‘മുന്തിരി മൊഞ്ചൻ’ എന്ന മ്യൂസിക്കൽ റൊമാന്റിക് കോമഡി സിനിമയുമായി വിജിത് നമ്പ്യാർ മലയാളത്തിൽ സാന്നിധ്യം ഉറപ്പിക്കുന്നു. തുടക്കം സംഗീതത്തിൽ നിന്ന്. ബി എ ചിദംബരനാഥ്, കൈതപ്രം വിശ്വനാഥ്, തിരുവില്വാമല രാധാകൃഷ്ണൻ എന്നീ സംഗീത പണ്ഡിതൻമാരുടെ കീഴിൽ പഠനം. 1995-99 വർഷങ്ങളിൽ പ്രശസ്ത സംഗീത സംവിധായകരായ രവീന്ദ്രൻ, ജോൺസൻ, ഇളയരാജ, ദേവ എന്നിവരുടെ കീഴിൽ ട്രാക്ക് സിംഗർ ആയി പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ തമിഴ് സിനിമയിൽ ഹിറ്റ് ഡയറക്ടർ കെ ബാലചന്ദർ (കവിതാലയ), ഏഴിൽ (വിജയ് നായകനായ സൂപ്പർഹിറ്റ് സിനിമ (തുള്ളാത്ത മണവും തുള്ളും), അഗതിയാൻ (കാതൽ…
Read MoreDay: 17 January 2019
ലോകത്തെ സ്വാധീനിച്ച 100 വനിതകളില്‍ ഒരാള്‍;മക്കള്‍ ഇല്ലാത്ത ദുഃഖത്തില്‍ മരങ്ങള്‍ വച്ച് പിടിപിച്ചു;കിലോമീറ്ററുകള്‍ നടന്ന് അവയ്ക്ക് ജീവജലം നല്കി;രാഷ്ട്രപതിയെ തലയില്‍ കൈവച്ച് അനുഗ്രഹിച്ച മരങ്ങളുടെ അമ്മ;സാല് മരാട തിമ്മക്കയെ അടുത്തറിയാം.
ബെംഗളൂരു :മക്കളില്ലാത്തതിന്റെ പേരില്‍ നിരന്തരം പരിഹസിക്കപ്പെട്ടുകൊണ്ടിരുന്ന ഒരു സ്ത്രീ.. അതായിരുന്നു സാലുമരട തിമ്മക്ക എന്ന തിമ്മക്ക.. പരിഹാസങ്ങളും കുറ്റപ്പെടുത്തലുകളും കേട്ടുമടുത്തപ്പോള്‍ നാല്പതാമത്തെ വയസ്സില്‍ അവര്‍ ഈ ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. പക്ഷെ, അവര്‍ ജീവനൊടുക്കിയില്ല, പിറക്കാതെ പോയ മക്കള്‍ക്ക് പകരം ആയിരക്കണക്കിന് വൃക്ഷത്തൈകള്‍ തിമ്മക്കയും ഭര്‍ത്താവും ചേര്‍ന്ന് നട്ടു പിടിപ്പിച്ചു. ഇന്നവര്‍ വൃക്ഷങ്ങളുടെ അമ്മ (mother of trees) എന്ന് അറിയപ്പെടുന്നു. അവര്‍ കൈയുയര്‍ത്തി അനുഗ്രഹം ചൊരിഞ്ഞപ്പോള്‍ ഇന്ത്യയുടെ പ്രഥമപൗരന് രാം നാഥ് കോവിന്ദ് പോലും തല കുനിച്ചു നിന്നു. http://h4k.d79.myftpupload.com/archives/4423 1948 ല്‍ തിമ്മക്ക…
Read Moreകെംപെഗൗഡ വിമാനത്താവളത്തിൽ രഹസ്യഭാഗത്ത് ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമം; മൂന്നു സ്ത്രീകൾ പിടിയിൽ
ബെംഗളൂരു: കെംപെഗൗഡ വിമാനത്താവളത്തിൽ രഹസ്യഭാഗത്ത് ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമിച്ച മൂന്നുസ്ത്രീകൾ അറസ്റ്റിൽ. കുഴമ്പുരൂപത്തിലാക്കിയ സ്വർണം പ്ലാസ്റ്റിക് കവർ ഉപയോഗിച്ച് പൊതിഞ്ഞ് രഹസ്യഭാഗത്ത് ഒളിപ്പിച്ച നിലയിലായിരുന്നു. തിങ്കളാഴ്ച രാത്രിയോടെയാണ് സംഭവം നടന്നത്. കൊളംബോയിൽനിന്ന് ശ്രീലങ്കൻ എയർവേയ്സിലാണ് ഇവർ ബെംഗളൂരുവിലെത്തിയത്. ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ കസ്റ്റംസ് യന്ത്രസഹായത്തോടെ ഇവരുടെ ദേഹപരിശോധന നടത്തി. സ്കാനിങ്ങിൽ സ്വർണം കണ്ടെത്തിയതോടെ ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. 496 ഗ്രാം സ്വർണമാണ് ഇവരിൽനിന്ന് കണ്ടെടുത്തത്. മൂന്നുപേരും തമിഴ്നാട് സ്വദേശികളാണ്. ഗൾഫ് രാജ്യങ്ങളിൽനിന്ന് ശ്രീലങ്കവഴി സ്വർണം കടത്തുന്ന സംഘത്തിലെ കണ്ണികളാണ് ഇവരെന്നാണ് കസ്റ്റംസിന്റെ പ്രാഥമിക നിഗമനം. ഈ സംഘത്തിന്റെ സജീവ കേന്ദ്രങ്ങളിലൊന്നാണ്…
Read Moreആയുധധാരികള്‍ ട്രെയിന്‍ യാത്രക്കാരെ കൊള്ളയടിച്ചു.
ന്യൂഡല്‍ഹി: ജമ്മു-ഡല്‍ഹി തുരന്തോ എക്സ്പ്രസില്‍ വന്‍ കൊള്ള. ആയുധധാരികളായ സംഘമാണ് യാത്രക്കാരെ കൊള്ളയടിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ 3.30തോടെ ഡല്‍ഹിക്കു സമീപം ബദ്ലിയില്‍ ട്രെയിന്‍ നിര്‍ത്തിയപ്പോഴായിരുന്നു സംഭവം. ആയുധധാരികളായ സംഘം എ സി കോച്ചുകളില്‍ അതിക്രമിച്ചു കയറുകയും യാത്രക്കാരെ കൊള്ളയടിക്കുകയുമായിരുന്നു. ബി 3, ബി 7 എസി കോച്ചുകളിലെ യാത്രക്കാരാണ് കവര്‍ച്ചയ്ക്കിരയായത്. പണം, ആഭരണങ്ങള്‍, മൊബൈല്‍ ഫോണ്‍ എന്നിവ കൂടാതെ പല വിലപിടിപ്പുള്ള സാധനങ്ങളും സംഘം കൊള്ളയടിച്ചു. ഏകദേശം പത്തോളം പേരടങ്ങുന്നതായിരുന്നു അക്രമി സംഘം. ഇവരുടെ കൈവശം തോക്കുകളും കത്തികളുമുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. യാത്രക്കാരില്‍ ഒരാള്‍ സംഭവത്തെ…
Read Moreകോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗം നാളെ; എല്ലാ എംഎല്‍എമാരും യോഗത്തിനെത്തണമെന്നു നിർബന്ധം.
ബെംഗളൂരു: കര്‍ണാടകയിലെ നിര്‍ണ്ണായക രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവില്‍ നിയമസഭാ കക്ഷി യോഗം വിളിച്ച് കോണ്‍ഗ്രസ്. നാളെയാണ് നിയമസഭാ കക്ഷി യോഗം നടക്കുക. കോണ്‍ഗ്രസിന്റെ എല്ലാ എംഎല്‍എമാരും നിര്‍ബന്ധമായും നാളെ വൈകിട്ട് നടക്കുന്ന യോഗത്തിനെത്തണം എന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. യോഗത്തില്‍ പങ്കെടുക്കാത്തവരെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കുമെന്നും കൂടാതെ കൂറുമാറ്റ നിരോധന നിയമ പ്രകാരം കേസെടുക്കുമെന്നും നിയമസഭാ കക്ഷി നേതാവ് സിദ്ധരാമയ്യ വ്യക്തമാക്കി. അതേസമയം, ബിജെപിയുടെ “ഓപ്പറേഷന് ലോട്ടസ്” തകര്‍ക്കാനുള്ള കോണ്‍ഗ്രസിന്റെ ശ്രമം ഇപ്പോഴും തുടരികയാണ്. വിമതരെ കൂടെ നിര്‍ത്തുക എന്ന ഒറ്റ ലക്ഷ്യം മുന്‍നിര്‍ത്തിയാണ്…
Read Moreപാർപ്പിട മേഖലകളിൽ പ്രവർത്തിക്കുന്ന അനധികൃത സ്ഥാപനങ്ങൾ ബിബിഎംപി അടച്ചുപൂട്ടുന്നു.
ബെംഗളൂരു: പാർപ്പിട മേഖലകളിൽ പ്രവർത്തിക്കുന്ന അനധികൃത സ്ഥാപനങ്ങൾ ബിബിഎംപി അടച്ചുപൂട്ടുന്നു. രണ്ടാഴ്ചയ്ക്കിടെ പൂട്ടിയത് 474 കടകൾ, വീടുകൾ കേന്ദ്രീകരിച്ചു പ്രവർത്തിച്ചിരുന്ന ഓഫിസുകളും ഇക്കൂട്ടത്തിലുണ്ട്. കൂടാതെ 8493 കടകൾക്ക് നോട്ടീസും അയച്ചിട്ടുണ്ട്. ഗാർഹിക മേഖലയിലെ അനധികൃത സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കാനുള്ള ഹൈക്കോടതി ഉത്തരവിന്റെ പിൻബലത്തിലാണ് ബിബിഎംപിയുടെ ഇപ്പോഴത്തെ നടപടി. ബിബിഎംപിയുടെ സോണിങ് ചട്ടം അനുസരിച്ചു പാർപ്പിട മേഖലകളിൽ പച്ചക്കറി, മെഡിക്കൽ ഷോപ്പുകൾ തുടങ്ങിയ കടകൾ മാത്രമേ പ്രവർത്തിക്കാൻ പാടുള്ളു. ചട്ടവിരുദ്ധമായ സ്ഥാപനങ്ങൾ പൂട്ടാൻ ബെംഗളൂരു വികസന ചുമതല കൂടിയുള്ള ഉപമുഖ്യമന്ത്രി ജി.പരമേശ്വര നിർദേശം നൽകിയിരുന്നു. മദ്യശാലകൾ, പബ്ബുകൾ, ഹോട്ടലുകൾ, ഐടി ഉൾപ്പെടെയുള്ള സ്വകാര്യ…
Read Moreറോഡിലെ കുഴിയിൽ വീണ് സ്കൂട്ടർ യാത്രികന്റെ രണ്ട് കൈകളും ഒടിഞ്ഞു; ബിബിഎംപിക്കെതിരെ കേസ്.
ബെംഗളൂരു: റോഡിലെ കുഴിയില്‍ വീണു സ്കൂട്ടര്‍ യാത്രികനായ യുവാവിന് ഗുരുതര പരുക്കേറ്റ സംഭവത്തില്‍ ബിബിഎംപി ഉദ്യോഗസ്ഥര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കഴിഞ്ഞയാഴ്ചയാണു ഹൊറമാവ് നിവാസി ഗിരീഷ് (27) അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ യുവാവിന്റെ 2 കൈകളും ഒടിഞ്ഞു. ഹെല്‍മറ്റ് ധരിച്ചിരുന്നതിനാല്‍ തലയ്ക്കു പരുക്കില്ല. റോഡുകളിലെ കുഴികളെല്ലാം അടച്ചെന്നായിരുന്നു ബിബിഎംപിയുടെ അവകാശവാദം. നല്ലൂരഹള്ളിയില്‍ സിമന്തന തടാകത്തിനു സമീപത്തെ റോഡിലാണു സ്കൂട്ടര്‍ മറിഞ്ഞത്. കുഴി കാരണമുണ്ടായ അപകടത്തില്‍ പരുക്കേറ്റതിനാലാണു ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്തതെന്നു പൊലീസ് പറഞ്ഞു. യുവാവിന്റെ ചികിത്സയ്ക്ക് ഇതുവരെ 40000 രൂപ ചെലവായി.
Read More10 വര്‍ഷം മുന്‍പത്തെ ഫോട്ടോ ഷെയര്‍ ചെയ്യുന്നതിന് മുന്‍പ് ഇതൊന്ന് വായിക്കുന്നത് നല്ലതാണ്;#10YEARCHALLENGE ന് പിന്നിലെ ചതി ഇതാണ്.
ഫേസ്ബുക്കില്‍ ഇപ്പോള്‍ തുടങ്ങിയ ട്രെന്റാണ് #10YEARCHALLENGE. നിങ്ങളുടെ 2009ലെയും 2019ലെയും ഫോട്ടോ പോസ്റ്റ് ചെയ്യുക എന്നതാണ് ഈ ചലഞ്ചിന്റെ അടിസ്ഥാനം. നിരവധിപ്പേരാണ് ഈ ചലഞ്ചില്‍ പങ്കെടുക്കുന്നത്. കൂട്ടുകാരന്റെ, അല്ലെങ്കില്‍ ജീവിതപങ്കാളിയുടെ ഒക്കെ പഴയ ഫോട്ടോ കാണുവാന്‍ രസമാണ്. ആ രസത്തെ തന്നെയാണ് ഈ ചലഞ്ച് തട്ടി ഉണര്‍ത്തുന്നത്. ട്രോള്‍ ആയും ഗൌരവമായും ഈ ചലഞ്ച് ഏറ്റെടുത്തിരിക്കുകയാണ് ഫേസ്ബുക്ക് ഉപയോക്താക്കള്‍ എന്ന് ഫേസ്ബുക്ക് വാളുകള്‍ ശ്രദ്ധിച്ചാല്‍ മതിയാകും. Me 10 years ago: probably would have played along with the profile picture…
Read Moreപാര്‍ട്ടിയെ പിന്തുണക്കണമെങ്കില്‍ ചുരുങ്ങിയത് 2-3 കോടിയുടെ ജാഗ്വാര്‍ കാര്‍ എങ്കിലും തരണം; എംഎല്‍എമാരുടെ ആവശ്യങ്ങള്‍ ഇങ്ങനെ..നാടകം തുടരുന്നു.
ബെംഗളൂരു: കര്‍ണാടകയിലെ രാഷ്ട്രീയ നാടകം തുടരുന്നു,ഏറ്റവും അവസാനമായി ബി ജെ പി കാമ്പില്‍ മുംബൈയില്‍ ഉണ്ടായിരുന്ന അഞ്ചു കോണ്‍ഗ്രസ് എം എല്‍ എ മാരില്‍ രണ്ടു പേര് കോണ്ഗ്രെസിന്റെ ഭാഗത്തേക്ക് തന്നെ വന്നിരിക്കുകയാണ്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് വരുന്ന വാര്‍ത്തകള്‍ വിചിത്രമാണ് ഒരു ദേശീയ ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രകാരം സ്വതന്ത്ര എം എല്‍ എമാരായ എച് നാഗേഷും ആര് ശങ്കറും 2-3 കോടി രൂപയുടെ ജാഗ്വാര്‍ -പോഷെ തുടങ്ങിയ കാറുകള്‍ ആണത്രേ പിന്തുണ പിന് വലിക്കാതിരിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ടത്. ചര്‍ച്ചക്ക് മധ്യസ്ഥം…
Read More“ബെംഗളൂരു” ലോകത്തിലെ ‘നമ്പർ വൺ’ ഡൈനാമിക് നഗരം!
ബെംഗളൂരു: ലോകത്തെ ഏറ്റവും ഊർജ സ്വലമായ നഗരങ്ങളുടെ പട്ടികയിൽ ബെംഗളുരു ഒന്നാമത്. ഡൽഹി, ഹൈദരാബാദ്. പുണെ, ചെന്നൈ എന്നീ നഗരങ്ങളും ആദ്യ 20 ൽ ഇടം പിടിച്ചിട്ടുണ്ട്. റിയൽ എസ്റ്റേറ്റ് മേഖലയിൽ ഗവേഷണം നടത്തുന്ന ജെഎൽഎൽ നടത്തിയ ഡൈനാമിക് നഗര സർവ്വേയിലാണ് ബെംഗളുരു ഒന്നാമതെത്തിയത്. ഐടി മേഖലയാണ് റിയൽ എസ്റ്റേറ്റ് വ്യവസായത്തിന്റെ ആണികല്ലെന്ന് സർവെയിൽ പറയുന്നു. ഇന്ത്യയുടെ സിലിക്കൺവാലി എന്നറിയപ്പെടുന്ന ബെംഗളുരുവിന്റെ വളർച്ച ഹോട്ടൽ , വിനോദ സഞ്ചാരം എന്നിവയ്ക്കും സഹായകരമാകുന്നുണ്ട്.
Read More