ആശങ്കപ്പെടെണ്ടതില്ല സര്‍ക്കാര്‍ ഉടനെ ഒന്നും വീഴില്ല;ഒട്ടും കുലുങ്ങാതെ മുഖ്യമന്ത്രി.

സര്‍ക്കാരിനുള്ള പിന്തുണ രണ്ട് എംഎല്‍എമാര്‍ പിന്‍വലിച്ചതില്‍ പ്രതികരണവുമായി കര്‍ണ്ണാടക മുഖ്യമന്ത്രി കുമാരസ്വാമി. സര്‍ക്കാരിനുള്ള പിന്തുണ രണ്ട് സ്വതന്ത്രര്‍ പിന്‍വലിച്ചാലും ആശങ്കപ്പെടാനില്ലെന്നും സര്‍ക്കാരിനെ താഴെയിറക്കാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി കുമാരസ്വാമി പറഞ്ഞു. അതേസമയം ബിജെപി കുതിരക്കച്ചവടം നടത്തുകയാണെന്ന്  ഉപമുഖ്യമന്ത്രി ജി പരമേശ്വര പറഞ്ഞു.

  കക്ക ശേഖരിക്കാനിറങ്ങിയ എട്ടുപേർ പുഴയിൽ മുങ്ങിമരിച്ചു; അഞ്ചുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി സിദ്ധാരമയ്യ

മുലബാഗിലു, റാണെബെന്നൂര്‍ എന്നീ മണ്ഡലങ്ങളിലെ എംഎല്‍എമാരായ യഥാക്രമം എച്ച്. നാഗേഷ്, ആര്‍. ശങ്കര്‍ എന്നിവരാണ് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചിരിക്കുന്നത്. സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുന്നതായി കാണിച്ചുള്ള കത്ത് ഇരു എംഎല്‍എമാരും ഗവര്‍ണര്‍ക്ക് കൈമാറി. ഇവര്‍ ഇപ്പോള്‍ മുംബൈയിലെ ഹോട്ടലിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇരുവരും പിന്തുണ പിന്‍വലിച്ചെങ്കിലും സര്‍ക്കാരിന് നിലവില്‍ ഇത് ഭീഷണിയാവില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബന്ദിപ്പൂർ വനപാതയിലേക്ക് വിനോദസഞ്ചാരികൾ ബിയർ കുപ്പിയും മാലിന്യവും വലിച്ചെറിഞ്ഞു, സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തം വാഡിയോ കാണാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts