ഒരു വർഷമായിട്ടും പണി പൂർത്തിയാവാതെ ബയ്യപ്പനഹള്ളി സ്റ്റോപ്പ്.

ബെംഗളൂരു: ബാനസവാടിയിലേക്കു മാറ്റിയ എറണാകുളം പ്രതിവാര എക്സ്പ്രസിന് (12683–84; 22607–08) 45 ദിവസത്തിനകം ബയ്യപ്പനഹള്ളിയിൽ സ്റ്റോപ്പ് അനുവദിക്കാമെന്നു ദക്ഷിണ പശ്ചിമ റെയിൽവേ ഉറപ്പ് നൽകിയിരുന്നു. എന്നാൽ വികസന നിർമാണം തുടങ്ങി ഒരു വർഷം കഴിഞ്ഞിട്ടും വികസനം പൂർത്തിയാകാൻ 6 മാസം കൂടി എടുക്കുമെന്നാണ് അധികൃതർ ഒടുവിൽ നൽകുന്ന വിവരം.

  വൈറ്റ്‌ഫീൽഡിൽ മലയാളി വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

വലിയ ട്രെയിൻ നിർത്താൻ സൗകര്യങ്ങളില്ലാത്തതിനാൽ ബയ്യപ്പനഹള്ളിയിൽ പ്ലാറ്റ്ഫോമിന്റെ നീളം കൂട്ടുന്ന ജോലി കഴിഞ്ഞ വർഷമാണ് തുടങ്ങിയത്. എന്നാൽ മേൽക്കൂര നിർമാണം, വൈദ്യുതീകരണം എന്നിവ പൂർത്തിയായിട്ടില്ല. മജസ്റ്റിക് സിറ്റി ഉൾപ്പെടെ നഗരത്തിലെ മറ്റു സ്റ്റേഷനുകളിലെ തിരക്കു കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ബയ്യപ്പനഹള്ളിയിൽ ടെർമിനൽ നിർമിക്കുന്നതിന്റെ ഭാഗമായുള്ള ജോലികൾ 2 ഘട്ടമായാണ് നടക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മെട്രോ യാത്രക്കാർക്ക് ഓ​ഗസ്റ്റ് മാസം 'സൂപ്പർ ഓഗസ്റ്റ്'; സംഭവം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts