയേറിയ പോരാട്ടത്തിനൊടുവിൽ 4-3 എന്ന മാര്‍ജിനിലായിരുന്നു ബെംഗളുരുവിന്റെ ജയം. കണ്ഠീരവ ഇന്‍ഡോര്‍ സ്‌റ്റേയത്തില്‍ നടന്ന മത്സരത്തില്‍ ഇന്ത്യന്‍ താരങ്ങളായ  കെ ശ്രീകാന്ത് ബെംഗളുരുവിനായും സമീര്‍ വര്‍മ മുംബൈയ്ക്കായും ജയം കണ്ടെത്തി. ആദ്യ നടന്ന മിക്‌സഡ് ഡബിള്‍സില്‍ ജയത്തോടെ തുടങ്ങിയത് മുംബൈ ആണ്. കിം ജങ്, പിയ ബെര്‍നാഡെറ്റ് സഖ്യം മാര്‍ക്കസ് എല്ലിസ് ലോറന്‍ സ്മിത്ത് സഖ്യത്തെ 15-8, 15-14 എന്നിങ്ങനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചു. രണ്ടാം മത്സരത്തില്‍ ശ്രീകാന്തിലൂടെ ബെംഗളുരു തിരിച്ചെത്തി. ആന്‍ഡേഴ്‌സ് ആന്റോന്‍സെനെ 15-7, 15-10…

Read More

സുരേഷ് ഗോപി മത്സരിച്ചേക്കും; മോഹന്‍ലാലിനെ രാജ്യസഭാംഗമാക്കണമെന്ന് ആവശ്യം

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി ചൊവ്വാഴ്ചയെത്തുന്നതോടെ സംസ്ഥാനത്ത് ബി.ജെ.പി.യുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഔദ്യോഗിക തുടക്കമാകും. പാർട്ടിക്കു പുറത്തുള്ള പ്രശസ്തരെ മത്സരിപ്പിക്കുന്ന കാര്യവും പരിഗണനയിലുണ്ട്. ശബരിമല യുവതീപ്രവേശത്തിൽ ബി.ജെ.പി.യും സംഘപരിവാർ സംഘടനകളും നടത്തിയ ഇടപെടലുകൾ മുൻനിർത്തിയാകും തിരഞ്ഞെടുപ്പ് പ്രവർത്തനം. നടൻ മോഹൻലാലിനെ സ്ഥാനാർഥിയാക്കണമെന്ന്‌ പാർട്ടിയിലൊരു വിഭാഗം താത്പര്യം പ്രകടിപ്പിച്ചെങ്കിലും സന്നദ്ധനല്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാൽ ബി.ജെ.പി. വീണ്ടും അധികാരത്തിലെത്തിയാൽ അദ്ദേഹത്തെ രാജ്യസഭാംഗമാക്കണമെന്നാണ് ഒരുവിഭാഗം ആവശ്യപ്പെടുന്നത്. നിലവിൽ എം.പി.യായ നടൻ സുരേഷ്‌ഗോപി, മുൻ ഡി.ജി.പി. ടി.പി. സെൻകുമാർ തുടങ്ങിയവർ മത്സരിക്കാനിടയുള്ളവരുടെ പട്ടികയിലുണ്ട്. തിരുവനന്തപുരത്ത് സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ള,…

Read More

ശ്രെദ്ധിക്കുക… കലാശിപാളയ കവർച്ചക്കാരുടെ വിഹാരമേഖല

ബെംഗളൂരു: നഗരത്തിലെ പ്രധാന വ്യാപാരമേഖലയായ കലാശിപാളയയിൽ നടക്കുന്ന കവർച്ചകൾ മലയാളികൾ ഉൾപ്പെടെയുള്ള യാത്രക്കാർക്കു വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. കത്തി കാണിച്ചു ഭീഷണിപ്പെടുത്തിയുമൊക്കെ ഇവിടെ നടക്കുന്ന കവർച്ചകൾ എണ്ണമറ്റതാണ്. തൊഴിൽ തേടിയും പഠനത്തിനും മറ്റും നഗരത്തിൽ ആദ്യമായി എത്തുന്നവരാണു കവർച്ചയ്ക്ക് ഇരയാകുന്നതിൽ ഏറെയും. വലിയതോതിൽ പരാതി ഉയരുന്ന സമയങ്ങളിൽ പട്രോളിങ്ങുമായി പൊലീസ് ഇവിടെ സജീവമാകാറുണ്ട്. കഴിഞ്ഞദിവസം കലാശിപാളയയിൽ ബസ് കാത്തുനിന്ന ഒരു മലയാളി യുവതിയുടെ ബാഗ് കൊള്ളയടിച്ചു. രാത്രി വൈകിയും അതിരാവിലെയും കലാശിപാളയ യാത്രയ്ക്കു സുരക്ഷിതമല്ലെന്ന കാലങ്ങളായുള്ള പരാതിക്കിടെയാണു പുതിയ സംഭവം. കാസര്‍കോട് കുറ്റിക്കോല്‍ സ്വദേശിനിയും ഐബിഎമ്മില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറുമായ ബി.ആര്‍ അക്ഷയയുടെ ലാപ്ടോപ്പും പണവും സര്‍ട്ടിഫിക്കറ്റുകളും…

Read More

എസ്ജെ പാർക്ക് റോഡിലെ ഓടയിൽ 3 ചോരക്കുഞ്ഞുങ്ങളുടെ മൃതദേഹം

ബെംഗളൂരു: 3 നവജാത ശിശുക്കളുടെ മൃതദേഹങ്ങൾ ടവലിൽ പൊതിഞ്ഞ് ഉപേക്ഷിച്ച നിലയിൽ എസ്ജെ പാർക്ക് റോഡിലെ ഓടയിൽ പ്രദേശവാസികളാണു കണ്ടെത്തിയത്. മറ്റു ജില്ലകളിൽ നിന്നെത്തിയ നിർമാണ തൊഴിലാളികൾ ഏറെയുള്ള സ്ഥലമായതിനാൽ, ഇവർ  ഉപേക്ഷിച്ചതാണോ എന്നു പരിശോധിച്ചു വരുന്നതായി പൊലീസ് പറഞ്ഞു. ദിവസമെത്താതെ പ്രസവിച്ചതിനാൽ  കുഞ്ഞുങ്ങൾ മരണമടഞ്ഞതാകാം ഉപേക്ഷിച്ചതിനു പിന്നിലെന്നും സംശയിക്കുന്നു. പോസ്റ്റ് മോർട്ടത്തിന് മൃതദേഹം വിക്ടോറിയ ആശുപത്രിയിൽ  കൊണ്ടുപോയി.

Read More

46,000 കോടി ‘കർഷകർക്കുള്ള ലോലിപോപ്’; മോദിയുടെ പരിഹാസത്തിന് പരിഹാരവുമായി കർണാടക സർക്കാർ.

ബെംഗളൂരു: കാർഷിക വായ്പ എഴുതിത്തള്ളലിനെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി രാഷ്ട്രീയ ആയുധമാക്കുമെന്ന് ഒരുമുഴം മുൻപേ കണ്ട്, പരിഹാരവുമായി കർണാടക സർക്കാർ. വായ്പ എഴുതിത്തള്ളാനുള്ള 46,000 കോടി രൂപ ഫെബ്രുവരി 8ന് അവതരിപ്പിക്കുന്ന ബജറ്റിൽ വകയിരുത്തുമെന്ന് മുഖ്യമന്ത്രി കുമാരസ്വാമി പറഞ്ഞു. കാർഷിക വായ്പ എഴുതിത്തള്ളാനുള്ള പ്രഖ്യാപനത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി ‘കർഷകർക്കുള്ള ലോലിപോപ്’ എന്ന വിളിച്ചു പരിഹസിച്ച പശ്ചാത്തലത്തിലാണ് നീക്കം. 4 ഘട്ടമായി വായ്പ എഴുതിത്തള്ളാനാണു സർക്കാർ നേരത്തേ പദ്ധതിയിട്ടിരുന്നത്. എന്നാൽ ബജറ്റിൽ ഈ തുക വകയിരുത്തുന്നതോടെ ഒറ്റഘട്ടമായി എഴുതിത്തള്ളാനാകും. സാമ്പത്തിക ഉത്തരവാദിത്തത്തിന്  ഒരു വെല്ലുവിളിയും ഉയർത്താതെയായിരിക്കും വായ്പ എഴുതിത്തള്ളലെന്നും പ്രഖ്യാപനം ലോലിപോപ്പല്ലെന്ന് ബിജെപി…

Read More
Click Here to Follow Us