ഇന്ന് കോണ്‍ഗ്രസ് – ജെഡിഎസ്, എംഎല്‍എമാരെ ബിഡദിയിലെ റിസോര്‍ട്ടിലേക്ക് മാറ്റുന്നു!

ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപ് കൂറുമാറ്റവും റിസോർട്ട് രാഷ്ട്രീയവുമായി കർണാടക രാഷ്ട്രീയം. കോണ്‍ഗ്രസ് ജെ.ഡി.എസ് എം.എല്‍.എമാരെ ഇന്ന് ബിഡദിയിലെ റിസോര്‍ട്ടിലേക്ക് മാറ്റുമെന്ന് റിപ്പോർട്ട്. മുഴുവന്‍ എം എല്‍ എമാര്‍ക്കും ബെംഗളൂരുവില്‍ എത്താന്‍ നിര്‍ദേശം നല്‍കി. എം.എല്‍.എമാരെ നിരീക്ഷിക്കാന്‍ മൂന്ന് മന്ത്രിമാരെ ജെഡിഎസ് നിയോഗിച്ചു. അതേ സമയം കോൺഗ്രസിലെ ഏഴ് എംഎൽഎമാരെ വശത്താക്കി രണ്ടാം ‘ഓപ്പറേഷൻ താമര’യ്ക്ക്  നീക്കമെന്ന അഭ്യൂഹങ്ങൾക്കിടെ ബി.ജെ.പി, എം.എല്‍.എമാര്‍ ഹരിയാനയില്‍ തുടരുകയാണ്. മന്ത്രിസഭാ പുനസംഘടനയുടെ പേരിൽ അതൃപ്തരായ രമേഷ് ജാർക്കിഹോളി, ആനന്ദ് സിങ്, ബി.നാഗേന്ദ്ര, മഹേഷ് കുമത്തല്ലി, ശ്രീമന്ത് പാട്ടീൽ, ഉമേഷ് ജാദവ്, അമരെഗൗഡ പാട്ടീൽ എന്നിവർ…

Read More

കൊച്ചി വിമാനത്താവളത്തില്‍ മട്ടണ്‍ കറിയില്‍ കോടികളുടെ സ്വര്‍ണക്കടത്ത്

കൊച്ചി: കേരളത്തിൽ വിമാനത്താവളങ്ങള്‍ വഴിയുള്ള സ്വര്‍ണ കള്ളക്കടത്ത് വർധിച്ചുവരികയാണ്. ഈയിടെ കള്ളക്കടത്തുകാര്‍ പരീക്ഷിയ്ക്കുന്നത് ഒരിയ്ക്കലും പിടിച്ചെടുക്കാന്‍ സാധ്യതയില്ലാത്ത വഴികളാണ്. കഴിഞ്ഞ ദിവസം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്വര്‍ണം പിടിച്ചത് മട്ടന്‍കറിയില്‍ നിന്ന്. ഗള്‍ഫില്‍നിന്ന് എത്തിയ ഗാസിയാബാദ് സ്വദേശിയാണ് മട്ടന്‍കറിയില്‍ സ്വര്‍ണം കടത്തിക്കൊണ്ടുവന്നത്. ബാഗേജിന്റെ എക്സ്റേ പരിശോധനയില്‍ സംശയം തോന്നിയാണ് ഏക്സൈസ് വിശദമായി പരിശോധിച്ചത്. ഈ പരിശോധനയിലാണ് മട്ടന്‍ കറിയില്‍ സ്വര്‍ണം കണ്ടെത്തിയത്. കറിയിലുണ്ടായിരുന്ന ഇറച്ചിയിലെ എല്ലുകളുടെ ഉള്ളിലാണ് സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. സാധാരണയെക്കാള്‍ അല്‍പം കൂടി നീളമുള്ള എല്ലുകളാണ് മട്ടന്‍ കറിയില്‍ ഉണ്ടായിരുന്നത്. എല്ലാ കഷണങ്ങളിലെയും എല്ലിനുള്ളില്‍ സ്വര്‍ണകഷണങ്ങള്‍ നിറച്ചിരുന്നു. മൊത്തം…

Read More

ദൂരദര്‍ശന്‍ പു​തി​യ ര​ണ്ട്​ ശാ​​സ്​​ത്ര ചാ​ന​ലു​ക​ള്‍ സം​പ്രേ​ഷ​ണം തു​ട​ങ്ങി

ന്യൂഡൽഹി: രാ​ജ്യ​ത്ത്​ ശാ​സ്​​ത്ര പുരോഗതി ല​ക്ഷ്യ​മിട്ടാണ് ​ പു​തി​യ ര​ണ്ട്​ ശാ​​സ്​​ത്ര ചാ​ന​ലു​ക​ള്‍ സം​പ്രേ​ഷ​ണം തു​ട​ങ്ങിയത്. ശാ​സ്​​ത്ര വി​ഷ​യ​ങ്ങ​ളെ കേ​ന്ദ്രീ​ക​രി​ച്ച്‌​ ഡി.​ഡി സ​യ​ന്‍​സ്, ഇ​ന്ത്യ സ​യ​ന്‍​സ് ചാനലുകളാണ് സം​പ്രേ​ഷ​ണം തുടങ്ങിയത്. നിലവിലുള്ള വാ​ര്‍​ത്ത, കായികം, കൃ​ഷി, വിനോ​ദം തു​ട​ങ്ങി​യ പ്ര​ത്യേ​ക ചാ​ന​ലു​ക​ള്‍​ക്ക് പുറമേയാണിത്. ശാ​സ്​​ത്ര സം​ബ​ന്ധി​യാ​യ ഡോ​ക്യു​മെന്റ​റി​ക​ള്‍, ച​ര്‍​ച്ച​ക​ള്‍, ശാ​സ്​​ത്ര സ്​​ഥാ​പ​ന​ങ്ങ​ളെ പ​രി​ച​യ​പ്പെ​ടു​ത്ത​ല്‍, ശാ​സ്​​ത്ര​ജ്​​ഞ​രു​മാ​യു​ള്ള അ​ഭി​മു​ഖ​ങ്ങ​ള്‍, ശാ​സ്​​ത്ര വി​ഷ​യ​ങ്ങ​ളി​ലു​ള്ള ​ഹ്ര​സ്വ ചി​ത്ര​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ 24 മ​ണി​ക്കൂ​റും സം​പ്രേ​ഷ​ണം ചെ​യ്യു​ന്ന ചാ​ന​ലു​ക​ളി​ല്‍ ദൃ​ശ്യ​മാ​വും. ശാ​സ്​​ത്ര സാങ്കേ​തി​ക വ​കു​പ്പു​മാ​യി സ​ഹ​ക​രി​ച്ച്‌​ തു​ട​ങ്ങു​ന്ന പു​തി​യ ചാ​ന​ലു​ക​ളു​ടെ ഉ​ദ്​​ഘാ​ട​നം ശാ​സ്​​ത്ര സാങ്കേതിക മ​ന്ത്രി ഹ​ര്‍​ഷ വ​ര്‍​ധ​ന്‍…

Read More

വിവാഹവാഗ്ദാനം നൽകി യുവതിയിൽനിന്ന് 25 ലക്ഷം രൂപ തട്ടി

ബെംഗളൂരു: സർജാപുര സ്വദേശിയായ യുവതിയിൽനിന്നാണ് മാട്രിമോണിയൽ സൈറ്റിലൂടെ പരിചയപ്പെട്ടയാൾ വിവാഹവാഗ്ദാനം നൽകി 25 ലക്ഷം രൂപ തട്ടിയെടുത്തത്. പരിചയപ്പെട്ടയാൾ റോണിത് മൽഹോത്രയെന്നാണ് പേരെന്നും ഡൽഹിയിൽ സോഫ്റ്റ്‌വേർ എൻജിനീയറാണെന്നുമായിരുന്നു  യുവതിയെ ധരിപ്പിച്ചിരുന്നത്. കഴിഞ്ഞവർഷം ജനുവരിയിലാണ് ഇരുവരും വിവാഹസൈറ്റിലൂടെ പരിചയപ്പെട്ടത്. തുടർന്ന് വിവാഹിതരാകാൻ ഇവർ തീരുമാനിച്ചു. കഴിഞ്ഞ എപ്രിലിൽ ബെംഗളൂരുവിലെത്തിയ യുവാവ് ജെ.പി. നഗറിലെ ഒരു അപ്പാർട്ടമെന്റിൽ നേരിട്ടുകണ്ടു. തങ്ങളുടെ ആചാരമനുസരിച്ച് സാരിയും പണവും വരന് നൽകുന്ന ചടങ്ങുണ്ടെന്ന് ഇയാൾ അറിയിച്ചതിനെത്തുടർന്ന് ഏഴരലക്ഷം രൂപ യുവതി ഇയാൾക്ക് നൽകി. വീണ്ടും രണ്ടുമാസത്തിനുശേഷം ഡാർജലിംഗിലുള്ള അമ്മയെ കാണാൻ പോകുന്നതിന് ആറുലക്ഷം രൂപ നൽകണമെന്ന് ആവശ്യപ്പെട്ടതിനെത്തുടർന്ന് ആറുലക്ഷം രൂപ…

Read More

കര്‍ണാടകയില്‍ “ഓപ്പറേഷന്‍ ലോട്ടസ്” വിജയം കണ്ടു; റാം ഷിന്‍ഡേ

മുംബൈ: കര്‍ണാടകയില്‍ ഭരണത്തിലുള്ള കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരിനെ താഴെയിറക്കാനുള്ള പദ്ധതികളില്‍ ബിജെപി വിജയം കാണുന്നതായി സൂചനകള്‍. കര്‍ണാടകയില്‍ സര്‍ക്കാരുണ്ടാക്കാനുള്ള എല്ലാ നീക്കങ്ങളും പൂര്‍ത്തിയായെന്ന് ബിജെപി നേതാക്കള്‍ സ്ഥിരീകരിച്ചതായി റിപ്പോർട്ടുകൾ. സഖ്യ സര്‍ക്കാരിനോട് എതിരഭിപ്രായമുള്ള കോണ്‍ഗ്രസ് നേതാക്കളെ പാളയത്തിലെത്തിച്ചാണ് സര്‍ക്കാരിനെ വീഴ്ത്താനുള്ള തന്ത്രങ്ങള്‍ ബിജെപി നടപ്പാക്കിയതെന്നാണ് വിവരം. എന്നാല്‍, കര്‍ണാടകയില്‍ “ഓപ്പറേഷന്‍ ലോട്ടസ്” വിജയം കണ്ടു വരുന്നതായി ബിജെപി നേതാവും മഹാരാഷ്ട്രയിലെ മന്ത്രിയുമായ റാം ഷിന്‍ഡേ മാധ്യമങ്ങളോട് പറഞ്ഞു. കൂടാതെ, കോണ്‍ഗ്രസ് ജെഡിഎസ്-സര്‍ക്കാര്‍ തകരുമെന്നും റാം ഷിന്‍ഡേ വിശദമാക്കി. കര്‍ണാടകയില്‍ കോണ്‍ഗ്രസ് ജെഡിഎസ്-സര്‍ക്കാരിനുള്ള പിന്തുണ രണ്ട് സ്വതന്ത്ര…

Read More

രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് ജയം

ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് ജയം. അഡ്‌ലെയ്ഡില്‍ നടന്ന് ഏകദിനത്തില്‍ ആറ് വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്.  ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ ഒപ്പമെത്തി. സിഡ്‌നിയില്‍ നടന്ന ആദ്യ മത്സരത്തില്‍ ആതിഥേയര്‍ക്കായിരുന്നു വിജയം. അഡ്‌ലെയ്ഡില്‍ ഷോണ്‍ മാര്‍ഷിന്റെ സെഞ്ചുറി കരുത്തില്‍ 298 റണ്‍സാണ് ഓസീസ് പടുത്തുയര്‍ത്തിയത്. എന്നാല്‍ വിരാട് കൊഹ്‌ലിയുടെ സെഞ്ചുറിയിലൂടെ (112 പന്തില്‍ 104) ഇന്ത്യ മറുപടി നല്‍കിയപ്പോള്‍ 49.2 ഓവറില്‍ ഇന്ത്യ വിജയം സ്വന്തമാക്കി. മുന്‍ ക്യാപ്റ്റന്‍ എം.എസ് ധോണിയുടെ (54 പന്തില്‍ 55 ) ഇന്നിങ്‌സും നിര്‍ണായകമായി. കൊഹ്‌ലിക്ക് പുറമെ…

Read More

ആശങ്കപ്പെടെണ്ടതില്ല സര്‍ക്കാര്‍ ഉടനെ ഒന്നും വീഴില്ല;ഒട്ടും കുലുങ്ങാതെ മുഖ്യമന്ത്രി.

സര്‍ക്കാരിനുള്ള പിന്തുണ രണ്ട് എംഎല്‍എമാര്‍ പിന്‍വലിച്ചതില്‍ പ്രതികരണവുമായി കര്‍ണ്ണാടക മുഖ്യമന്ത്രി കുമാരസ്വാമി. സര്‍ക്കാരിനുള്ള പിന്തുണ രണ്ട് സ്വതന്ത്രര്‍ പിന്‍വലിച്ചാലും ആശങ്കപ്പെടാനില്ലെന്നും സര്‍ക്കാരിനെ താഴെയിറക്കാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി കുമാരസ്വാമി പറഞ്ഞു. അതേസമയം ബിജെപി കുതിരക്കച്ചവടം നടത്തുകയാണെന്ന്  ഉപമുഖ്യമന്ത്രി ജി പരമേശ്വര പറഞ്ഞു. മുലബാഗിലു, റാണെബെന്നൂര്‍ എന്നീ മണ്ഡലങ്ങളിലെ എംഎല്‍എമാരായ യഥാക്രമം എച്ച്. നാഗേഷ്, ആര്‍. ശങ്കര്‍ എന്നിവരാണ് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചിരിക്കുന്നത്. സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുന്നതായി കാണിച്ചുള്ള കത്ത് ഇരു എംഎല്‍എമാരും ഗവര്‍ണര്‍ക്ക് കൈമാറി. ഇവര്‍ ഇപ്പോള്‍ മുംബൈയിലെ ഹോട്ടലിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇരുവരും പിന്തുണ പിന്‍വലിച്ചെങ്കിലും സര്‍ക്കാരിന്…

Read More

2 സ്വതന്ത്ര എംഎല്‍എമാര്‍ കുമാരസ്വാമി സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ചു;ഉടന്‍ അധികാരത്തില്‍ ഏറുന്ന ബിജെപി സര്‍ക്കാറിന് പിന്തുണ നല്‍കുമെന്ന് രാജിവച്ച എംഎല്‍എമാര്‍!

കര്‍ണാടകയില്‍ നിമയസഭ തെരഞ്ഞെടുപ്പിന് ശേഷം ആരംഭിച്ച രാഷ്ട്രീയ നാടകങ്ങള്‍ ഒരിടവേളയ്ക്ക് ശേഷം വീണ്ടും തുടക്കമിട്ടിരിക്കുകയാണ്. പരസ്പരം എംഎല്‍എമാരെ റാഞ്ചാന്‍ നോക്കുന്നതായി ബിജെപിയും കോണ്‍ഗ്രസും ആരോപണങ്ങള്‍ ഉയര്‍ത്തി വിടുന്നതിനിടൊണ് സഖ്യ സര്‍ക്കാരിന് പിന്തുണ നല്‍കിയിരുന്ന രണ്ട് സ്വതന്ത്ര എംഎല്‍എമാര്‍ കളം മാറി ചവിട്ടിയിരിക്കുന്നത്. മുലബാഗിലു, റാണെബെന്നൂര്‍ എന്നീ മണ്ഡലങ്ങളിലെ എംഎല്‍എമാരായ യഥാക്രമം എച്ച്. നാഗേഷ്, ആര്‍. ശങ്കര്‍ എന്നിവരാണ് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചിരിക്കുന്നത്. ഇതോടെ വരുന്ന ദിവസങ്ങളില്‍ കൂടുതല്‍ നാടകീയ സംഭവങ്ങള്‍ക്ക് കര്‍ണാടക രാഷ്ട്രീയം വേദിയാകുമെന്ന് ഉറപ്പായിരിക്കുകയാണ്. താന്‍ എന്തിനാണോ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരിന് പിന്തുണ നല്‍കിയോ, അത് നടക്കാത്തതിനാലാണ്…

Read More

കര്‍ണാടക സര്‍ക്കാര്‍ വീഴുന്നു…!!? സ്വതന്ത്ര എം.എല്‍.എമാര്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു.

ബെംഗളൂരു: കർണാടക സർക്കാർ വീണ്ടും ത്രിശങ്കുവിൽ. രണ്ട് സ്വതന്ത്ര എം.എല്‍.എമാര്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു. ആര്‍.ശങ്കറും, എച്ച് നഗേഷുമാണ് പിന്തുണ പിന്‍വലിച്ചത്. ആര്‍ ശങ്കറും കോണ്‍ഗ്രസ് എം.എല്‍.മാരും മുംബൈയിലെ ഹോട്ടലിലാണുള്ളത്. കുതിര കച്ചവടം മുറുകുന്നതായി റിപോർട്ടുകൾ. ഇതിനിടെ, മുംബൈയിലേക്കു പോയ തങ്ങളുടെ 3 എം‌എൽഎമാരെ തിരികെയെത്തിക്കാൻ മന്ത്രി ഡി.കെ. ശിവകുമാറിനെ മും‌ബൈയിലേക്കു നിയോഗിച്ചിട്ടുണ്ടെന്നു കോൺഗ്രസ് കേന്ദ്രങ്ങൾ പറഞ്ഞു. 13 ഭരണകക്ഷി എംഎൽഎമാരെയെങ്കിലും രാജി വയ്പ്പിച്ചാലേ കൂറുമാറ്റ നിരോധന നിയമം മറികടന്ന് ഭരണം അട്ടിമറിക്കാൻ ബി.ജെ.പിയ്ക്ക് കഴിയൂ. നിലവിലെ സാഹചര്യത്തിൽ അതത്ര എളുപ്പമാവില്ലെന്നാണ് വിലയിരുത്തൽ.

Read More

നമ്മൾ വെറുതെ കളയുന്ന ചിരട്ടയുടെ വില ഓൺലൈൻ ഷോപ്പിംഗിൽ കണ്ടാൽ ഞെട്ടും.

തേങ്ങാ ചിരവി കഴിഞ്ഞാല്‍ ഒന്നില്ലെങ്കില്‍ അത് കത്തിക്കാനെടുക്കുക അല്ലെങ്കില്‍ കളയുകയാണ് നമ്മള്‍ ചെയ്യുന്നത്. നമ്മള്‍ വെറുതെ കളയുന്ന ഈ ചിരട്ടയ്ക്ക് ഓണ്‍ലൈന്‍ വൈബ്‌സെറ്റുകാര്‍ ഇട്ട വില കേട്ടാല്‍ എല്ലാവരും ഒന്ന് ഞെട്ടും. ഒരു മുറി ചിട്ടയുടെ വില 3000 ആണ്. 55ശതമാനം ഡിസ്‌കൗണ്ട് കഴിച്ച് 1365 രൂപ മുടക്കിയാല്‍ നമ്മുക്കിത് വാങ്ങാനാകും. ആമസോണ്‍ ഷോപ്പിങ് വെബ്‌സൈറ്റിലാണ് ഒരു മുറി ചിരട്ട 3000 രൂപ വിലയിട്ടു വില്‍പനയ്ക്കുവെച്ചിരിക്കുന്നത്. നാലര ഔണ്‍സാണു വലിപ്പമെന്നും യഥാര്‍ത്ഥ ചിരട്ടയായതിനാല്‍ പൊട്ടലോ പോറലോ ഉണ്ടാവാമെന്നും പറഞ്ഞിട്ടുണ്ട്.നാച്വറല്‍ ഷെല്‍ കപ്പ് എന്ന പേരിലാണ് ഇത് ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടത്.

Read More
Click Here to Follow Us