പ്രിയ വാര്യരുടെ മായജാലത്തിന് ആരാധകരേറെ!!

മുംബൈ: ഒമര്‍ ലുലു സംവിധാനം ചെയ്ത ചിത്രം ഒരു അഡാര്‍ ലൗവിലെ മാണിക്യ മലരായ പൂവി എന്ന ഗാനത്തിലൂടെ ലോകപ്രശസ്തയായ താരമാണ് മലയാളികളുടെ പ്രയപ്പെട്ട പ്രിയ പ്രകാശ് വാര്യര്‍.

ചിത്രത്തിലെ ഒരു ഗാന രംഗത്തില്‍ കണ്ണുകള്‍ കൊണ്ട് പ്രിയ തീര്‍ത്ത മായജാലം ഈ നടിയെ പ്രശസ്തിയുടെ കൊടുമുടിയില്‍ എത്തിക്കുകയായിരുന്നു.

എന്നാല്‍ മലയാളത്തിന് പുറമേ ബോളിവുഡില്‍നിന്നും പ്രിയയ്ക്ക് ഓഫറുകള്‍ എത്തിക്കൊണ്ടിരിക്കുകയാണ്. ‘ശ്രീദേവി ബംഗ്ലാവ്’ എന്ന ബിഗ് ബജറ്റ് ചിത്രത്തിലാണ് പ്രിയ നായികയാവുന്നത്. 70 കോടി രൂപ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. മലയാളിയായ പ്രശാന്ത് മാമ്പുള്ളി സംവിധാനം ചെയ്യുന്ന ചിത്രം പൂര്‍ണമായും യുകെയിലാണ് ചിത്രീകരിക്കുന്നത്.

  രൺവീർ സിങ്ങിന് സിനിമാ സംഘടനകളുടെ വിലക്ക്; 45 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഫർഹാൻ അക്തർ

എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത് ബോളിവുഡ് നടന്‍ വിക്കി കൗശലിനൊപ്പമുള്ള വീഡിയോയാണ്. പ്രിയയുടെ ഗാന രംഗത്തിലെ ഒരു ഭാഗം വിക്കി അഭിനയിക്കുമ്പോള്‍ പ്രിയയുടെ സന്തോഷ പ്രകടനം… അതാണ് വീഡിയോയുടെ ആകര്‍ഷണം.

വിക്കി കൗശലിനൊപ്പമുള്ള വീഡിയോയ്ക്ക് ‘അത്രയും മാധുര്യമുളളയാള്‍’ എന്ന അടിക്കുറിപ്പാണ് പ്രിയ നല്‍കിയിരിക്കുന്നത്. ‘നിങ്ങളെ കണ്ടതില്‍ വളരെ സന്തോഷം,’ എന്ന് വിക്കിയും കമന്‍റ് ചെയ്തിട്ടുണ്ട്.

  ഇന്ത്യക്കാരെ കാത്തിരിപ്പിച്ച 'ധുരന്ധർ 2' ഒടുവിൽ ഒടിടിയിലേക്ക്; റിലീസ് തീയതി പുറത്ത്

പ്രശസ്ത ബോളിവുഡ് സംവിധായകനായ ശ്യാം കൗശലിന്‍റെ മകനാണ് വിക്കി കൗശല്‍. രാസി, സഞ്ജു, തുടങ്ങിയ ചിത്രങ്ങളില്‍ വളരെ ശ്രദ്ധേയമായ പ്രകടനമായിരുന്നു വിക്കി കൗശലിന്‍റെത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  രണ്ടാം ദിനവും ആഗോള ബോക്സ് ഓഫീസിനെ ഞെട്ടിച്ച് 'ജോര്‍ജുകുട്ടി'; 100 കോടി നാഴികക്കല്ല് പിന്നിടാന്‍ വെറും 3 ദിവസം!
[masterslider id="10"]

Related posts