ബെംഗളൂരു: പുതുവത്സര ആഘോഷത്തോടനുബന്ധിച്ച് കർശന സുരക്ഷയൊരുക്കാൻ ബെംഗളൂരു പോലീസ്. 10,000-ത്തോളം പോലീസുകാരെപുതുവർഷാഘോഷത്തിനിടെയുള്ള അതിക്രമങ്ങൾ തടയാൻ നഗരത്തിൽ നിയോഗിക്കും. ദ്രുതകർമസേനയുടെ രണ്ടുസംഘവും ഇതിനുപറമേ സിറ്റി ആംഡ് റിസർവിന്റെ 30 പ്ലാറ്റൂണുകളും 1500 -ഓളം ഹോംഗാർഡുമാരും നഗരത്തിൽ സുരക്ഷയൊരുക്കും. 15 ഡി.സി.പി. മാർക്കും 45 എ.സി.പി. മാർക്കുമാണ് പുതുവർഷത്തിൽ നഗരത്തിന്റെ സുരക്ഷാ ചുമതല .
Read MoreMonth: December 2018
രാജ്യത്തെ ഏറ്റവും മോശമായ വിമാന സര്‍വ്വീസ് ?
ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും മോശമായ വിമാന സര്‍വ്വീസ് ഇന്ഡിഗോയുടേതെന്ന് എന്ന് പാര്‍ലമെന്‍റററി പാനല്‍ ഓണ്‍ സിവില്‍ ഏവിയേഷന്‍ ചെയര്‍മാന്‍ ഡെറിക് ഒബ്രേയ്ന്‍. വ്യാഴാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഡെറിക് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. പാര്‍ലമെന്‍ററ് കമ്മറ്റിയാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്. വിമാനത്തിലെ ജീവനക്കാര്‍ യാത്രക്കാരോട് മോശമായ രീതിയിലാണ് പെരുമാറുന്നതെന്നും അമിത ചാര്‍ജ് കമ്പനി ഇടാക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ വര്‍ഷം രണ്ടാം തവണയാണ് ഇന്‍ഡിഗോക്കെതിരെ ആരോപണവുമായി സമിതി രംഗത്തെത്തുന്നത്. അതേസമയം യാത്രക്കാര്‍ നല്‍കുന്ന പരാതികള്‍ക്ക് പോലും കൃത്യമായ നടപടി സ്വീകരിക്കാന്‍ കമ്പനി തയ്യാറാകുന്നില്ലെന്ന് കമ്മറ്റി…
Read Moreപുതുവർഷത്തിലെ ആദ്യ പെൺകുഞ്ഞിന് 5 ലക്ഷം സഹായം പ്രഖ്യാപിച്ചു
ബെംഗളുരു: ബെംഗളുരു മഹാ നഗരസഭയുടെ പുതുവർഷത്തിൽ പിറക്കുന്ന പെൺകുഞ്ഞിന് 5 ലക്ഷം സമ്മാനം . പിങ്ക് ബേബി പദ്ധതിയുടെ ഭാഗമായാണ് നടപടി . ബിബിഎംപി ജോയിന്റ് കമ്മീഷ്ണറുടെയും കുഞ്ഞിന്റെയും പേരിലുള്ള സംയുക്ത അക്കൗണ്ടിലാണ് തുക നിക്ഷേപിക്കുന്നത്.
Read Moreവീട്ടമ്മയെയും കോളേജ് വിദ്യാർഥിനിയായ മകളെയും മോർഫ് ചെയ്ത ചിത്രങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി 60 ലക്ഷം കവർന്നു; പ്രതികളെ തേടി പോലീസ്
ബെംഗളുരു: മോർഫ് ചെയ്ത ചിത്രങ്ങൾ കാട്ടി പണം തട്ടൽ; പ്രതികളെ തിരഞ്ഞ് പോലീസ്. വീട്ടുവേലക്കാരി ഉൾപ്പെടെ 6 പേർക്കെതിരെയാണ് കേസ്. ഇന്റർനെറ്റിലൂടെ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് കാട്ടി 60 ലക്ഷമാണ് തട്ടിയെടുത്തത്. ഭീഷണി തുടർന്ന സാഹചര്യത്തിലാണ് പോലീസിൽ പരാതി നൽകിയത്.
Read Moreഇനി മുതൽ മാലിന്യം വീടുകളിൽ തന്നെ വേർതിരിച്ച് നൽകണം; ഖര-ദ്രവ മാലിന്യം വേർതിരിച്ച് നൽകാത്തവർക്ക് പിഴയീടാക്കും, പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവർക്കും പിഴ
ബെംഗളുരു: മാലിന്യം വീടുകളിൽ തന്നെ വേർതിരിച്ച് നൽകണമെന്ന് ബിബിഎംപി വ്യക്തമാക്കി. വേർതിരിക്കാത്തവരിൽ നിന്ന് ബിബിഎംപി പിഴ ഈടാക്കും. 500 രൂപ ആദ്യ ഘട്ടത്തിലും ആവർത്തിച്ചാൽ 1000 രൂപയുമാണ് പിഴ ഈടാക്കുക.
Read Moreസ്കൂളുകളിൽ ഇംഗ്ലീഷ് പഠന ഭാഷ ; തീരുമാനം എതിർത്ത് സിദ്ധരാമയ്യ രംഗത്ത്
ബെംഗളുരു: അടുത്ത അധ്യയന വർഷം മുതൽ സംസ്ഥാനത്തെ 1000 സർക്കാർ സ്കൂളുകളിൽ ഇംഗ്ലീഷ് പഠന ഭാഷയാക്കാനുള്ള സഖ്യ സർക്കാർ നീക്കത്തെ എതിർത്ത് സിദ്ധരാമയ്യ രംഗത്ത്. കന്നഡ തന്നെയാകണം പഠന ഭാഷയെന്ന് സിദ്ധരാമയ്യ വ്യക്തമാക്കി.
Read Moreകർണ്ണാടകയെ ഞെട്ടിച്ച് വീണ്ടും ഭക്ഷ്യ വിഷബാധ; ഹോസ്റ്റൽ കന്റീനിൽ നിന്ന് ഭക്ഷണം കഴിച്ച 120 കുട്ടികൾ ആശുപത്രിയിൽ
ബെംഗളുരു: ചിക്കബെല്ലാപുരയിൽ ബിജിഎസ് ഹോസ്റ്റൾ കന്റീനിൽ ഉണ്ടായ ഭക്ഷ്യ വിഷബാധയെ തുടർന്ന് 120 കുട്ടികൾ ആശുപത്രിയിൽ. വയറുവേദനയും ഛർദിയെയും തുടർന്നാണ് കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിചചതെന്നും കുട്ടികളുടെ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.
Read Moreയാത്രക്കാർക്ക് ആശ്വാസമായി നമ്മ മെട്രോ; പുതുവർഷ രാവിൽ പുലർച്ചെ 2 മണിവരെ സർവ്വീസ് നടത്തും
ബെംഗളുരു: ആഘോഷ രാവുകളിൽ കൂട്ടായ് നമ്മ മെട്രോയും. പുതുവർഷ രാവിൽ ആഘോഷങ്ങൾ പങ്കെടുത്ത് മടങ്ങുന്നവർക്ക് രാവിലെ വരെ നമ്മ മെട്രോ സർവ്വീസ് നടത്തും. മൈസുരു റോഡ്- യെലച്ചനഹള്ളി റൂട്ടിലും, നാഗസന്ദ്ര – യെലച്ചനഹള്ളി റൂട്ടിലും പുലർച്ചെ 1.30 വരെ 15 മിനിറ്റ് ഇടവേളയിലാണ് മെട്രോ സർവ്വീസ്നടത്തുക. കെംപഗൗഡ ഇന്റർചേഞ്ച് ഭാഗത്ത് നിന്ന് എല്ലാ സ്ഥലങ്ങളിലേക്കും സർവ്വീസ് ഉണ്ടായിരിക്കുമെന്ന് ബിഎംആർസി അറിയിച്ചു.
Read Moreഗൗരി ലങ്കേഷ് വധം; സിബിഐ അന്വേഷണം നടത്തേണ്ട കാര്യമില്ലെന്ന് സഹോദരി കവിതാ ലങ്കേഷ്
ബെംഗളുരു: പ്രമാദമായ ഗൗരി ലങ്കേഷ് വധം സിബിഐക്ക് കൈമറാനുള്ള നീക്കത്തെ ശക്തമായി എതിർക്കുമെന്ന് സഹോദരി കവിതാ മഹേഷ്. 16 പേരെ അറസ്റ്റ് ചെയ്ത കേസിൽ എസ്ഐടി കേസന്വേഷണത്തിൽ വൻ പുരോഗതിയാണ് നേടിയതെന്നും അവർ വ്യക്തമാക്കി. സിബിഐ അന്വേഷണത്തിന് സർക്കാർ സമ്മതം മൂളിയാൽ ഇതിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നും സഹോദരി വ്യക്തമാക്കി.
Read Moreനമ്മ മെട്രോ; ആദ്യ 6 കോച്ച് ട്രെയിൻ ജനവരിയിൽ എത്തും
ബെംഗളുരു; നാഗസാന്ദ്ര – യെലച്ചനഹള്ളി റൂട്ടിലെ ആദ്യ 6 കോച്ച് ട്രെയിൻ ജനവരിയിൽ എത്തും. നിലവിൽ 3 കോച്ച് ട്രെയിൻ മാത്രമേ ഈ റൂട്ടിലുള്ളൂ. ഈ വർഷം ഇറക്കിയ 3 6 കോച്ച് മെട്രോയും പർപ്പിൾ ലൈനിലാണ് ഓടുന്നത്.
Read More