കെംപെഗൗഡ വിമാനത്താവളത്തിൽ രഹസ്യഭാഗത്ത് ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമം; മൂന്നു സ്ത്രീകൾ പിടിയിൽ

ബെംഗളൂരു: കെംപെഗൗഡ വിമാനത്താവളത്തിൽ രഹസ്യഭാഗത്ത് ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമിച്ച മൂന്നുസ്ത്രീകൾ അറസ്റ്റിൽ. കുഴമ്പുരൂപത്തിലാക്കിയ സ്വർണം പ്ലാസ്റ്റിക് കവർ ഉപയോഗിച്ച് പൊതിഞ്ഞ് രഹസ്യഭാഗത്ത് ഒളിപ്പിച്ച നിലയിലായിരുന്നു. തിങ്കളാഴ്ച രാത്രിയോടെയാണ് സംഭവം നടന്നത്.

കൊളംബോയിൽനിന്ന് ശ്രീലങ്കൻ എയർവേയ്‌സിലാണ് ഇവർ ബെംഗളൂരുവിലെത്തിയത്. ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ കസ്റ്റംസ് യന്ത്രസഹായത്തോടെ ഇവരുടെ ദേഹപരിശോധന നടത്തി. സ്കാനിങ്ങിൽ സ്വർണം കണ്ടെത്തിയതോടെ ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. 496 ഗ്രാം സ്വർണമാണ് ഇവരിൽനിന്ന് കണ്ടെടുത്തത്. മൂന്നുപേരും തമിഴ്‌നാട് സ്വദേശികളാണ്.

  അനധികൃത കുടിയേറ്റക്കാർക്കെതിരെ ബെംഗളൂരുവിൽ 'ഓപ്പറേഷൻ മുക്ത'; 2,000-ത്തോളം പേർ കസ്റ്റഡിയിൽ

ഗൾഫ് രാജ്യങ്ങളിൽനിന്ന് ശ്രീലങ്കവഴി സ്വർണം കടത്തുന്ന സംഘത്തിലെ കണ്ണികളാണ് ഇവരെന്നാണ് കസ്റ്റംസിന്റെ പ്രാഥമിക നിഗമനം. ഈ സംഘത്തിന്റെ സജീവ കേന്ദ്രങ്ങളിലൊന്നാണ് ബെംഗളൂരുവെന്ന് നേരത്തേ അധികൃതർ കണ്ടെത്തിയിരുന്നു. സ്വർണം കുഴമ്പുരൂപത്തിലാക്കി ശരീരത്തിൽ കെട്ടിവെച്ച് കടത്തുന്ന രീതി വർധിച്ചുവരികയാണെന്ന് കസ്റ്റംസ് വ്യക്തമാക്കി.

രണ്ടുമാസം മുമ്പ് കുഴമ്പുരൂപത്തിലാക്കി വയറിൽ കെട്ടിവെച്ച് സ്വർണം കടത്താൻ ശ്രമിച്ച മറ്റൊരു തമിഴ്‌നാട് സ്വദേശി പിടിയിലായിരുന്നു. കുടവയറെന്ന് തോന്നിപ്പിക്കുന്ന വിധമാണ് ഇയാൾ സ്വർണക്കുഴമ്പ് നിറച്ച പ്ലാസ്റ്റിക് കവറുകൾ ശരീരത്തിൽ കെട്ടിവെച്ചിരുന്നത്. മറ്റൊരു സംഭവത്തിൽ സ്വർണബിസ്കറ്റുകൾ ശരീരത്ത് കെട്ടിവെച്ച് കടത്താൻ ശ്രമിച്ച ആന്ധ്രാ സ്വദേശിയേയും പിടികൂടി. 200 ഗ്രാം സ്വർണമാണ് ഇയാൾ കടത്താൻ ശ്രമിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബൈക്ക് ടാക്സികൾ ഇനി നിരത്തിൽ ഉണ്ടാകുമോ? തർക്കത്തിൽ നിർണ്ണായക വഴിത്തിരിവ്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ 'മാലിന്യമുക്ത കാമ്പയിന്' തുടക്കമിട്ട് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ
[masterslider id="10"]

Related posts