ഇതുവരെ മരണം 16 ആയി;തെളിവെടുപ്പിന് കൊണ്ടുവന്ന സ്വാമിയേയും കൂട്ടാളികളേയും കൈകാര്യം ചെയ്യാന്‍ തയ്യാറായി നാട്ടുകാര്‍;ജനവിധി നടപ്പിലാക്കാന്‍ ഞങ്ങള്‍ക്ക് വിട്ടുതരൂ എന്ന് ജനക്കൂട്ടം;തെളിവെടുപ്പ് പതിയില്‍ നിര്‍ത്തി പോലീസ്.

ബെംഗളൂരു : ചാമരാജ നഗര്‍ ക്ഷേത്രത്തിലെ വിഷം കലക്കിയ  പ്രസാദം കഴിച്ച ഒരാള്‍ കൂടി ഇന്നലെ മരണപ്പെട്ടു.ഇതുവരെ മരിച്ചവരുടെ എണ്ണം 16 ആയി.ചികിത്സയിലുള്ള 41 പേരില്‍ 17 പേര്‍ തീവ്ര പരിചരണത്തിലും 20 പേര്‍ വേന്റിലെട്ടെരിലും ആണ്.

അറസ്റ്റിലായ ക്ഷേത്ര ട്രസ്റ്റ്‌ പ്രസിഡണ്ട്‌ ഇമ്മാടി മഹാദേവ (53) സെക്രട്ടേറി മാതേഷ് (46),ഭാര്യ അംബിക (35) മുന്‍ പൂജാരി ദോദ്ദയ എന്നിവരുമായി ഇന്നലെ തെളിവെടുപ്പിന് സ്ഥലത്ത് എത്തിയ പോലീസ് വളരെയധികം പണിപ്പെട്ടു.ജനരോഷം ഇരമ്പി,പ്രതികളെ വിട്ടുതരണമെന്നും ജനവിധി നടപ്പാക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് നാട്ടുകാര്‍ അക്രമാസക്തരായി.

  മരിച്ചതറിയാതെ ഭാര്യ ഭർത്താവിൻ്റെ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് പത്ത് ദിവസം; ചിക്കമഗളൂരുവിനെ നടുക്കിയ സംഭവം

ഇമ്മാടി മഹാദേവ യുടെ നിര്‍ദേശപ്രകാരം മുന്‍ പൂജാരി ദോദ്ദയ്യയാണ് പ്രസാദത്തില്‍ വിഷം കലര്‍ത്തിയത് എന്നാണ് കേസ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സിമന്റ് മിക്സർ ടാങ്കർ ബൈക്കിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us