ടിക്കറ്റില്ലാതെ ബിസിനസ് ക്ലാസ്സില്‍ ലണ്ടനിലേക്ക് ഒരു യാത്ര!!

സിംഗപ്പൂർ‍: ടിക്കറ്റില്ലാതെ എങ്ങിനെയാണ് വിമാനയാത്ര സാധ്യമാവുക? പാസ്പോര്‍ട്ടില്ലാതെ എങ്ങിനെ അന്താരാഷ്ട്ര യാത്ര നടത്തുവാന്‍ സാധിക്കും? ശരിയാണ് അന്താരാഷ്ട്ര വിമാനയാത്രയ്ക്ക് ടിക്കറ്റ് മാത്രമല്ല പാസ്പോര്‍ട്ടും ആവശ്യം തന്നെ… എന്നാല്‍ ഇവിടെ ഒരു “യാത്രക്കാരന്‍” ഇത് രണ്ടുമില്ലാതെയാണ് വിമാനത്തില്‍ കയറികൂടിയത്… ഈ യാത്രക്കാരനും മോശക്കാരനായിരുന്നില്ല.. യാത്രാ ചെയ്യാന്‍ തിരഞ്ഞെടുത്തത് ബിസിനസ് ക്ലാസ്സ് തന്നെ… സിംഗപ്പൂരില്‍നിന്ന് ലണ്ടനിലേക്ക് പോകുകയായിരുന്ന സിംഗപ്പൂർ എയര്‍ലൈന്‍സിന്‍റെ വിമാനത്തില്‍ ജനുവരി 7നായിരുന്നു സംഭവം. വിമാനത്താവളത്തില്‍നിന്ന് വിമാനം പുറപ്പെട്ട് 12 മണിക്കൂര്‍ കഴിഞ്ഞാണ് രസകരമായി ആ കാഴ്ച യാത്രക്കാര്‍ കാണാനിടയായത്. ടിക്കറ്റ് എടുത്ത് അവരവരുടെ സീറ്റുകളില്‍…

Read More

മുനമ്പം മനുഷ്യക്കടത്ത്: സംഘം പോയത് ഓസ്‌ട്രേലിയയിലേയ്ക്ക്

കൊച്ചി: മുനമ്പം വഴിയുളള രാജ്യാന്തര മനുഷ്യക്കടത്തിന്‍റെ കൂടുതൽ വിവരങ്ങൾ പുറത്ത് വരുന്നു. ഓസ്ട്രേലിയയുടെ നിയന്ത്രണത്തിലുളള ക്രിസ്തുമസ് ദ്വീപിലേക്കാണ് ഇവർ പുറപ്പെട്ടതെന്നാണ് വിവരം. കൊച്ചി വഴി മുമ്പും മനുഷ്യക്കടത്ത് നടത്തിയവർ തന്നെയാണ് ഇപ്പോഴത്തെ ഈ രാജ്യാന്തര കുടിയേറ്റ ശ്രമത്തിന് പിന്നിലുമെന്നാണ് വിവരം ലഭിച്ചിരിക്കുന്നത്. രണ്ടുദിവസം മുമ്പാണ് 42 പേരടങ്ങുന്ന സംഘം കൊച്ചി തീരത്തുനിന്ന് മൽസ്യബന്ധനബോട്ടിൽ പുറപ്പെട്ടത്. മുനമ്പത്തുനിന്നും കൊടുങ്ങല്ലൂരിൽ നിന്നും ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ബാഗുകളാണ് മനുഷ്യക്കടത്തിനെപ്പറ്റിയുള്ള സൂചന നൽകിയത്. ഓസ്ട്രേലിയയിൽ നിന്ന് 1538 നോട്ടിക്കൽ മൈൽ അകലെയുളള ക്രിസ്തുമസ് ദ്വീപിലേക്കാണ് ഇവർ പോയെതെന്നാണ് പൊലീസ്…

Read More

പാർക്കിംഗ് പ്രശ്നങ്ങൾക്ക് പരിഹാരം; നഗരത്തിൽ ബിബിഎംപി കൂടുതൽ മൾട്ടി ലെവൽ പാർക്കിങ് കേന്ദ്രങ്ങൾ സ്ഥാപിക്കുന്നു.

ബെംഗളൂരു: ബെംഗളൂരു നഗരത്തിലെ നിലവിലെ പാർക്കിങ് പ്രശ്നം പരിഹരിക്കാൻ കൂടുതൽ മൾട്ടി ലെവൽ പാർക്കിങ് കേന്ദ്രങ്ങൾ സ്ഥാപിക്കാനുള്ള നടപടികളുമായി ബിബിഎംപി. ബസവനഗുഡി ഗാന്ധിബസാർ, ശിവാജിനഗർ, റസൽ മാർക്കറ്റ്, റേസ് കോഴ്സ് റോഡ്, മല്ലേശ്വരം എന്നിവിടങ്ങളിലാണിവ വരുന്നത്.  ഫ്രീഡം പാർക്കിലെ പാർക്കിങ് കേന്ദ്രത്തിന്റെ നിർമാണം രണ്ടു മാസത്തിനുള്ളിൽ പൂർത്തിയാകും. റോഡരികിലെ സൗജന്യ പാർക്കിങ് പൂർണമായും അവസാനിപ്പിച്ച് പണം കൊടുത്ത് ഉപയോഗിക്കാവുന്ന പാർക്കിങ് കേന്ദ്രങ്ങൾ മാത്രമാക്കാനാണ് ബിബിഎംപി ലക്ഷ്യമിടുന്നത്.  ഇതോടെ, സ്വകാര്യ വാഹനങ്ങളുടെ ഉപയോഗം കുറയുമെന്നും പൊതുഗതാഗത സംവിധാനങ്ങൾ കൂടുതലായി ഉപയോഗപ്പെടുത്തുമെന്നുമാണ് പ്രതീക്ഷ.

Read More

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തില്‍

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തും. കൊല്ലം ബൈപ്പാസിന്റെയും ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വദേശി ദര്‍ശന്‍ പദ്ധതിയുടെയും ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വ്വഹിക്കും. കൊല്ലത്ത് ബിജെപിയുടെ പൊതുസമ്മേളനത്തിലും മോദി സംസാരിക്കും. വൈകുന്നേരം നാലിന് തിരുവനന്തപുരം എയർ ഫോഴ്സ് ടെക്നിക്കൽ ഏരിയയിൽ വിമാനമിറങ്ങുന്ന മോദി ഹെലികോപ്റ്ററിൽ കൊല്ലത്തേക്ക് തിരിക്കും. 4.50-ന് ആശ്രാമം മൈതാനത്ത് നടക്കുന്ന ചടങ്ങിൽ ബൈപാസ് ഉദ്ഘാടനത്തിന് ചെയ്തശേഷം അഞ്ചരയ്ക്ക് കന്റോണ്‍മെന്റ് ഗ്രൗണ്ടില്‍ ബിജെപി പൊതുസമ്മേളനത്തെയും പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. രാത്രി 7.15 ന് ആണ് ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തിലെ നവീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം. അതേസമയം…

Read More

ഒരു വർഷമായിട്ടും പണി പൂർത്തിയാവാതെ ബയ്യപ്പനഹള്ളി സ്റ്റോപ്പ്.

ബെംഗളൂരു: ബാനസവാടിയിലേക്കു മാറ്റിയ എറണാകുളം പ്രതിവാര എക്സ്പ്രസിന് (12683–84; 22607–08) 45 ദിവസത്തിനകം ബയ്യപ്പനഹള്ളിയിൽ സ്റ്റോപ്പ് അനുവദിക്കാമെന്നു ദക്ഷിണ പശ്ചിമ റെയിൽവേ ഉറപ്പ് നൽകിയിരുന്നു. എന്നാൽ വികസന നിർമാണം തുടങ്ങി ഒരു വർഷം കഴിഞ്ഞിട്ടും വികസനം പൂർത്തിയാകാൻ 6 മാസം കൂടി എടുക്കുമെന്നാണ് അധികൃതർ ഒടുവിൽ നൽകുന്ന വിവരം. വലിയ ട്രെയിൻ നിർത്താൻ സൗകര്യങ്ങളില്ലാത്തതിനാൽ ബയ്യപ്പനഹള്ളിയിൽ പ്ലാറ്റ്ഫോമിന്റെ നീളം കൂട്ടുന്ന ജോലി കഴിഞ്ഞ വർഷമാണ് തുടങ്ങിയത്. എന്നാൽ മേൽക്കൂര നിർമാണം, വൈദ്യുതീകരണം എന്നിവ പൂർത്തിയായിട്ടില്ല. മജസ്റ്റിക് സിറ്റി ഉൾപ്പെടെ നഗരത്തിലെ മറ്റു സ്റ്റേഷനുകളിലെ തിരക്കു കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ബയ്യപ്പനഹള്ളിയിൽ ടെർമിനൽ നിർമിക്കുന്നതിന്റെ ഭാഗമായുള്ള…

Read More

വിപണിയിലെ താരം… “കഴുതപ്പാല്‍ ഓർഗാനിക് സോപ്പ്” !!

ബെംഗളൂരു: ഇപ്പോൾ വിപണിയിലെ താരം കഴുതയുടെ പാലില്‍ നിര്‍മ്മിച്ച ഓർഗാനിക് സോപ്പാണ്. ശരീര സൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ പുതിയ വഴികള്‍ തേടുന്നവര്‍ക്കായി കഴുത്തപ്പാല്‍ സോപ്പ് വിപണിയിലെത്തിച്ചിരിക്കുകയാണ്. ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ‘ഓര്‍ഗാനികോ” എന്ന സ്റ്റാർട്ടപ്പാണ് കഴുതപ്പാല്‍ സോപ്പിനു പിന്നിലെ ബുദ്ധികേന്ദ്രം. എന്നാല്‍ സോപ്പിന് ആവശ്യക്കാരെറെയും കര്‍ണാടക, തമിഴ്നാട് സംസ്ഥാനക്കാരാണ്. കഴുതപ്പാല്‍ മോയിസ്ചറൈസറും ഫേസ്‌വാഷും ഉടന്‍ വിപണിയിലെത്തിക്കുമെന്നും ‘ഓര്‍ഗാനികോ” സ്റ്റാര്‍ട്ടപ് പറഞ്ഞു.

Read More

കുറച്ചു കാലം മാറിനിന്ന അനിശ്ചിതത്വവും നാടകീയതയും കര്‍ണാടക രാഷ്ട്രീയത്തിലേക്ക് തിരിച്ചു വരുന്നു;കുതിരക്കച്ചവടം പരസ്പരം ആരോപിച്ച് കോണ്‍ഗ്രസ്സും ബിജെപിയും;3 ഭരണപക്ഷ എംഎല്‍എമാര്‍ മുംബൈയില്‍ ബിജെപിയുമായി ചര്‍ച്ചയിലെന്ന് കോണ്‍ഗ്രസ്‌;എല്ലാ എംഎല്‍എമാരെയും ഗുരുഗ്രാമിലേക്ക് മാറ്റി ബിജെപി.

ബെംഗളൂരു : അനിശ്ചിതത്വങ്ങളും നാടകീയ സംഭവങ്ങളുമായി കര്‍ണാടക രാഷ്ട്രീയം വീണ്ടും ദേശീയ ശ്രദ്ധയിലേക്ക്,കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പോടെ ബി ജെ പി ഏറ്റവും വലിയ ഒറ്റക്കക്ഷിയും രണ്ടാം സ്ഥാനത്ത് എത്തിയ കോണ്‍ഗ്രസ്‌ മൂന്നാമത് മാത്രമുള്ള ജെ ഡി എസ്സിനെ പിന്തുണച്ച് മന്ത്രിസഭാ ഉണ്ടാക്കാന്‍ തുടങ്ങിയതോടെയാണ് കര്‍ണാടക രാഷ്ട്രീയത്തില്‍ തുടര്‍ച്ചയായുള്ള നാടകങ്ങള്‍ ദേശീയ ശ്രദ്ധ ആകര്‍ഷിച്ചത്. കുറച്ചുകാലം വലിയ പ്രശ്നങ്ങള്‍ ഇല്ലാതെ ഇരുന്ന രാഷ്ട്രീയ രംഗം വീണ്ടും ചൂടുപിടിക്കുകയാണ്,കഴിഞ്ഞ ഞായറാഴ്ചയാണ് ഭരണ പക്ഷത്തെ മൂന്ന് എം എല്‍ എമാരുമായി ബി ജെ പി മുംബൈയില്‍ ചര്‍ച്ച നടത്തുകയാണ്…

Read More

ഇലക്ട്രോണിക് സിറ്റി മേല്‍പ്പാലത്തില്‍ ബസുകള്‍ അടക്കമുള്ള എല്ലാ ഭാരമേറിയ വാഹനങ്ങളും നിരോധിച്ചു.

ബെംഗളൂരു : അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട് ഇന്ന് പുലര്‍ച്ചെ മുതല്‍ ഇലക്ട്രോണിക് സിറ്റി മേല്‍പ്പാലത്തിലൂടെ ഉള്ള എല്ലാ ഹെവി വെഹികിള്‍ ഗതാഗതവും നിരോധിച്ചു.കെ എസ് ആര്‍ ടി സി ബി എം ടി സി ടി എന്‍ എസ് ആര്‍ ടി സി ബസുകള്‍ കടത്തി വിടില്ല. ഏകദേശം ഒരു മാസത്തോളമായി മേല്‍പ്പാലത്തില്‍ ഭാഗികമായ ഗതാഗത നിയന്ത്രണം നിലവില്‍ ഉണ്ട്,ഇലക്ട്രോണിക് സിറ്റിയില്‍ നിന്നും സില്‍ക്ക് ബോര്‍ഡ് ഭാഗത്തേക്ക്‌ എല്ലാ വാഹനങ്ങളും അനുവദിച്ചിരുന്നെങ്കിലും തിരിച്ചു ബസുകള്‍ അടക്കം ഉള്ള ഭാരമേറിയ വാഹനങ്ങള്‍ കടത്തിവിടുന്നുണ്ടായിരുന്നില്ല.അറ്റകുറ്റപ്പണികള്‍ അടുത്ത ഘട്ടത്തിലേക്ക് കടന്നതോടെയാണ്…

Read More

പ്രശസ്ത സംവിധായകൻ ലെനിൻ രാജേന്ദ്രൻ അന്തരിച്ചു.

ചെന്നൈ: പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തും ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനുമായ ലെനിന്‍ രാജേന്ദ്രന്‍ അന്തരിച്ചു. 67 വയസായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് മരണം. രണ്ടാഴ്ച മുമ്പ് കരള്‍ മാറ്റിവയ്ക്കല്‍ ചികിത്സയ്ക്ക വിധേയനായിരുന്നു. ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബം. മരണ സമയത്ത് കുടുംബാഗങ്ങള്‍ അടുത്തുണ്ടായിരുന്നു. ഭാര്യ:ഡോ.രമണി , മക്കൾ:പാർവതി, ഗൗതമൻ. 1981ല്‍ വേനല്‍ എന്ന സിനിമയിലൂടെയാണ് ലെനിന്‍ രാജേന്ദ്രന്‍ മലയാള സിനിമാ രംഗത്തേക്ക് കാല്‍വയ്ക്കുന്നത്. എണ്‍പതുകളുടെ തുടക്കത്തില്‍ മലയാള സിനിമയിലെ നവസിനിമയുടെ വക്താക്കളിലൊരാളായി ലെനിന്‍ രാജേന്ദ്രന്‍ ശ്രദ്ധേയനായി. വേനൽ, ചില്ല്, പ്രേം നസീറിനെ കാണ്മാനില്ല, മീനമാസത്തിലെ…

Read More

പ്രിയ വാര്യരുടെ മായജാലത്തിന് ആരാധകരേറെ!!

മുംബൈ: ഒമര്‍ ലുലു സംവിധാനം ചെയ്ത ചിത്രം ഒരു അഡാര്‍ ലൗവിലെ മാണിക്യ മലരായ പൂവി എന്ന ഗാനത്തിലൂടെ ലോകപ്രശസ്തയായ താരമാണ് മലയാളികളുടെ പ്രയപ്പെട്ട പ്രിയ പ്രകാശ് വാര്യര്‍. ചിത്രത്തിലെ ഒരു ഗാന രംഗത്തില്‍ കണ്ണുകള്‍ കൊണ്ട് പ്രിയ തീര്‍ത്ത മായജാലം ഈ നടിയെ പ്രശസ്തിയുടെ കൊടുമുടിയില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍ മലയാളത്തിന് പുറമേ ബോളിവുഡില്‍നിന്നും പ്രിയയ്ക്ക് ഓഫറുകള്‍ എത്തിക്കൊണ്ടിരിക്കുകയാണ്. ‘ശ്രീദേവി ബംഗ്ലാവ്’ എന്ന ബിഗ് ബജറ്റ് ചിത്രത്തിലാണ് പ്രിയ നായികയാവുന്നത്. 70 കോടി രൂപ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. മലയാളിയായ പ്രശാന്ത് മാമ്പുള്ളി സംവിധാനം…

Read More
Click Here to Follow Us